കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്.
റമദാനിലെ അവസാന വെള്ളിയാഴ്ചയായതുകൊണ്ട് നൂറ് കണക്കിന് ആളുകള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. പരിക്ക് പറ്റിയവരുടെ എണ്ണം കൂടാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല.ഈ മാസം 22-ാം തീയതി അഫ്ഗാനിസ്ഥാനിലെ ഷിയ മുസ്‌ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിലും 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 40 പേര്‍ക്കാണ് പരിക്കേറ്റത്. മസാരെ ഷരീഫ് നഗരത്തിലുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടയിലാണ് സ്ഫോടനമുണ്ടായത്.
20ന് പുലര്‍ച്ചെ കാബൂളിലുണ്ടായ സ്ഫോടനത്തിലും രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതും ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ