ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഏപ്രിൽ, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

രാജ്യത്തെ ആദ്യ ഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും

  കൊച്ചി: രാജ്യത്തെ ആദ്യഹൈഡ്രജന്‍ ഇന്ധന വെസല്‍ കൊച്ചി കപ്പല്‍ശാല നിര്‍മിക്കും. കൊച്ചിയിൽ നടന്ന ഗ്രീന്‍ ഷിപ്പിംഗ് കോണ്‍ഫറന്‍സിലാണ് കേന്ദ്ര ഷിപ്പിംഗ് മന്ത്രി സര്‍ബാനന്ദ് സോനോവാൾ ഇക്കാര്യം പ്രഖ്യാപിച്ചത്. ഹരിത ഊർജ്ജത്തിലേക്കും ചെലവ് കുറഞ്ഞ ബദൽ മാർഗങ്ങളിലേക്കും രാജ്യം മാറുന്നതിന്‍റെ ഭാഗമായാണ് പുതിയ സാധ്യതകൾ തേടുന്നത്. ഹൈഡ്രജന്‍ ഇന്ധനത്തില്‍ പ്രവര്‍ത്തിക്കുന്ന രാജ്യത്തെ ആദ്യ തദ്ദേശീയ ഇലക്ട്രിക് വെസ്സലുകള്‍ കൊച്ചിന്‍ ഷിപ്പ്‌യാര്‍ഡ്  നിര്‍മ്മിക്കും.100 പേർക്ക് സഞ്ചരിക്കാം. ചിലവ് 17.50 കോടി രൂപ. ഇതിൽ 75ശതമാനം ചിലവ് കേന്ദ്രസർക്കാർ ഏറ്റെടുക്കും.ആഗോള മാനദണ്ഡങ്ങൾക്ക് അനുസരിച്ചാണ് ഇലക്ടിക് വെസ്സൽ രൂപകല്പന ചെയ്യുക. രാജ്യത്ത് ഹൈഡ്രജൻ ഫ്യുവൽ സെൽ മേഖലയിലെ ഡെവലപ്പർമാരുമായി സഹകരിച്ചാകും പദ്ധതി. ഇന്ത്യന്‍ രജിസ്ട്രാര്‍ ഓഫ് ഷിപ്പിംഗുമായും ചർച്ച ചെയ്ത് ഇത്തരം കപ്പലുകള്‍ക്കുള്ള നിയമങ്ങളും വ്യവസ്ഥകളും വികസിപ്പിക്കും. നിർമ്മാണത്തിനുള്ള അടിസ്ഥാന ജോലികൾ തുടങ്ങി. കപ്പൽ വ്യവസായത്തിലെ ഹരിത മാതൃകകൾ എന്ന വിഷയത്തിലാണ് കൊച്ചിയിൽ കോൺഫറൻസ് നടത്തിയത്. തുറമുഖ, ഷിപ്പിംഗ്, ജലപാത മന്ത്രാലയവും, കൊച്ചിന്‍ ഷിപ്പ്‌യാര്‍...

ഷവോമിയുടെ 5551 കോടി രൂപ ഇ.ഡി കണ്ടുകെട്ടി

  ന്യൂദല്‍ഹി: പ്രമുഖ ചൈനീസ് സ്മാര്‍ട്ട് ഫോണ്‍ നിര്‍മാണ കമ്പനിയായ ഷവോമിയുടെ ഇന്ത്യയിലെ സ്വത്ത് കണ്ടുകെട്ടി. 5551 കോടി രൂപയാണ് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കണ്ടുകെട്ടിയത്. ഇന്ത്യന്‍ ഫോറിന്‍ എക്‌സ്‌ചേഞ്ച് നിയമത്തിന്റെ ലംഘനം ചൂണ്ടിക്കാണിച്ചാണ് 5555.27 കോടി രൂപയുടെ കണ്ടുകെട്ടിയത്. 1999ലെ ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ടിലെ (ഫെമ- FEMA) വകുപ്പുകള്‍ പ്രകാരമാണ് ഷവോമി ടെക്‌നോളജി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിയുടെ അക്കൗണ്ടുകളിലെ പണം കണ്ടുകെട്ടിയത്. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തന്നെയാണ് അവരുടെ ട്വിറ്റര്‍ പേജിലൂടെ വിവരം പുറത്തുവിട്ടത്. https://twitter.com/dir_ed/status/1520334910677917696?s=20&t=SuWTq2v2kVk7GAoI-WlkVQ ഷവോമിയുടെ ഭാഗത്ത് നിന്നും വിഷയത്തില്‍ പ്രതികരണമൊന്നും പുറത്തുവന്നിട്ടില്ല. ഈ വര്‍ഷം ഫെബ്രുവരിയില്‍ നിയമവിരുദ്ധമായ പണമിടപാടുകള്‍ നടത്തിയതിന് പിന്നാലെയായിരുന്നു ഇ.ഡി ഷവോമിക്കെതിരെ അന്വേഷണം ആരംഭിച്ചത്. ഈ മാസമാദ്യം ഷവോമിയുടെ ഗ്ലോബല്‍ വൈസ് പ്രസിഡന്റ് മനു കുമാര്‍ ജെയ്‌നിനെ ഇ.ഡി ചോദ്യം ചെയ്യാന്‍ വേണ്ടി വിളിപ്പിച്ചിരുന്നു. 2014ല്‍ ആയിരുന്നു ഷവോമി ഇന്ത്യയില്‍ പ്രവര്‍ത...

ഭീമ ജ്വല്ലറിയുടെ റംസാൻ കിറ്റുകൾ കാസറഗോഡ് നവ കൂട്ടായ്മയ്ക്ക് കൈമാറി

കാസറഗോഡ് : റംസാനോട് അനുബന്ധിച്ചു ഭീമ ജ്വല്ലറി നൽകി വരുന്ന കിറ്റുകൾ കാസറഗോഡ് നവ കൂട്ടായിമയ്ക്ക് കൈമാറി. ഭീമ ഗോൾഡ് കാസറഗോഡ് ഷോറൂം മാനേജർ ഷാഫി എം എമ്മിൽ നിന്നും നവ കൂട്ടായിമ സെക്രട്ടറി സിദ്ധീക് ചേരങ്കൈ ഏറ്റുവാങ്ങി. അസിസ്റ്റന്റ് മാനേജർ ഗോപ കുമാർ, ഫ്ലോർ കോർഡിനേറ്റർ അഷ്‌റഫ്‌, ട്രെന്റ് ന്യൂസ്‌ 24 ചീഫ് എഡിറ്റർ മുനീർ മുനമ്പം എന്നിവർ ചടങ്ങിൽ സംബന്ധിച്ചു. ഇരുന്നൂറോളം  കുടുംബങ്ങൾക്കാണ് നവ കൂട്ടായിമ ഇത്തവണ റംസാൻ കിറ്റുകൾ വിതരണം ചെയ്തത്.

മുട്ട വിരിഞ്ഞ അപൂർവയിനത്തിൽപ്പെട്ടആമകുഞ്ഞുങ്ങളെ പാണ്ടിങ്കണ്ടം പുഴയിൽ വിട്ടു

കാസർഗോഡ് അസിസ്റ്റൻറ് കൺസർവേറ്റർ (സോഷ്യൽ) ഫോറസ്ട്രി പി.ധനേഷ്കുമാറിന്റെ നിർദ്ദേഷ പ്രകാരം മുളിയാർ പഞ്ചായത്തിലെ പയസിനി പുഴക്കരയിൽ നിന്നും കിട്ടിയ ഭീമൻ ആമ (പാലപൂവൻ)യുടെ മുട്ടകൾ വിരഞ്ഞ ആറ്കുഞ്ഞുങ്ങളെ പാണ്ടിക്കണ്ടം പുഴയിൽമുളിയാർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് പി.വി മിനി തുറന്ന് വിട്ടു. വനം വന്യജീവിസംരക്ഷണ പട്ടികയിൽ ഷെഡ്യുൾ ഒന്നിൽപ്പെട്ട ജീവിയാണ്. ഇതിനെവേട്ടയാടുന്നതും, ഉപദ്രവിക്കുന്നതും, ഏഴ് വർഷം തടയും പിഴയും ഉള്ളകുറ്റമാണെന്ന് അസി.കൺസർവേറ്റർ പി.ധനേഷ്കുമാർ പറഞ്ഞു. ചടങ്ങിൽ നാരായണികുട്ടി വാർഡ് മെമ്പർ , സെക്‌ഷൻഫോറസ്റ്റ് ഓഫീസർ എൻ.വിസത്യൻ, ഡി.എസ്.എസ്.എഫ് കാസർഗോഡ് ജില്ലാ പ്രസിഡൻറ് ബി.അബ്ദുൾഗഫൂർ, പി.ശശിധരൻനായർ, കൃഷ്ണൻമുളിയാർ, എം അബുള്ള കുഞ്ഞി, പി.സുകുമാരൻനായർ, കുഞ്ഞികൃഷ്ണൻ, അജിൻ എസ്.വി രവി ചെറ്റത്തോട്, ഗോഗുൽദാസ് എന്നിവർപങ്കെടുത്തു.

ബലാത്സംഗക്കേസ്; വിജയ് ബാബുവിനോട് വിശദീകരണം തേടി 'അമ്മ', നാളെ എക്‌സിക്യൂട്ടിവ് യോഗം

  കൊച്ചി:  ബലാത്സംഗ പരാതിയില്‍ നടനും നിർമ്മാതാവുമായ വിജയ് ബാബുവില്‍ (Vijay Babu) നിന്ന് താരസംഘടനയായ 'അമ്മ' വിശദീകരണം തേടി. തുടർ നടപടി ചര്‍ച്ച ചെയ്യാന്‍ എക്സിക്യൂട്ടീവ് യോഗം നാളെ ചേർന്നേക്കും. വിജയ് ബാബുവിന്റെ വിശദീകരണം എക്സിക്യൂട്ടീവ് യോഗത്തില്‍ ചർച്ച ചെയ്യും. തുടർനടപടികളെക്കുറിച്ച് സംഘടന നിയമോപദേശം തേടിയിട്ടുണ്ട്.  അതേസമയം, വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യുന്നതിൽ ഹൈക്കോടതിയിലെ മുൻകൂർ ജാമ്യാപേക്ഷ തടസ്സമല്ലെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ സി എച്ച് നാഗരാജു പറഞ്ഞു. അറസ്റ്റ് ചെയ്യാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകും. വിജയ് ബാബുവിനെതിരായ പുതിയ മീടൂ ആരോപണത്തിൽ പരാതി ലഭിച്ചാൽ കേസെടുക്കുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു. നടൻ വിജയ് ബാബുവിൻറെ മുൻകൂർ ജാമ്യാപേക്ഷ വേനലവധിയ്ക്ക് ശേഷം പരിഗണിക്കാനായി ഹൈക്കോടതി മാറ്റി വച്ചിരിക്കുകയാണ്. കോടതിയിൽ നിന്ന് പ്രത്യേക നിർദ്ദേശമൊന്നും ഇല്ലാത്തതിനാൽ അറസ്റ്റിന് തടസ്സമില്ലെന്ന നിഗമനത്തിലാണ് പൊലീസ്. ഈ സാഹചര്യത്തിലാണ് ദുബായിലേക്ക് കടന്ന വിജയ് ബാബുവിനെ തിരിച്ച് കൊണ്ടുവരാൻ ആവശ്യമെങ്കിൽ വിദേശത്ത് പോകാൻ പൊലീസ് തീരുമാനിച്ചിരിക്കുന്നത്. എന്നാ...

സമസ്ത പൊതുപരീക്ഷ സംസ്ഥാന തലത്തിൽ ടോപ്ലസ് നേടിയ വിദ്യാർത്ഥിയെ കളനാട് ഹൈദ്രോസ് ജമാഅത് ആദരിച്ചു

കളനാട്:സമസ്ത പൊതുപരീക്ഷയിൽ സംസ്ഥാന തലത്തിൽ ടോപ്ലസ് നേടിയ കളനാട് ഇആനതുൽ ഇസ്ലാം സെക്കണ്ടറി മദ്രസയിലെ അഞ്ചാം ക്ലാസ് വിദ്യാർത്ഥി മുഹമ്മദ് ഷഹ്സാദ് SO/ റഫീഖ്നെ കളനാട് ഹൈദ്രോസ് ജമാഅത് കമ്മിറ്റി ആദരിച്ചു ജമാഅത് പ്രസിഡണ്ട് കുന്നിൽ അബ്ദുൽ ഖാദർ ഹാജി ഉപഹാരവും ജനറൽ സെക്രട്ടറി അബ്ദുല്ല ഹാജി കോയിത്തിടിൽ കേശ് അവാർഡും നൽകി. ട്രഷറർ അച്ചു ശരീഫ് കളനാട്,സ്വദർ മുഅല്ലിം ഹാഫിള് ഇബ്രാഹിം ഖലീൽ ദാരിമി അന്നടുക്ക,ജമാഅത് കമ്മിറ്റി അംഗങ്ങൾ, സ്റ്റാഫ് അംഗങ്ങൾ സംബന്ധിച്ചു

രാജ്യത്തെ കോടതികളിൽ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണം: പ്രധാനമന്ത്രി നരേന്ദ്ര മോദി

  ന്യൂഡൽഹി: രാജ്യത്തെ കോടതികളിൽ പ്രാദേശിക ഭാഷകൾ ഉപയോഗിക്കുന്നത് പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി (Narendra Modi). ഇത് സാധാരണ പൗരന്മാർക്ക് നീതിന്യായ വ്യവസ്ഥയിലുള്ള വിശ്വാസം വർദ്ധിപ്പിക്കും. ഡൽഹി വിജ്ഞാൻ ഭവനിൽ മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും ഇംഗ്ലീഷ് ഭാഷയാണ് ഉപയോഗിക്കുന്നത്. കാലഹരണപ്പെട്ട നിയമങ്ങൾ ഒഴിവാക്കണമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു. സർക്കാർ ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ അനുസരിക്കാത്തത് കോടതികളുടെ ജോലിഭാരം കൂട്ടുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് എൻ.വി രമണ കുറ്റപ്പെടുത്തി. സർക്കാർ ഉദ്യോഗസ്ഥർ കോടതി ഉത്തരവുകൾ കൃത്യമായി പാലിച്ചിരുന്നെങ്കിൽ കേസുകൾ കെട്ടിക്കിടക്കുന്നതിന്റെ ബാധ്യത കോടതികൾക്ക് ഉണ്ടാകുമായിരുന്നില്ലെന്നും ചീഫ് ജസ്റ്റിസ് എൻ.വി രമണ പറഞ്ഞു. 2016 ന് ശേഷം ആദ്യമായാണ് ഇത്തരം സമ്മേളനം നടക്കുന്നത്.  ജുഡീഷ്യറിയും എക്സിക്യൂട്ടീവും ചേർന്ന് നീതിന്യായ സംവിധാനം ലഘൂകരികരിക്കുതുമായി ബന്ധപ്പെട്ട  ചർച്ചകളാണ് നടക്കുന്നത്. കോടതികളു...

സ്വർണവിലയിൽ ഇന്ന് വീണ്ടും മാറ്റം; 800രൂപ കുറഞ്ഞു; പവന് 37,920

  തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണവിലയിൽ (Gold Price)ഇന്ന് വീണ്ടും കുറവ്. 800 രൂപയാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന് 37,920 രൂപയാണ് ഇന്നത്തെ വില.

മുസ്‌ലിങ്ങളുടെ ഹോട്ടലുകളില്‍ ചായയില്‍ മിശ്രിതം ചേര്‍ത്ത് ഹിന്ദുക്കളെ വന്ധ്യംകരിക്കുന്നു; ഹിന്ദുമഹാ സമ്മേളനത്തില്‍ പി.സി ജോര്‍ജ്

  ഹിന്ദുമഹാ സമ്മേളനത്തില്‍ കടുത്ത മുസ്ലിം വിരുദ്ധ- സ്ത്രീ വിരുദ്ധ പരാമര്‍ശങ്ങള്‍ നടത്തി മുന്‍ എം.എല്‍.എ പി.സി ജോര്‍ജ്. ഏപ്രില്‍ 27 മുതല്‍ മെയ് ഒന്ന് വരെ നടക്കുന്ന സമ്മേളനം ഉദ്ഘാടനം ചെയ്തായിരുന്നു പി.സി. ജോര്‍ജിന്റെ വിവാദ പരാമര്‍ശങ്ങള്‍. ശബരിമലയിലെത്തിയ സ്ത്രീകളെ വളരെ മോശം ഭാഷയില്‍ അപമാനിച്ചുകൊണ്ടും ടിപ്പു സുല്‍ത്താനെ താഴ്ത്തിക്കെട്ടുന്ന തരത്തിലും പ്രസംഗത്തില്‍ പരാമര്‍ശങ്ങളുണ്ടായി. ലവ് ജിഹാദ് നിലനില്‍ക്കുന്നുണ്ടെന്നും മുസ്ലിങ്ങളുടെ ഹോട്ടലുകളില്‍ ഒരു ഫില്ലര്‍ ഉപയോഗിച്ച് ചായയില്‍ ഒരു മിശ്രിതം ചേര്‍ത്ത് ജനങ്ങളെ വന്ധ്യംകരിക്കുകയാണെന്നും പി.സി. ജോര്‍ജ് പറഞ്ഞു. ”ഞാന്‍ ഈയൊരു യോഗത്തിന് വേണ്ടി മാത്രമാണ് ഈരാറ്റുപേട്ടയില്‍ നിന്ന് വന്നത്. ഈരാറ്റുപേട്ട എന്ന് പറയുന്നത് ലോകത്ത് ഏറ്റവുമധികം മുസ്ലിങ്ങള്‍ ഒരുമിച്ച് താമസിക്കുന്ന പ്രദേശമാണ്. ആകെയുള്ള ജനസംഖ്യയുടെ 97 ശതമാനവും മുസ്ലിങ്ങളാണ്. ബാക്കി എന്നെപ്പോലെ ചില പാവപ്പെട്ട ക്രിസ്ത്യാനികളും ഹിന്ദുക്കളും മാത്രമേ അവിടെയുള്ളൂ. ബാക്കിയെല്ലാം മുസ്ലിങ്ങളാണ്. ഞാനിപ്പൊ വരുന്ന വഴിയില്‍ പുതുതായി ഒരു മുസ്ലിമിന്റെ ജൗളിക്കടയുണ്ട്. ആ കടക്കകത്ത് ഒരു 150 പേരുടെ തള്ള്. അ...

ഇന്ത്യയിലെ മുസ്‌ലിങ്ങളോട് ബി.ജെ.പി യുദ്ധം പ്രഖ്യാപിച്ചിരിക്കുകയാണ്; ബുള്‍ഡോസര്‍ രാജിനെതിരെ ഉവൈസി

  ഹൈദരാബാദ്: ദല്‍ഹിയിലും മധ്യപ്രദേശിലും മുസ്‌ലിങ്ങളുടെ വീടുകളും വ്യപാരകേന്ദ്രങ്ങളും ബുള്‍ഡോസര്‍ ഉപയോഗിച്ച് തകര്‍ക്കുന്നതിനെതിരെ രൂക്ഷ വിമര്‍ശനവുമായി എ.ഐ.എം.ഐ.എം നേതാവ് അസദുദ്ദീന്‍ ഉവൈസി. മുസ്‌ലിങ്ങളെ രാജ്യത്ത് നിന്ന് തുടച്ചുനീക്കാനുള്ള ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ‘ആളുകള്‍ എന്നെ വിളിച്ച് തങ്ങളോട് ചെയ്യുന്ന അതിക്രമങ്ങളെ കുറിച്ചും അവരുടെ ഗ്രാമങ്ങളും കടകളും തകര്‍ക്കപ്പെടുന്നതിനെ കുറിച്ചും പറയുന്നു. ആരും പ്രതീക്ഷ കൈവിടരുത്, വിഷമിക്കരുത്. നമ്മള്‍ അതിനെ ക്ഷമയോടെ നേരിടും, പക്ഷേ ഒരിക്കലും മറ്റൊരു വീട് നശിപ്പിക്കരുത്,’ ഉവൈസി പറഞ്ഞു. റംസാനിലെ അവസാന വെള്ളിയാഴ്ച ഹൈദരാബാദിലെ മക്ക മസ്ജിദിന് സമീപം ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്യുകയായിരുന്നു അദ്ദേഹം. മുസ്‌ലിം വീടുകളും വ്യാപാര സ്ഥാപനങ്ങളും തകര്‍ത്ത സംഭവങ്ങളെക്കുറിച്ച് സംസാരിക്കവെ ഉവൈസി വികാരാധീനനായി. ‘ഈ വിദ്വേഷം അവസാനിപ്പിക്കാന്‍ പ്രധാനമന്ത്രിയോട് ഒരു കാര്യം പറയാന്‍ ആഗ്രഹിക്കുന്നു. ഇത് രാജ്യത്തെ ദുര്‍ബലപ്പെടുത്തുകയാണ്. നിങ്ങളുടെ പാര്‍ട്ടിയും നിങ്ങളുടെ സര്‍ക്കാരും, ഭരണവും ഇന്ത്യന്‍ മുസ് ലങ്ങള്‍ക്കെതിരെ യുദ്ധം പ്രഖ്യാപിച്ചിരിക്കുന്നു...

അഫ്ഗാനിസ്ഥാനില്‍ പള്ളിയില്‍ സ്‌ഫോടനം; പത്ത് പേര്‍ കൊല്ലപ്പെട്ടു

  കാബൂള്‍: അഫ്ഗാനിസ്ഥാനില്‍ കാബൂളിലെ പള്ളിയിലുണ്ടായ സ്‌ഫോടനത്തില്‍ പത്ത് പേര്‍ കൊല്ലപ്പെട്ടു. ഇരുപത് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റിട്ടുണ്ട്. റമദാനിലെ അവസാന വെള്ളിയാഴ്ചയായതുകൊണ്ട് നൂറ് കണക്കിന് ആളുകള്‍ പള്ളിയില്‍ ഉണ്ടായിരുന്നു. പരിക്ക് പറ്റിയവരുടെ എണ്ണം കൂടാനാണ് സാധ്യത. കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. ഈ മാസം 22-ാം തീയതി അഫ്ഗാനിസ്ഥാനിലെ ഷിയ മുസ്‌ലിം പള്ളിയിലുണ്ടായ സ്ഫോടനത്തിലും 10 പേര്‍ കൊല്ലപ്പെട്ടിരുന്നു. അന്ന് 40 പേര്‍ക്കാണ് പരിക്കേറ്റത്. മസാരെ ഷരീഫ് നഗരത്തിലുള്ള പള്ളിയില്‍ പ്രാര്‍ത്ഥനയ്ക്കിടയിലാണ് സ്ഫോടനമുണ്ടായത്. 20ന് പുലര്‍ച്ചെ കാബൂളിലുണ്ടായ സ്ഫോടനത്തിലും രണ്ട് കുട്ടികള്‍ക്ക് പരിക്കേറ്റിരുന്നു. ഇതും ഷിയ വിഭാഗത്തെ ലക്ഷ്യമിട്ടുള്ളതായിരുന്നു.

നിതീഷ് കുമാര്‍ ബി.ജെ.പി വിടുന്നു? ദല്‍ഹി യോഗത്തിലെ അസാന്നിധ്യം ചര്‍ച്ചയാകുന്നു

  പട്‌ന:കേന്ദ്ര നിയമ മന്ത്രാലയം സംഘടിപ്പിച്ച മുഖ്യമന്ത്രിമാരുടെ യോഗത്തില്‍ നിന്ന് വിട്ട് നില്‍ക്കാനുള്ള ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാറിന്റെ തീരുമാനം പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്. നിയമമന്ത്രിയെ യോഗത്തില്‍ പങ്കെടുപ്പിച്ച് പുര്‍ണിയയിലെ എത്തനോള്‍ ഫാക്ടറി ഉദ്ഘാടനം ചെയ്യാനുള്ള നിതീഷ് കുമാറിന്റെ തീരുമാനം പുതിയ സൂചനകളാണ് മുന്നോട്ടുവെക്കുന്നത്. ബി.ജെ.പിയുമായി നിതീഷ് അകലുന്നതിന്റെ സൂചനയാണ് കണ്ടുവരുന്നതെന്നാണ് സംഭവത്തെ വിലയിരുത്തുന്നത്. ബി.ജെ.പിയുമായുള്ള സഖ്യം അവസാനിപ്പിക്കാന്‍ ജനതാദള്‍ യുണൈറ്റഡ് ആലോചിക്കുന്നതിന്റെ മുന്നോടിയായാണ് നിതീഷിന്റെ തീരുമാനമെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്. മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് നിതീഷിനെ മാറ്റാന്‍ ബി.ജെ.പിക്കുള്ളില്‍ ചര്‍ച്ചകള്‍ നടക്കുന്നുണ്ട്. ഇത് നിതീഷിനെ ചൊടിപ്പിച്ചിട്ടുണ്ട്. അതിനിടെ ആര്‍.ജെ.ഡിയുമായി നിതീഷ് കൂടുതല്‍ അടുക്കുന്നുണ്ടെന്നും റിപ്പോര്‍ട്ടുണ്ട്. ബീഹാര്‍ തെരഞ്ഞെടുപ്പിന് പിന്നാലെ തന്നെ ബി.ജെ.പിയുമായുള്ള നിതീഷിന്റെ ബന്ധത്തിന് വിള്ളല്‍ വന്നിരുന്നു. മുഖ്യമന്ത്രി സ്ഥാനത്ത് നിതീഷിനെ കൊണ്ടുവന്നെങ്കിലും അധികാരം നിയന്ത്രിച്ചത് ബി.ജെ.പിയായിരുന്നു....

അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ടമറുപടി': ഗോകുല്‍ സുരേഷിന്‍റെ മറുപടി വൈറല്‍

  കൊച്ചി:  ചലച്ചിത്രതാരവും ബിജെപി നേതാവുമായ സുരേഷ് ​ഗോപിയെ (Suresh Gopi) സോഷ്യല്‍ മീഡിയയില്‍ പരിഹസിച്ച വ്യക്തിക്ക് ചുട്ടമറുപടി നല്‍കി മകന്‍ ​ഗോകുൽ സുരേഷ് (Gokul Suresh). ഗോകുലിന്‍രെ മറുപടി ഇതിനകം വൈറലായി. ഒരു ഭാഗത്ത് നടൻ സുരേഷ് ഗോപിയുടെ ഫോട്ടോയും മറുഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലൻ കുരങ്ങിന്റെ മുഖവും ചേർത്ത് വച്ച്, 'ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട് കണ്ടുപിടിക്കാമോ' എന്ന കുറിപ്പും നൽകിയായിരുന്നു ഒരു വ്യക്തിയുടെ കമന്‍റ് പോസ്റ്റ്. ഉടൻ തന്നെ ​ഗോകുൽ സുരേഷ് മറുപടിയുമായി രം​ഗത്ത് വന്നു. രണ്ടു വ്യത്യാസമുണ്ട്. ''ലെഫ്റ്റിൽ നിന്റെ തന്തയും റൈറ്റിൽ എന്റെ തന്തയും,'' എന്നായിരുന്നു ഗോകുൽ സുരേഷ് നൽകിയ മറുപടി. ഗോകുൽ സുരേഷിന്റെ പ്രതികരണം പെട്ടന്ന് തന്നെ വൈലായി. ഒട്ടനവധിപേരാണ് ഇത് സാമൂഹിക മാധ്യമങ്ങളിൽ പങ്കുവച്ചിരിക്കുന്നത്.

പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസില്‍ ജിഗ്നേഷ് മേവാനിക്ക് ജാമ്യം

  ഗുവാഹത്തി: പൊലീസ് ഉദ്യോഗസ്ഥയെ അപമാനിച്ചെന്ന കേസില്‍ ജിഗ്നേഷ് മേവാനിക്ക് ജാമ്യം. പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ ട്വീറ്റി ചെയ്തതിനാണ് അസം പൊലീസ് ഗുജറാത്തിലെത്തി മേവാനിയെ അറസ്റ്റ് ചെയ്തത്. അറസ്റ്റ് ചെയ്ത് കൊണ്ടുപോയതിനിടെ പൊലീസുദ്യോഗസ്ഥയെ അപമാനിച്ചുവെന്നാരോപിച്ചാണ് ജിഗ്‌നേഷ് മേവാനിക്കെതിരെ വീണ്ടും കേസെടുത്ത് അറസ്റ്റ് ചെയ്തത്. പ്രധാനമന്ത്രിക്കെതിരെ ട്വീറ്റ് ചെയ്തുവെന്ന് പറഞ്ഞ് അസമിലെ ഗുവാഹത്തിയില്‍ രജിസ്റ്റര്‍ ചെയ്ത കേസില്‍ അസം പൊലീസ് ഗുജറാത്തിലെത്തിയാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. പാലന്‍പൂര്‍ സര്‍ക്യൂട്ട് ഹൗസില്‍ വെച്ച് അറസ്റ്റിലായ മേവാനിയെ പിന്നീട് അഹമ്മദാബാദിലേക്കും അവിടെ നിന്ന് ഗുവാഹത്തിയിലേക്കും കൊണ്ടുപോയിരുന്നു. അസമിലെ കൊക്രഝാറില്‍ നിന്നുള്ള ബി.ജെ.പി നേതാവ് അരൂപ് കുമാര്‍ ഡേ നല്‍കിയ പരാതിയിലാണ് മേവാനിയെ അറസ്റ്റ് ചെയ്തത്. തന്നെ അറസ്റ്റ് ചെയ്തത് മോദിയുടെ പ്രതികാരരാഷ്ട്രീയത്തിന്റെ തെളിവാണെന്ന് നേരത്തേ മേവാനി പ്രതികരിച്ചിരുന്നു.

ഊളബാബുവിനെ പോലെയാവരുത്; അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കല്‍

  കൊച്ചി: നടനും നിര്‍മാതാവുമായ വിജയ് ബാബുവിനെതിരായ ലൈംഗീക പീഡന പരാതിയില്‍ അതിജീവിതക്ക് പിന്തുണയുമായി റിമ കല്ലിങ്കല്‍. കഴിഞ്ഞ ദിവസം വൈറലായ ഊളബാബു എന്ന കാര്‍ട്ടൂണാണ് റിമ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെച്ചത്. ‘ഇതാണ് ഊളബാബു, ഊളബാബു അതിജീവിതയോട് സ്വഭാവ സര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയാണ്, ഊളബാബുവിനെ പോലെയാവരുത്,’ എന്നാണ് റിമ പങ്കുവെച്ച ചിത്രത്തിലുള്ളത്. നിരവധി പ്രമുഖരാണ് ഊളബാബു എന്ന് പേരിട്ട കാര്‍ട്ടൂണ്‍ ഇന്നലെ ഷെയര്‍ ചെയ്തത് അതേസമയം വിജയ് ബാബു ദുബായില്‍ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബെംഗളൂരുവില്‍ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. നടന് മുന്നില്‍ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണര്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകളുണ്ട്. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായ...

കോഴിയെ ജീവനോടെ തൂവൽ പറിച്ച് വെട്ടി കഷണങ്ങളാക്കിയ ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ

  തിരുവനന്തപുരം: ജീവനുള്ള കോഴിയുടെ തൂവൽ പറിക്കുകയും കഷണങ്ങളാക്കുകയും ചെയ്ത ഇറച്ചിക്കട ജീവനക്കാരൻ അറസ്റ്റിൽ. കേരള- തമിഴ്നാട് അതിർത്തിയിൽ കൊല്ലങ്കോട് പൊലീസ് സ്റ്റേഷൻ പരിധിയിലെ ചെങ്കവിള സ്വദേശിയും മലയാളിയുമായ മനു ആണ് അറസ്റ്റിലായത്. ചെങ്കവിള കണ്ണനാ​ഗം ജംഗ്ഷനിലെ ഒരു ഇറച്ചിക്കടയിലെ ജീവനക്കാരനാണ് ഇയാൾ. ഇയാൾക്കെതിരെ മൃ​ഗങ്ങൾക്കെതിരായ ക്രൂരതകൾ തടയൽ നിയമം- 1960ന്റെ 11 (1) വകുപ്പനുസരിച്ച് കേസെടുത്തതായും കോടതിയിൽ ഹാജരാക്കുമെന്നും കൊല്ലങ്കോട് എസ്ഐ ജയകുമാർ അറിയിച്ചു. കേരള- തമിഴ്നാട് അതിർത്തിയായ ചെങ്കവിളയിൽ നിന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്. സംഭവത്തിന്റെ വീഡിയോ പ്രചരിക്കുകയും വൻ പ്രതിഷേധമുയരുകയും ചെയ്തതോടെ ഇയാൾ ഒളിവിൽ പോയിരുന്നു. തിരച്ചിലിനൊടുവിലാണ് പിടിയിലായത്. ഈസ്റ്റർ സമയത്താണ് കോഴിക്കോടയിൽ ഇയാൾ ജോലിക്ക് കയറിയത്. ഈ സമയത്ത് നടന്ന സംഭവത്തിന്റെ വീഡിയോ ആണ് കഴിഞ്ഞദിവസം പുറത്തുവന്നത്. ഇതോടെ ഇയാൾക്കെതിരെ പ്രതിഷേധം വ്യാപകമായിരുന്നു. ഇയാൾക്കെതിരെ നിയമ നടപടിയുണ്ടാവുമെന്ന് എസ്ഐ വ്യക്തമാക്കിയിരുന്നു.

കോണ്‍ഗ്രസുകാരനായി തുടരും; കെ റെയില്‍ വേണം: കെ.വി. തോമസ്

  കൊച്ചി: താന്‍ കോണ്‍ഗ്രസുകാരനായി തുടരുമെന്ന് ആവര്‍ത്തിച്ച് മുതിര്‍ന്ന നേതാവ് കെ.വി. തോമസ്. കെ റെയിലിനെ അന്ധമായി എതിര്‍ക്കരുതെന്നും വികസന പദ്ധതികള്‍ക്കൊപ്പമാണ് താനെന്നും കെ.വി. തോമസ് പറഞ്ഞു. കഴിഞ്ഞ ദിവസം എറണാകുളത്തുനിന്ന് തിരുവനന്തപുരത്ത് എത്താന്‍ എട്ട് മണിക്കൂറാണ് എടുത്തത്. അത് ഗുണകരമാണോ എന്നും അദ്ദേഹം ചോദിച്ചു. കഴിഞ്ഞ ദിവസം രാത്രി 11ന് താരിഖ് അന്‍വറിന്റെ സന്ദേശം ലഭിച്ചു. രാഷ്ട്രീയ കാര്യസമിതിയില്‍ നിന്നും കെ.പി.സി.സി നിര്‍വാഹക സമിതിയില്‍ നിന്നുമാണ് മാറ്റിയത്. എ.ഐ.സി.സി അംഗത്വങ്ങളില്‍ നിന്ന് മാറ്റിയിട്ടില്ല. ഇവ രണ്ടും തെരഞ്ഞെടുക്കപ്പെട്ട സ്ഥാനങ്ങളാണ്. കെ റെയില്‍ വേണമെന്നും തോമസ് പറഞ്ഞു. തൃക്കാക്കരയില്‍ തെരഞ്ഞെടുപ്പ് പ്രചരണത്തിനിറങ്ങുമോ എന്നതിനെക്കുറിച്ച് തീരുമാനിച്ചിട്ടില്ല, പ്രചരണത്തിന് വിളിക്കുമോ എന്ന് നോക്കാം, ഇതുവരെ വിളിച്ചിട്ടില്ല. മുന്‍ തെരഞ്ഞെടുപ്പുകളിലും വിളിച്ച അനുഭവം ഇല്ല. കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലൊന്നും തന്നെ ഇവിടുത്തെ നേതൃത്വം സമീപിച്ചിട്ടില്ല. ആദ്യം തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കട്ടെ എന്നും കെ.വി. തോമസ് പ്രതികരിച്ചു. വികസനത്തോടൊപ്പമാണ് എപ്പോഴും നില്‍ക്കുന്നത്. അതില്‍ അനാവശ്...

വരുന്നൂ ഈ വർഷത്തെ ആദ്യ സൂര്യഗ്രഹണം; അൻ്റാർട്ടിക്കയിൽ കാണാം, ഇന്ത്യയിൽ ഇത്തവണ ദൃശ്യമാകില്ല

  ഈ  വ‌ർഷത്തെ ആദ്യ സൂര്യ​ഗ്രഹണത്തിന് ഇനി ഒരു ദിവസം മാത്രം. ഏപ്രിൽ 30നാണ് ​ഗ്രഹണം ദൃശ്യമാകുക. ഭാ​ഗിക ​ഗ്രഹണമാണ് ഇത്തവണത്തേത്, വളരെ ചുരുക്കം ഇടങ്ങളിൽ മാത്രമേ ഇത് കാണുവാനും സാധിക്കുകയുള്ളൂ. അൻ്റാർട്ടിക്കയിലും തെക്കേ അമേരിക്കയുടെ തെക്ക് - പടിഞ്ഞാറൻ മേഖലകളിലും ​ഗ്രഹണം കാണാൻ കഴിയും. ഇന്ത്യയിൽ നിന്ന് ഈ ​ഗ്രഹണം കാണുവാൻ കഴിയില്ല.  ഏപ്രിൽ 30ന് പ്രാദേശിക സമയം ആറ് നാൽപ്പത്തിയഞ്ചിനാണ് ​ഗ്രഹണം തുടങ്ങുക. എട്ട് നാൽപ്പത്തിയൊന്നോടെ ​ഗ്രഹണം പാരമ്യത്തിലെത്തും. 

വിജയ് ബാബു ദുബായിലാണെന്ന് സ്ഥിരീകരിച്ചു; കീഴടങ്ങുകയല്ലാതെ മറ്റു വഴികളില്ലെന്ന് അന്വേഷണ കമ്മീഷ്ണര്‍

  കൊച്ചി: ബലാത്സംഗ കേസില്‍ കുറ്റാരോപിതനായ നിര്‍മാതാവും നടനുമായ വിജയ് ബാബു ദുബായില്‍ ആണെന്ന് സ്ഥിരീകരിച്ചു. ഈ മാസം 24 നാണ് ബെംഗളൂരുവില്‍ നിന്നാണ് വിജയ് ബാബു ദുബായിലേക്ക് കടന്നത്. നടന് മുന്നില്‍ മറ്റ് വഴികളില്ലെന്നും കീഴടങ്ങുമെന്നാണ് പ്രതീക്ഷയെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. പരാതിയില്‍ പറയുന്ന കാര്യങ്ങള്‍ കഴമ്പുള്ളതെന്ന് ഓരോ നിമിഷവും തെളിയുന്നെന്നും കമ്മിഷണര്‍ പറഞ്ഞു. സി.സി.ടി.വി ദൃശ്യങ്ങള്‍ മാത്രല്ല വേറെയും ശാസ്ത്രീയ തെളിവുകളുണ്ട്. നടനും പരാതിക്കാരിയായ നടിയും കൊച്ചിയിലെ ആഡംബര ഹോട്ടലില്‍ എത്തിയതിന്റെ സി.സി.ടി.വി ദൃശ്യങ്ങളാണ് പൊലീസിന് ലഭിച്ചത്. കൊച്ചി പനമ്പള്ളി നഗറിലെ ആഡംബര ഹോട്ടലില്‍ നിന്നാണ് നിര്‍ണായകമായ സിസിടിവി ദൃശ്യങ്ങള്‍ പൊലീസിന് ലഭിച്ചത്. കഴിഞ്ഞ മാര്‍ച്ച് 13 മുതല്‍ ഏപ്രില്‍ 14 വരെയുള്ള തീയതികളില്‍ അഞ്ച് സ്ഥലത്ത് തന്നെ വിജയ് ബാബു കൊണ്ടുപോയി എന്നാണ് പരാതിക്കാരിയുടെ മൊഴിയിലുള്ളത്. ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ കണ്ടെത്താന്‍ പോലീസ് കഴിഞ്ഞ ദിവസം ലുക്കൗട്ട് സര്‍ക്കുലര്‍ പുറത്തിറക്കിയിരുന്നു. വിജയ് ബാബുവിനെതിരേ പ്രഥമദൃഷ്ട്യാ തെളിവുണ്ടെന്നും പരാതിയില്‍ പ്രാഥമി...

രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് കേന്ദ്രം, വൈദ്യുതി ക്ഷാമത്തിൽ സംസ്ഥാനങ്ങൾക്ക് പഴി

  ദില്ലി: രാജ്യത്ത് കൽക്കരി പ്രതിസന്ധിയില്ലെന്ന് ആവർത്തിച്ച് കേന്ദ്രസർക്കാർ (Appropriate coal stocks in country Says Union minister Pralhad Joshi). ആവശ്യമായ സ്റ്റോക്ക് കൽക്കരിയുണ്ടെന്ന് കേന്ദ്ര മന്ത്രി പ്രഹ്ലാദ് ജോഷി വ്യക്തമാക്കി. രാജ്യത്തെ വിവിധ താപവൈദ്യുത നിലയങ്ങളിലായി ഏകദേശം 22 ദശലക്ഷം ടൺ കൽക്കരിയുണ്ട്. സ്റ്റോക്ക് തുടർച്ചയായി നിറയ്ക്കുമെന്നും ഇതു സംബന്ധിച്ച നിർദ്ദേശം നൽകിയെന്നും  മന്ത്രി വ്യക്തമാക്കി. രാജ്യത്തെ പ്രധാന കൽക്കരി വിതരണ സ്ഥാപനമായ കോൾ ഇന്ത്യയ്ക്ക് സംസ്ഥാനങ്ങൾ നിരന്തരം കുടിശ്ശിക വരുത്തുന്നതും അനുവദിച്ച കൽക്കരി യഥാസമയം കൊണ്ടുപോകാത്തതുമാണ് നിലവിലെ പ്രതിസന്ധിക്ക് കാരണമെന്നും കേന്ദ്രമന്ത്രി കുറ്റപ്പെടുത്തി.  അതേസമയം രാജ്യത്ത് വൈദ്യുതി പ്രതിസന്ധി കൂടുതൽ സംസ്ഥാനങ്ങളിലേക്ക് വ്യാപിക്കുകയാണ് എന്നാണ് റിപ്പോർട്ടുകൾ. ബീഹാറിലും ഒഡീഷയിലും പ്രതിസന്ധി രൂക്ഷമാകുകയാണ് .വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് ദില്ലി സർക്കാർ കേന്ദ്രത്തിന് കത്തയച്ചു .ദില്ലിക്ക് വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ കൽക്കരി ഉറപ്പാക്കണമെന്നാണ് ആവശ്യം. നിലവിൽ ദില്ലിയിൽ വൈദ്യുതി നൽകുന്ന താപനിലയങ്ങളിൽ പരമാവ...

2070തോടെ മൃഗങ്ങള്‍ക്കിടയില്‍ 15,000 വൈറസുകളുണ്ടാകുമെന്ന് പഠനം; ഹോട്ട് സ്‌പോട്ടുകളില്‍ ഇന്ത്യയും

  ലണ്ടന്‍: കാലാവസ്ഥ വ്യതിയാനം കൂടുതല്‍ വൈറസുകളുടെ ഉത്ഭവത്തിലേക്ക് നയിക്കുമെന്ന് പഠനം. ആഗോള താപനത്തിലൂടെ മൃഗങ്ങള്‍ തങ്ങളുടെ ആവാസ വ്യവസ്ഥയില്‍ നിന്നും നീങ്ങുന്നതാണ് വൈറസുകള്‍ വ്യാപകമാകുന്നതിലേക്ക് നയിക്കുന്നതെന്ന് ബ്രിട്ടീഷ് വീക്കിലിയായ നേച്ചര്‍ ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ പറയുന്നു. കാലാവസ്ഥാ വ്യതിയാനം മൃഗങ്ങളെ തണുപ്പുള്ള പ്രദേശങ്ങളിലേക്ക് നീങ്ങാന്‍ നിര്‍ബന്ധിതരാക്കും. അവിടെ മറ്റ് ജീവജാലങ്ങളുമായുള്ള ഇവരുടെ സംഘര്‍ഷം പുതിയ വൈറസുകള്‍ മനുഷ്യരെ ബാധിക്കാനുള്ള സാധ്യത വളരെയധികം വര്‍ധിപ്പിക്കുമെന്ന് ഗവേഷകര്‍ മുന്നറിയിപ്പ് നല്‍കുന്നു. മനുഷ്യനിലേക്ക് കടക്കാന്‍ ശേഷിയുള്ള 10,000 വൈറസുകളെങ്കിലും സസ്തനികള്‍ക്കിടയില്‍ നിശബ്ദമായി പ്രചരിക്കുന്നുണ്ട്. ഇവ കൂടുതലും ഉഷ്ണമേഖലാ വനങ്ങളുടെ ഉള്ളിലാണ്. 2070 ഓടെ മൃഗങ്ങള്‍ക്കിടയില്‍ കുറഞ്ഞത് 15,000 പുതിയ വൈറസുകളെങ്കിലും ഉണ്ടാകും. അഞ്ച് വര്‍ഷം നീണ്ടുനില്‍ക്കുന്ന ഈ പഠനത്തില്‍ 3,139 ഇനം സസ്തനികളെയാണ് പരിശോധിച്ചത്. ഒരു സ്ഥലത്ത് നിന്നും മറ്റൊരു സ്ഥലത്തേക്കുള്ള ഇവയുടെ മാറ്റങ്ങളെ ആഗോളതാപനം എങ്ങനെ മാറ്റുമെന്നും അത് വൈറസുകളുടെ സംക്രമണത്തെ എങ്ങനെ ബാധിക്കുമെന്നും പഠ...

അയോധ്യയില്‍ മുസ്‌ലിം പള്ളികളില്‍ പന്നിയിറച്ചിയും ഖുറാന്റെയും കീറിയ പേജുകളും വലിച്ചെറിഞ്ഞ ഏഴ് പേര്‍ അറസ്റ്റില്‍

  ലഖ്‌നൗ: അയോധ്യയില്‍ പള്ളിയില്‍ പന്നിയിറച്ചിയെറിഞ്ഞ സംഭവത്തില്‍ ഏഴ് സംഘരിവാര്‍ അനുകൂലികളെ യു.പി പൊലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച മൂന്ന് പള്ളികളെ കേന്ദ്രീകരിച്ച് ഖുറാന്റെ കീറിയ പേജുകളും മുസ്‌ലിം വിരുദ്ധ പരാമര്‍ശങ്ങളും അടങ്ങിയ പോസ്റ്ററിലാണ് പന്നിയിറച്ചി പൊതിഞ്ഞെറിഞ്ഞത്. താത്ഷാ ജുമാ മസ്ജിദ്, ഘോസിയാന മസ്ജിദ്, കശ്മീരി മൊഹല്ലയിലെ പള്ളി, ഗുലാബ് ഷാ ബാബ എന്നറിയപ്പെടുന്ന മസാര്‍ എന്നിവിടങ്ങളിലാണ് പന്നിയിറച്ചി എറിഞ്ഞത്. കേസുമായി ബന്ധപ്പെട്ട് നാല് എഫ്.ഐ.ആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്ന് പൊലീസ് അറിയിച്ചു. മഹേഷ് കുമാര്‍ മിശ്ര, പ്രത്യുഷ് ശ്രീവാസ്തവ, നിതിന്‍ കുമാര്‍, ഗുഞ്ചന്‍ എന്ന ദീപക് കുമാര്‍ ഗൗര്‍, ബ്രിജേഷ് പാണ്ഡെ, ശത്രുഘ്‌നന്‍ പ്രജാപതി, വിമല്‍ പാണ്ഡെ എന്നിവരാണ് സംഭവത്തില്‍ അറസ്റ്റിലായത്. എല്ലാവരും അയോധ്യ ജില്ലയിലെ നിവാസികളാണ്. അറസ്റ്റിലായവര്‍ ‘ഹിന്ദു യോദ്ധ സംഗതന്‍’ എന്ന സംഘടനയില്‍ പെട്ടവരാണ്. വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ ആണ് സംഭവം റിപ്പോര്‍ട്ട് ചെയ്തത്. ‘ക്രമസമാധാനനില പൂര്‍ണമായും നിയന്ത്രണവിധേയമാണ്, സംഭവത്തിന് ശേഷം അനിഷ്ട സംഭവങ്ങളൊന്നും ഉണ്ടായിട്ടില്ല. സംഭവത്തില്‍ ഏഴ് പേര്‍ അറസ്റ്റിലായിട്...

പാര്‍ട്ട് ടൈം കാരെ അല്ല, ലീഗിന് വേണ്ടത് ഫുള്‍ ടൈം എം.പിമാരെയും ദേശീയ നേതാക്കളെയും: കെ.ടി. ജലീല്‍

  മലപ്പുറം: മുസ്‌ലിം ലീഗിനെതിരെ വിമര്‍ശനവുമായി മുന്‍ മന്ത്രി കെ.ടി. ജലീല്‍. മുസ്‌ലിം ലീഗിന് വേണ്ടത് ഫുള്‍ ടൈം എം.പിമാരെയും ദേശീയ നേതാക്കളെയുമാണെന്നും അല്ലാതെ പാര്‍ട്ട് ടൈം കാരെ അല്ലെന്നും കെ.ടി. ജലീല്‍ പറഞ്ഞു. ഫേസ്ബുക്ക് പോസ്റ്റ്‌ലൂടെയായിരുന്നു ജലീലിന്റെ വിമര്‍ശനം. ദല്‍ഹി ജഹാംഗീര്‍പുരിയില്‍ ഒഴിപ്പിക്കല്‍ തടര്‍ന്നപ്പോള് ലീഗ് എം.പിമാര്‍ക്ക് പ്രത്യേകിച്ച് റോളോന്നുമുണ്ടായിരുന്നില്ലെന്ന വിമര്‍ശനമുയരുന്ന പശ്ചാത്തലത്തിലാണ് കെ.ടി. ജലീലിന്റെ വിമര്‍ശനം. ജലീലിന്റെ പോസ്റ്റിന് താഴെ വിമര്‍ശനവുമായി ലീഗ് അണികള്‍ തന്നെ രംഗത്തെത്തി. സി.പി.ഐ.എമ്മിന്റെ ഭാഗമായി നില്‍ക്കുന്ന കെ.ടി. ജലീല്‍ ലീഗിന്റെ ആഭ്യന്തര കാര്യത്തില്‍ ഇടപെടേണ്ടതില്ല എന്നാണ് ലീഗ് അണികള്‍ പോസ്റ്റിന് കമന്റുകളായി പറയുന്നത്. ‘ജലീല്‍ നേരത്തെ സി.പി.ഐ.എമ്മില്‍ പാര്‍ട്ട്‌ടൈം ആയിരുന്നു. കുറച്ച് നാള്‍ മുമ്പ് പാര്‍ട്ടി നിര്‍ബന്ധിത വിരമിക്കല്‍ നല്‍കിയതിനു ശേഷം ഇപ്പോള്‍ ഫ്രീലാന്‍സ് ആയി മറ്റുള്ള പാര്‍ട്ടിക്കാരെപ്പറ്റി ആകുലതപ്പെടുന്നു,’ എന്നാണ് പോസ്റ്റിന് താഴെ വന്ന ഒരു കമന്റ്. ജലീലിന്റെ അനുകൂലിച്ചും കമന്റുകള്‍ വരുന്നുണ്ട്. ‘ഞങ്ങള്‍ക്കാകെ കേരളത്തില്‍ ഒ...

കേന്ദ്രത്തിന്റെ കുടിയൊഴിപ്പിക്കലില്‍ വീട് നഷ്ടപ്പെട്ട് 90 വയസുള്ള പത്മശ്രീ പുരസ്‌കാര ജേതാവുള്‍പ്പെടെയുള്ള എട്ട് കലാകാരന്മാര്‍

  ന്യൂദല്‍ഹി: വര്‍ഷങ്ങള്‍ക്ക് മുമ്പ് സര്‍ക്കാര്‍ അനുവദിച്ച വസതിയില്‍ നിന്ന് കുടിയിറക്കപ്പെട്ട് കലാകാരന്മാര്‍. 2022 മെയ് രണ്ടിനകം വസതികള്‍ ഒഴിയണമെന്നായിരുന്നു കേന്ദ്രത്തിന്റെ നിര്‍ദേശം. 90 കാരനായ പത്മശ്രീ ജേതാവും ഒഡീസി നര്‍ത്തകനുമായ ഗുരു മായാധര്‍ ഉള്‍പ്പെടെയുള്ളവരാണ് കുടിയൊഴിപ്പിക്കപ്പെട്ടത്. കുടിയൊഴിപ്പിക്കല്‍ നടപടികള്‍ ആരംഭിക്കുന്നതിനായി ഉദ്യോഗസ്ഥരുടെ ഒരു സംഘത്തെ അദ്ദേഹത്തിന്റെ വസതിയിലേക്ക് അയയ്ക്കുകയും വീട്ടുപകരണങ്ങള്‍ ഉള്‍പ്പെടെ വസതിയ്ക്ക് പുറത്ത് എടുത്തിടുകയുമായിരുന്നു. 90 വയസുകാരനായ ഗുരു മായാധറിന്റെ പത്മശ്രീ പുരസ്‌കാരവും വീട്ടുപകരണങ്ങളും ഉള്‍പ്പടെ വസതിക്ക് പുറത്ത് എടുത്തിട്ടിരിക്കുന്ന ചിത്രങ്ങളും വീഡിയോകളും സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. ‘ ഞങ്ങള്‍ പറയുന്നത് കേള്‍ക്കാന്‍ സര്‍ക്കാര്‍ തയ്യാറല്ല. ഞങ്ങള്‍ വീട്ടുപകരണങ്ങള്‍ പാക്ക് ചെയ്യാന്‍ തുടങ്ങി. താമസസ്ഥലം ഉടന്‍ ഒഴിയും. മറ്റു വഴികളില്ല,’ എന്നായിരുന്നു 1987ല്‍ വീട് അനുവദിച്ച കുച്ചിപ്പുഡി നര്‍ത്തകന്‍ ഗുരു ജയരാമ റാവുവിന്റെ ഭാര്യ വനശ്രീ റാവു പി.ടി.ഐയോട് പറഞ്ഞത്. ദേശീയ തലസ്ഥാനത്ത് സര്‍ക്കാര്‍ അനുവദിച്ച വസതികള്‍ ഏപ്രില്‍ അവസാനത്തോട...

പ്രധാനമന്ത്രിക്ക് ലജ്ജ തോന്നുന്നില്ലേ; സംസ്ഥാനങ്ങളുടെ മേല്‍ ഇന്ധന വിലവര്‍ധനവിന്റെ പഴി ചാരിയ മോദിക്കെതിരെ മുഖ്യമന്ത്രിമാര്‍

  ന്യൂദല്‍ഹി: സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാത്തതാണ് പെട്രോള്‍, ഡീസല്‍ വില വര്‍ധനവിന് കാരണമെന്നുള്ള പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വാദത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുഖ്യമന്ത്രിമാര്‍. കൊവിഡ് അവലോകന യോഗം ചര്‍ച്ച ചെയ്യാനായി വിളിച്ച യോഗത്തിനിടെയായിരുന്നു കേരളമുള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ക്കെതിരെ പ്രധാനമന്ത്രി രൂക്ഷവിമര്‍ശനം ഉന്നയിച്ചത്. കേരളം, തമിഴ്‌നാട്, മഹാരാഷ്ട്ര, പശ്ചിമബംഗാള്‍, തെലങ്കാന തുടങ്ങിയ സംസ്ഥാനങ്ങള്‍ നികുതി കുറയ്ക്കാന്‍ തയ്യാറാകുന്നില്ലെന്നും അതാണ് വിലവര്‍ധനവിന് കാരണമെന്നുമായിരുന്നു മോദിയുടെ വാദം. സംസ്ഥാനങ്ങള്‍ ജനങ്ങളോട് അനീതി കാണിക്കുകയാണെന്നായിരുന്നു മോദി പറഞ്ഞത്. ഇതിന് പിന്നാലെയാണ് പ്രധാനമന്ത്രിക്കെതിരെ കടുത്ത വിമര്‍ശനവുമായി മുഖ്യമന്ത്രിമാര്‍ രംഗത്തെത്തിയത്. നികുതി കുറയ്ക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാന്‍ പ്രധാനമന്ത്രിക്ക് ലജ്ജയില്ലേയെന്നാണ് തെലങ്കാന മുഖ്യമന്ത്രി കെ. ചന്ദ്രശേഖര റാവു ചോദിച്ചത്. 2015 മുതല്‍ തന്റെ സംസ്ഥാനത്ത് ഇന്ധന നികുതിയില്‍ വര്‍ധനവ് ഉണ്ടായിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ‘സംസ്ഥാനങ്ങളോട് ആവശ്യപ്പെടുന്നതിന് പകരം കേന്ദ്രത്തിന് നികുതി കുറയ്ക്കാന്...

എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്താണ് ഞങ്ങള്‍ ചേര്‍ന്നത്, അല്ലെങ്കില്‍ തീരുമാനം മറ്റെതെങ്കിലുമാകുമായിരുന്നു: ഒമര്‍ അബ്ദുള്ള

  ശ്രീനഗര്‍: സ്വാതന്ത്ര്യം ലഭിച്ചപ്പോള്‍ ഇന്ത്യയോടൊപ്പം ചേര്‍ന്നത് എല്ലാ മതങ്ങളേയും തുല്യമായി പരിഗണിക്കും എന്നുള്ളതുകൊണ്ടായിരുന്നുവെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവും മുന്‍ ജമ്മു കശ്മീര്‍ മുഖ്യമന്ത്രിയുമായ ഒമര്‍ അബ്ദുള്ള. മുസ്‌ലിങ്ങളുടെ മതപരമായ സ്വാതന്ത്ര്യം സംരക്ഷിക്കപ്പെടില്ല എന്നറിഞ്ഞിരുന്നുവെങ്കില്‍ തങ്ങളുടെ തീരുമാനം മറ്റൊന്നാകുമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ശ്രീനഗറില്‍ സംഘടിപ്പിച്ച വാര്‍ത്താ സമ്മേളനത്തിലായിരുന്നു അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ഞങ്ങള്‍ ഇന്ത്യയോടൊപ്പം ചേരാന്‍ തീരുമാനിച്ചപ്പോള്‍, എല്ലാ മതങ്ങളെയും തുല്യമായി പരിഗണിക്കുന്ന ഒരു രാജ്യത്തേക്കായിരുന്നു ഞങ്ങള്‍ കടന്നുവന്നത്. ഒരു മതത്തിന് മുന്‍ഗണന നല്‍കുമെന്നും മറ്റു മതങ്ങള്‍ അടിച്ചമര്‍ത്തപ്പെടുമെന്നും ഞങ്ങളോട് പറഞ്ഞിട്ടില്ല,’ ഒമര്‍ അബ്ദുള്ള പറയുന്നു. ഇത്തരത്തില്‍ ഒരു മതത്തെ അടിച്ചമര്‍ത്തുമെന്ന് നേരത്തെ അറിഞ്ഞിരുന്നുവെങ്കില്‍ തീരുമാനം മറ്റൊന്നാകുമായിരുന്നുവെന്നും എല്ലാ മതങ്ങള്‍ക്കും തുല്യ അവകാശം ലഭിക്കുമെന്ന് ഉറപ്പ് പറഞ്ഞതിന് ശേഷമാണ് ഇന്ത്യന്‍ യൂണിയനില്‍ ചേര്‍ന്നതെന്നും അദ്ദേഹം പറഞ്ഞു. പള്ളികളിലെ ഉച്ചഭാഷിണി, ഹിജാബ്, ഹലാല്‍...

യാത്രയ്‌ക്കിടെ മലബാർ എക്സ്‌പ്രസ് ട്രെയിനിൽ ഒരാൾ തൂങ്ങിമരിച്ച നിലയിൽ; തിരിച്ചറിഞ്ഞിട്ടില്ല

  കൊല്ലം: മലബാര്‍ എക്സ്പ്രസ്സ് ട്രെയിനിന്‍റെ (Malabar Express Train) ഭിന്നശേഷിക്കാരുടെ ബോഗിയിലെ ശുചിമുറിയില്‍ ഒരാളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. യാത്രക്കാരാണ് മൃതദേഹം കണ്ടത് ട്രയിന്‍ കൊല്ലത്ത് എത്തിച്ച് മൃതദേഹം കൊല്ലം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. ആളെ തിരിച്ചറിഞ്ഞിട്ടില്ല. ഫോറന്‍സിക് പരിശോധനകള്‍ക്ക് ശേഷം ഒരു മണിക്കൂര്‍ കഴിഞ്ഞാണ് ട്രെയിന്‍ കൊല്ലത്ത് നിന്നും പുറപ്പെട്ടത്. മലബാര്‍ എക്സ്പ്രസ് തിരുവനന്തപുരത്ത് എത്തിയതിന് ശേഷം കൂടുതല്‍ പരിശോധനകള്‍ നടത്തുമെന്ന് പൊലീസ് അറിയിച്ചു. വലത് കാലിന് വൈകല്യമുള്ള ആളാണ് മരിച്ചത്. റെയില്‍വേ പൊലീസും സംസ്ഥാന പൊലീസും സംഭവത്തെ കുറിച്ച് അന്വേഷണം തുടങ്ങി.

റഷ്യയുടെ ഉക്രൈന്‍ അധിനിവേശം വംശഹത്യ; പ്രമേയം പാസാക്കി കാനഡ

  ഒട്ടാവ: റഷ്യയുടെ ഉക്രൈന്‍ അധിനിവേശവും അവിടെ നടത്തിയ ആക്രമണങ്ങളും വംശഹത്യയാണെന്ന് പ്രമേയം പാസാക്കി കാനഡ. കാനഡ നിയമനിര്‍മാണസഭയാണ് ബുധനാഴ്ച പ്രമേയം പാസാക്കിക്കൊണ്ട് വോട്ട് ചെയ്തത്. റഷ്യ മനുഷ്യരാശിക്ക് നിരക്കാത്ത യുദ്ധകുറ്റകൃത്യങ്ങള്‍ ഉക്രൈനില്‍ ചെയ്തു, എന്നതിന് തെളിവുകളുണ്ടെന്നും കനേഡിയന്‍ പാര്‍ലമെന്റംഗങ്ങള്‍ വ്യക്തമാക്കി. ‘ദ കനേഡിയന്‍ ഹൗസ് ഓഫ് കോമണ്‍സ്’ ആയിരുന്നു പ്രമേയത്തിലൂടെ ഇത് സംബന്ധിച്ച് വോട്ടെടുപ്പ് നടത്തിയത്. കൂട്ട ആക്രമണങ്ങള്‍, മനപൂര്‍വം ഉക്രൈന്‍ പൗരന്മാരെ കൊല്ലുക, മൃതദേഹങ്ങളോട് അനാദരവ് കാണിക്കുക, കുഞ്ഞുങ്ങളെ ചൂഷണം ചെയ്യുക എന്നീ കുറ്റകൃത്യങ്ങള്‍ റഷ്യ ചെയ്തതായും കനേഡിയന്‍ പാര്‍ലമെന്റില്‍ പറഞ്ഞു. നേരത്തെ ഉക്രൈനിലെ റഷ്യന്‍ ആക്രമണങ്ങളെ യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ വംശഹത്യയെന്ന് വിശേഷിപ്പിച്ചപ്പോള്‍ അതിനെ പിന്തുണച്ചുകൊണ്ട് കാനഡയുടെ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോ രംഗത്തെത്തിയിരുന്നു. റഷ്യക്ക് മേല്‍ വിവിധ തരത്തിലുള്ള ഉപരോധങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുള്ള രാജ്യങ്ങളിലൊന്നു കൂടിയാണ് കാനഡ. അതേസമയം, വംശഹത്യ എന്ന പേരില്‍ വിവിധ ലോകരാജ്യങ്ങള്‍ ഇതിനെ വിശേഷിപ്പിക്കുന്നതിനെ റഷ്യന്‍ വൃത്ത...

ഫൈനല്‍ തേടി കേരളം ഇറങ്ങുന്നു; എതിരാളികള്‍ കരുത്തര്‍; രണ്ടിലൊന്ന് ഇന്നറിയാം

  സന്തോഷ് ട്രോഫി സെമി ഫൈനല്‍ പോരാട്ടത്തിന് കേരളം ഇന്നിറങ്ങുന്നു. കരുത്തരായ കര്‍ണാടകയെയാണ് സെമി പോരാട്ടത്തില്‍ കേരളത്തിന് നേരിടാനുള്ളത്. മഞ്ചേരി പയ്യനാട് സ്‌റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചരിത്രത്തിലാദ്യമായാണ് മലപ്പുറം സന്തോഷ് ട്രോഫിക്ക് ആതിഥ്യമരുളുന്നത്. അടുത്ത ദിവസം നടക്കുന്ന രണ്ടാം സെമി ഫൈനലില്‍ ബംഗാള്‍ മണിപ്പൂരിനെ നേരിടും. മെയ് രണ്ടിനാണ് ഫൈനല്‍. തോല്‍വിയറിയാതെയാണ് കേരളം ഫൈനലിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കുന്നത്. ഗ്രൂപ്പ് എയില്‍ നിന്നും മൂന്ന് ജയവും ഒരു സമനിലയുമായി 10 പോയിന്റോടെ ഗ്രൂപ്പ് ചാമ്പ്യന്‍മാരായാണ് കേരളം സെമിയിലെത്തിയിരിക്കുന്നത്. രണ്ട് ജയവും ഒന്ന് വീതം സമനിലയും തോല്‍വിയും വഴങ്ങിയാണ് ഗ്രൂപ്പ് ബിയില്‍ നിന്നും അയല്‍ക്കാരുടെ സെമി പ്രവേശം. ഏഴ് പോയിന്റാണ് കര്‍ണാടകയ്ക്കുള്ളത്. ഹോം ഗ്രൗണ്ടിന്റെ അഡ്വാന്റേജ് മുതലെടുക്കാനാവും എല്ലാ മത്സരത്തിലേതെന്നപോലെ സെമിയിലും കേരളം ശ്രമിക്കുന്നത്. ഫുട്‌ബോളിന്റെ ആവേശം അലതല്ലിയാര്‍ക്കുന്ന മലപ്പുറത്തെ കായിപ്രേമികളും അതിന് തന്നെയാണൊരുങ്ങുന്നത്. നാല് മത്സരത്തില്‍ നിന്നും പത്തിലധികം ഗോളുകളാണ് കേരളം നേടിയത്. വഴങ്ങിയതാവട്ടെ കേവലം മൂന്ന് ഗോള...