പട്‌ന: മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യപിക്കുന്നവര്‍ മഹാപാപികളാണെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു.
വിഷ മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യം കഴിക്കരുതെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മഹാപാപികളാണ്. അവരെ ഇന്ത്യക്കാരായി കാണാന്‍ കഴിയില്ല, നിതീഷ് കുമാര്‍ പറഞ്ഞു.
വിഷമാണെന്നറിഞ്ഞിട്ടും ആളുകള്‍ മദ്യപിക്കുക്കയാണെന്നും അതുമൂലമുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് അവരാണ് ഉത്തരവാദികളെന്നും സര്‍ക്കാറിന് ബാധ്യത ഏല്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.
മദ്യനിരോധനം കര്‍ശനമാക്കാനുള്ള ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയിരുന്നു. മദ്യ നിരോധനം ഫലപ്രതമാവാത്തതാണ്
ബീഹാറില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷമദ്യ ദുരന്തത്തിന് കാരണം എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ