ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

മാർച്ച്, 2022 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

മെഡിക്കൽ കോളേജ് മുൻ ഫോറെൻസിക് വിഭാഗം മേധാവിയും നടൻ ജഗദീഷിന്റെ ഭാര്യയുമായ ഡോ. രമ അന്തരിച്ചു

  തിരുവനന്തപുരം: മെഡിക്കൽ കോളേജിലെ ഫോറെൻസിക് വിഭാഗം മേധാവി ആയിരുന്ന ഡോ. രമ പി. (61) അന്തരിച്ചു. നടൻ ജഗദീഷിന്റെ ഭാര്യ ആണ്. കുറച്ചു നാളുകളായി ചികിത്സയിലായിരുന്നു എന്നാണ് വിവരം. കേരളത്തിലെ പ്രമുഖ കേസുകളിൽ രമയുടെ കണ്ടെത്തലുകൾ നിർണായകമായിരുന്നു. രണ്ട് പെണ്മക്കളുണ്ട്. സംസ്കാരം വൈകിട്ട് നാലിനു തൈക്കാട് ശാന്തി കാവടത്തിൽ.

പാകിസ്ഥാന് ഒരു കത്തും അയച്ചിട്ടില്ല; അവിശ്വാസ പ്രമേയത്തില്‍ പങ്കില്ല: യു.എസ്

  വാഷിങ്ടണ്‍: ഇമ്രാന്‍ ഖാന്‍ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുണ്ടെന്ന ആരോപണങ്ങള്‍ തള്ളി യു.എസ്. യു.എസിന്റെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റാണ് ഇക്കാര്യത്തില്‍ വിശദീകരണം നല്‍കിയിരിക്കുന്നത്. തങ്ങളുടെ ഒരു ഉദ്യോഗസ്ഥരും ഏജന്‍സികളും രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് പാകിസ്ഥാനിലേക്ക് കത്തയച്ചിട്ടില്ലെന്ന് യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് വ്യക്തമാക്കിയതായി പാകിസ്ഥാന്‍ മാധ്യമമായ ഡോണ്‍ റിപ്പോര്‍ട്ട് ചെയ്തു. ഇമ്രാന്‍ ഖാനെതിരായ അവിശ്വാസ പ്രമേയത്തിലും അവിടുത്തെ ഇപ്പോഴത്തെ രാഷ്ട്രീയ സാഹചര്യത്തിലും പങ്കില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. തനിക്കെതിരായ അവിശ്വാസ പ്രമേയം വിദേശ ശക്തികളുടെ ഗൂഢാലോചനയുടെ ഭാഗമാണെന്നായിരുന്നു പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ ആരോപിച്ചത്. ആരോപണം തെളിയിക്കാന്‍ തന്റെ കയ്യില്‍ കത്തുണ്ടെന്നും ഇമ്രാന്‍ പറഞ്ഞിരുന്നു. യു.എസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിലെ അസിസ്റ്റന്റ് സെക്രട്ടറി തലത്തിലുള്ള ഓഫീസറുമായി നടത്തിയ അനൗദ്യോഗിക സംഭാഷണം സംബന്ധിച്ച് യു.എസിലെ പാകിസ്ഥാന്‍ അംബാസിഡര്‍ അയച്ച ടെലഗ്രാം സന്ദേശം ചൂണ്ടിക്കാണിച്ചായിരുന്നു ഇമ്രാന്‍ ഖാന്റെ ആരോപണം. ഇതോടെയായിരുന്നു യു.എ...

ഇത് ചെന്നൈ സൂപ്പര്‍ കിംഗ്‌സ് തന്നെയോ? ഈ തലയ്ക്കും പിള്ളേര്‍ക്കും ഇതെന്ത് പറ്റി? മോശം റെക്കോഡും സ്വന്തം പേരിലാക്കി ധോണിപ്പട

  ഐ.പി.എല്ലിന്റെ പുതിയ സീസണില്‍ ഡിഫന്‍ഡിംഗ് ചാമ്പ്യന്‍സ് ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ശനിദശ മാറുന്നില്ല. പുതിയ ക്യാപ്റ്റന് കീഴില്‍ കിരീടം നിലനിര്‍ത്താനുറച്ച് കളത്തിലിറങ്ങിയ ചെന്നൈകൂട്ടം തുടര്‍ച്ചയായ രണ്ടാം കളിയും തോല്‍ക്കുന്ന കാഴ്ചയാണ് കാണുന്നത്. ആദ്യ മത്സരത്തില്‍ മുന്‍ ചാമ്പ്യന്‍മാരായ കൊല്‍ക്കത്തയോട് താരതമ്യേന ചെറിയ സ്‌കോര്‍ ഡിഫന്‍ഡ് ചെയ്ത് തോല്‍ക്കേണ്ടി വന്നപ്പോള്‍, കഴിഞ്ഞ ദിവസം ഐ.പി.എല്ലിലെ പുതിയ ടീമായ ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സിനോട് വമ്പന്‍ സ്‌കോര്‍ പടുത്തുയര്‍ത്തിയ ശേഷമാണ് തോല്‍ക്കേണ്ടി വന്നത് എന്ന വ്യത്യാസം മാത്രമാണുള്ളത്. ചെന്നൈ പടുത്തുയര്‍ത്തിയ 211 എന്ന വിജയലക്ഷ്യം മൂന്ന് പന്തും ആറ് വിക്കറ്റും ബാക്കി നില്‍ക്കെയാണ് ലഖ്‌നൗ സൂപ്പര്‍ ജയന്റ്‌സ് മറികടന്നത്. സീസണിലെ രണ്ടാം മത്സരത്തിലും പരാജയം രുചിച്ചതോടെ ചെന്നൈ സൂപ്പര്‍ കിംഗ്‌സിന്റെ ചരിത്രത്തില്‍ തന്നെയുള്ള മോശം റെക്കോഡ് കൂടിയാണ് കുറിക്കപ്പെട്ടത്. 13 സീസണിലെ നിന്നും ഒരു സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും ചെന്നൈ തോറ്റുകൊണ്ട് തുടങ്ങുന്നത് ഇതാദ്യമാണ്. ഇതിന് മുമ്പുണ്ടായിരുന്ന 13 സീസണുകളിലേക്കാള്‍ ഏറ്റവും മോശം തുടക്കമാണ് 2022ല്‍ കാണുന്നത്. ക...

മന്‍സിയക്ക് ഐക്യദാര്‍ഢ്യം; കൂടല്‍മാണിക്യ ക്ഷേത്രത്തിലെ പരിപാടി ബഹിഷ്‌കരിച്ച് ഭരതനാട്യം കലാകാരികള്‍

  തൃശൂര്‍: മതത്തിന്റെ പേരില്‍, ഹിന്ദുവല്ലെന്ന കാരണം ചൂണ്ടിക്കാട്ടി, കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും ഭരതനാട്യ നര്‍ത്തകി മന്‍സിയയെ വിലക്കിയ ക്ഷേത്ര ഭാരവാഹികളുടെ നടപടിയില്‍ പ്രതിഷേധവുമായി കലാകാരികള്‍. അഞ്ജു അരവിന്ദ്, ദേവിക സജീവന്‍ എന്നീ ഭരതനാട്യം കലാകാരികളാണ് മന്‍സിയക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് ക്ഷേത്രത്തില്‍ സംഘടിപ്പിച്ച തങ്ങളുടെ നൃത്തപരിപാടിയില്‍ നിന്നും പിന്മാറിയത്. പരിപാടിയില്‍ നിന്നും പിന്മാറുന്ന കാര്യം ഫേസ്ബുക്ക് പോസ്റ്റുകളിലൂടെയാണ് ഇവര്‍ പുറത്തുവിട്ടത്. അവഗണന നേരിട്ട മറ്റ് കലാകാരികളോടൊപ്പം നില്‍ക്കേണ്ടതുണ്ടെന്നും അതിനാല്‍ ക്ഷേത്രത്തില്‍ നൃത്തം അവതരിപ്പിക്കുന്നതില്‍ നിന്നും പിന്മാറുന്നു എന്നുമാണ് ദേവിക സജീവന്‍ വ്യക്തമാക്കിയത്. ”നമസ്‌കാരം, നിര്‍ഭാഗ്യകരമായ കാര്യങ്ങള്‍ നേരിട്ട കലാകാരികള്‍ക്കൊപ്പം നില്‍ക്കേണ്ടതിന്റെ ആവശ്യകത മനസിലാക്കുന്നതിനാല്‍, ഏപ്രില്‍ 24ന് കൂടല്‍മാണിക്യം ക്ഷേത്രത്തില്‍ നടത്തേണ്ടിയിരുന്ന ഡാന്‍സ് ഫെസ്റ്റിവലില്‍ പെര്‍ഫോം ചെയ്യുന്നതില്‍ നിന്നും പിന്മാറുവാന്‍ ഞാന്‍ തീരുമാനിച്ചു,” ദേവിക സജീവന്‍ കുറിച്ചു. എന്നാല്‍ മന്‍സിയക്ക്...

ഞാൻ കയറുന്ന വിമാനത്തിൽ ദിലീപ് ഉണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോ?;സംവിധായകൻ രഞ്ജിത്ത്

  നടി ഭാവനയെ കേരള രാജ്യാന്തര ചലച്ചിത്ര മേളയുടെ (IFFK) ഉദ്‌ഘാടന വേദിയിൽ ക്ഷണിച്ചതിനു ശേഷം നടൻ ദിലീപുമായി (actor Dileep) വേദി പങ്കിട്ട് സംവിധായകൻ രഞ്ജിത്ത് (director Ranjith). എക്സിബിറ്റേഴ്സ് സംഘടനയായ ഫിയോക്കിന്റെ (FEUOK) സമ്മേളനത്തിലാണ് ഇരുവരും ഒരേ വേദിയിൽ എത്തിയത്. ഇതിനു നേരെ ഉയർന്ന വിമർശനങ്ങളോട് രഞ്ജിത്ത് പ്രതികരിച്ചു. "ഞാൻ ദിലീപിന്റെ വീട്ടിൽ പോയതല്ല. പോയാലും അതിൽ തെറ്റു കാണുന്നില്ല. ഫിയോകിന്റെ പ്രതിനിധികളാണ് തന്നെ ക്ഷണിച്ചത്. ഞാൻ കയറുന്ന വിമാനത്തിൽ ദിലീപ് ഉണ്ടെങ്കിൽ അതിൽ നിന്ന് എടുത്ത് ചാടണോ? സർക്കാറിന്റെ മുഖം ആണെങ്കിലും സിനിമാ പ്രവർത്തകരുമായുള്ള ബന്ധം തുടരും. അതിനുള്ള സ്വാതന്ത്ര്യം സർക്കാർ നൽകിയിട്ടുണ്ട്," രഞ്ജിത്ത് വ്യക്തമാക്കി. അതിജീവിത പങ്കെടുത്ത IFFK ഉദ്ഘാടന ചടങ്ങിന് ശേഷം 2017ൽ കേസിൽ റിമാൻഡിൽ ആയപ്പോൾ ദിലീപിനെ കാണാൻ ആലുവ സബ് ജയിലിൽ എത്തിയ വിഷയത്തിലും രഞ്ജിത്ത് വിമർശനം നേരിട്ടിരുന്നു. സന്ദർശനം 'യാദൃശ്ചികം' ആയിരുന്നു എന്നായിരുന്നു രഞ്ജിത്തിന്റെ വിശദീകരണം. അതേസമയം, ചടങ്ങിനിടെ, അക്കാദമിയുടെ തലവനാകാൻ ഏറ്റവും അനുയോജ്യൻ രഞ്ജിത്താണെന്ന് ദിലീപ് പ്രശംസിച്ചു. തിയേറ്റർ ഉടമക...

സിനിമാ- സീരിയൽ താരം സോണിയ ഇനി മുൻസിഫ് മജിസ്‌ട്രേറ്റ്

  സിനിമാ- സീരിയൽ താരം സോണിയ ഇനിമുതൽ മുൻസിഫ് മജിസ്‌ട്രേറ്റ്. വഞ്ചിയൂർ കോടതിയിൽ പ്രാക്ടീസ് ചെയ്യവെയാണ് മുൻസിഫ് മജിസ്‌ട്രേറ്റായുള്ള നിയമനം.  കാര്യവട്ടം ക്യാമ്പസിലെ എൽഎൽഎം വിദ്യാർത്ഥിനിയായിരുന്നു സോണിയ. ഡിഗ്രിയും പിജിയും ഫസ്റ്റ് ക്ലാസോടെ പാസായ സോണിയ തുടർന്ന് എൽഎൽബിയും എൽഎൽഎമ്മും പഠിച്ചു (Soniya). ടെലിവിഷൻ അവതാരകയായിട്ടായിരുന്നു താരത്തിന്റെ ക്യാമറയ്ക്ക് മുമ്പിലേക്കുള്ള ആദ്യ ചുവട്. തുടർന്ന് സോണിയ  സീരിയലിലും ശേഷം സിനിമയിലും അഭിനയിച്ചു. 'വാടകയ്ക്ക് ഒരു ഹൃദയം' എന്ന പരമ്പരയിലായിരുന്നു ആദ്യം വേഷമിട്ടത്. പ്രേക്ഷകരുടെ പ്രിയ താരങ്ങളില്‍ ഒരാളാണ് ഇന്ന് സോണിയ. 'അത്ഭുതദ്വീപ്' എന്ന സിനിമയിലെ അഞ്ച് രാജകുമാരികളിൽ ഒരാളായി സോണിയ വേഷമിട്ടിരുന്നു. 'മൈ ബോസി'ൽ മമ്തയുടെ സുഹൃത്തായും എത്തി. 'കുഞ്ഞാലി മരക്കാർ', 'മംഗല്യപ്പട്ട്', 'ദേവീ മാഹാത്മ്യം' എന്നിവയാണ് സോണിയ വേഷമിട്ട സീരിയലുകൾ. അൻപതോളം സീരിയലുകളിലും നിരവധി സിനിമകളിലും വേഷമിട്ടിട്ടുണ്ട് താരം. യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറിയായിരുന്ന സോണിയ തിരഞ്ഞെടുപ്പിലൂടെ സംഘടനയുടെ നേതൃനിരയിലെത്തിയ വ്യക്തികൂടിയാണ്. ബിസിനസുകാരനാ...

റമദാനില്‍ മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ച് യുഎഇയിലെ ഈ എമിറേറ്റ്

  ഉമ്മുല്‍ഖുവൈന്‍: റമദാനില്‍ ഉമ്മുല്‍ഖുവൈനിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് മൂന്ന് ദിവസത്തെ വാരാന്ത്യ അവധി പ്രഖ്യാപിച്ചു. റമദാനിലെ ഔദ്യോഗിക പ്രവര്‍ത്തന സമയം സംബന്ധിച്ച് അധികൃതര്‍ നല്‍കിയ അറിയിപ്പിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. സുപ്രീം കൗണ്‍സില്‍ അംഗവും ഉമ്മുല്‍ഖുവൈന്‍ ഭരണാധികാരിയുമായ ശൈഖ് സഊദ് ബിന്‍ റാഷിദ് അല്‍ മുഅല്ലയുടെ നിര്‍ദ്ദേശപ്രകാരമാണ് തീരുമാനം. ജീവനക്കാര്‍ക്ക് തിങ്കള്‍ മുതല്‍ വ്യാഴം വരെ രാവിലെ ഒമ്പത് മണി മുതല്‍ ഉച്ചയ്ക്ക് 2.30 വരെയാണ് ജോലി സമയം പ്രഖ്യാപിച്ചിരിക്കുന്നത്. എമിറേറ്റിലെ സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങള്‍ വാരാന്ത്യ അവധി ആയിരിക്കും.   റമദാന്‍; 210 തടവുകാര്‍ക്ക് മോചനം നല്‍കി ഷാര്‍ജ ഭരണാധികാരിയുടെ ഉത്തരവ് ഷാര്‍ജ: റമദാനോടനുബന്ധിച്ച് 210 തടവുകാരെ മോചിപ്പിക്കാന്‍ ഉത്തരവിട്ട് സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ഡോ. ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് അല്‍ ഖാസിമി. ക്ഷമാശീലവും സഹിഷ്ണുതയും അടിസ്ഥാനമാക്കിയുള്ള സുല്‍ത്താന്റെ മനുഷ്യത്വപരമായ പദ്ധതികളുടെ ഭാഗമാണിത്. ഷാര്‍ജ ഭരണാധികാരിയുടെ ഉദാരമായ നടപടിക്ക് ഷാര്‍ജ പൊലീസ് കമാന്‍ഡര്...

ഹൂതി ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി പ്രതിരോധ കരാറിലേര്‍പ്പെടാന്‍ സൗദിയും യു.എ.ഇയും

  റിയാദ്: യെമനിലെ ഹൂതി വിമതരില്‍ നിന്നുള്ള ആക്രമണത്തിന് പിന്നാലെ അമേരിക്കയുമായി പ്രതിരോധ കരാറിലേര്‍പ്പെടാന്‍ സൗദി അറേബ്യയും യു.എ.ഇയും തയാറെടുക്കുന്നതായി റിപ്പോര്‍ട്ട്. പ്രതിരോധ രംഗത്ത് പിന്തുണ ലഭിക്കുന്നതിന് വേണ്ടി, അമേരിക്കയുമായി ഔദ്യോഗികമായി രേഖാമൂലമുള്ള കരാറിലേര്‍പ്പെടാനാണ് സൗദിയും യു.എ.ഇയും ശ്രമിക്കുന്നതെന്നാണ് വിവിധ വൃത്തങ്ങളെ ഉദ്ധരിച്ച് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇതിന് ഇസ്രഈലിന്റെ സഹായം തേടുന്നതിനും യു.എ.ഇ ശ്രമം നടത്തുന്നതായി റിപ്പോര്‍ട്ടിലുണ്ട്. ഇറാനുമായുള്ള ആണവ കരാറിലേക്ക് തിരിച്ചുപോകുന്നതിന് യു.എസ് നീക്കം നടത്തുന്നതിന്റെ പശ്ചാത്തലത്തിലാണ് ഇരുരാജ്യങ്ങളും പ്രതിരോധ കരാറിനായി മുന്നിട്ടിറങ്ങിയിരിക്കുന്നത്. അമേരിക്കന്‍ സെനറ്റിന്റെ മൂന്നില്‍ രണ്ട് അനുമതി ലഭിച്ചാല്‍ മാത്രമേ കരാര്‍ സാധ്യമാവുകയുള്ളൂ. ഹൂതി വിമതഗ്രൂപ്പിനെ വീണ്ടും വിദേശ ഭീകരവാദ സംഘടനയായി (foreign terrorist organisation) പ്രഖ്യാപിക്കാന്‍ അമേരിക്കക്ക് മേല്‍ സൗദിയുടെയും യു.എ.ഇയുടെയും സമ്മര്‍ദ്ദം കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായുണ്ട്. എന്നാല്‍ യു.എസ് ഇത് അനുവദിക്കാതിരുന്നത് കൊണ്ട് തന്നെ ഇരു രാജ്യങ്ങളുടെയും യു.എസുമായ...

ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണം: പൃഥ്വിരാജ്

  തിരുവനനന്തപുരം: ജസ്റ്റിസ് ഹേമ കമ്മിറ്റിയുടെ ഉദ്ദേശ്യം നിറവേറ്റപ്പെടണമെന്ന് നടനും സംവിധായകനുമായ പൃഥ്വിരാജ് സുകുമാരന്‍. റിപ്പോര്‍ട്ട് പുറത്തുവിടുന്നത് തീരുമാനിക്കേണ്ടത് രൂപികരിക്കപ്പെട്ടവരാണെന്നും പ്രഥ്വിരാജ് പറഞ്ഞു. ഏഷ്യാനെറ്റ് ന്യൂസിനോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സെറ്റുകളില്‍ ജോലി സാഹചര്യം മെച്ചപ്പെടുമെങ്കില്‍ അത് വലിയ കാര്യമാണെന്നും പ്രഥ്വിരാജ് കൂട്ടിച്ചേര്‍ത്തു. ‘ഞാന്‍ ലൂസിഫര്‍ ഷൂട്ട് ചെയ്യുമ്പോള്‍ അവര്‍ സെറ്റ് വിസിറ്റ് ചെയ്തിരുന്നു, എന്നോട് സംസാരിച്ചിരുന്നു. എന്തുകൊണ്ട് റിപ്പോര്‍ട്ട് പുറത്തുവിടുന്നില്ല. അതിന്റെ അധികാരം ആര്‍ക്കാണ് എന്ന് എനിക്ക് അറിയില്ല. എന്റെ ആഗ്രഹം ആ എക്‌സൈസ്, ഹേമ കമ്മിറ്റിയുടെ റിപ്പോര്‍ട്ടിന്റെ ഉദ്ദേശ്യം എന്താണോ അത് നടപ്പാക്കുക എന്നതാണ്,’ പ്രഥ്വിരാജ് വ്യക്തമാക്കി. അതേസമയം, ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തുവന്നാല്‍ പല വിഗ്രഹങ്ങളും വീണുടയുമെന്ന് നടി പാര്‍വതി തിരുവോത്തും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. റിപ്പോര്‍ട്ട് നടപ്പാക്കുന്നത് നീട്ടിക്കൊണ്ടുപോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും പാര്‍വതി പറഞ്ഞു.സിനിമാ മേഖലയിലെ സ്ത്രീ സംരക്ഷണത്തിനായി ശബ്ദമുയര്‍ത്തിയപ...

സ്റ്റാലിൻ കരുത്തൻ; ബി.ജെ.പിയെ പിടിച്ചുകെട്ടാൻ സ്റ്റാലിന് കഴിയും; യെച്ചൂരി

  ന്യൂദല്‍ഹി: ബി.ജെ.പി ഇതര സര്‍ക്കാരുകളുള്ള സംസ്ഥാനങ്ങളിലെ ഏറ്റവും സ്വീകാര്യനായ മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെന്ന് സി.പി.ഐ.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. സ്റ്റാലിന്‍ മുന്‍കൈ എടുത്ത് ബി.ജെ.പി ഇതര മുഖ്യമന്ത്രിമാരുടെ യോഗം വിളിക്കണമെന്നും അദ്ദേഹം പറഞ്ഞു. ബി.ജെ.പിക്ക് എതിരായ പ്രതിപക്ഷ നിരയിലെ കരുത്തനാണ് സ്റ്റാലിനെന്നും യെച്ചൂരി പറഞ്ഞു. പ്രതിപക്ഷപാര്‍ട്ടികളെ ഒരുകുടക്കീഴില്‍ കൊണ്ടുവരാനുള്ള ശ്രമങ്ങള്‍ തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍ നേരത്തെ തന്നെ തുടങ്ങിയിരുന്നു. ഏപ്രില്‍ രണ്ടിന് നടക്കുന്ന ഡി.എം.കെയുടെ ദല്‍ഹി ഓഫീസിന്റെ ഉദ്ഘാടനച്ചടങ്ങ് പ്രതിപക്ഷപാര്‍ട്ടികളുടെ സംഗമത്തിന് വേദിയാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. കോണ്‍ഗ്രസ് നേതാക്കളായ സോണിയാ ഗാന്ധി, രാഹുല്‍ ഗാന്ധി, തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മമതാ ബാനര്‍ജി, ഇടതുനേതാക്കള്‍ തുടങ്ങിയവരെ ചടങ്ങിലേക്ക് ക്ഷണിച്ചിട്ടുണ്ടെന്നാണ് സൂചന. അടുത്തിടെ ചെന്നൈയില്‍ നടന്ന സ്റ്റാലിന്റെ ആത്മകഥാപ്രകാശനച്ചടങ്ങില്‍ രാഹുല്‍ ഗാന്ധിയായിരുന്നു മുഖ്യാതിഥി. കേരളമുഖ്യമന്ത്രി പിണറായി വിജയന്‍, ജമ്മുകശ്മീര്‍ മുന്‍ മുഖ്യമന്ത്രി ഒമര്‍ അബ്ദുള്ള, ബിഹാര്‍ പ്രതിപക്ഷനേതാവ...

വധഗൂഢാലോചന കേസ്: തെളിവുകൾ ബാലചന്ദ്രകുമാർ നേരത്തെ കൈമാറാഞ്ഞത് എന്തുകൊണ്ട്; ഹൈക്കോടതി

  കൊച്ചി: വധ ഗൂഢാലോചന കേസിൽ ചോദ്യങ്ങളുമായി ഹൈക്കോടതി. തെളിവുകൾ കൈയ്യിലുണ്ടായിട്ടും ബാലചന്ദ്രകുമാർ എന്തുകൊണ്ട് നേരത്തെ പരാതി ഉന്നയിച്ചില്ലെന്ന് ഹൈക്കോടതി ചോദിച്ചു. ഈ നടപടി ബാലചന്ദ്രകുമാറിന് ദുരുദ്ദേശം ഉണ്ടോയെന്ന് സംശയമുണ്ടാക്കില്ലെ? അത്തരം കാര്യം ഈ ഘട്ടത്തിൽ പ്രസക്തമല്ലെന്ന് പ്രോസിക്യൂഷൻ. ഒരു കുറ്റകൃത്യം വെളിപ്പെടുന്നുണ്ടോയെന്നത് മാത്രമാണ് കോടതി നോക്കേണ്ടത്. ദിലീപുമായി ബലചന്ദ്രകുമാറിന് വളരെ നേരത്തെ തന്നെ അടുത്ത് ബന്ധമുണ്ടെന്നും പ്രൊസിക്യൂഷൻ വാദിച്ചു. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ ഇന്നലെ വാദം നടന്നിരുന്നു. വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്നലെ നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് ക...

മദ്യപിക്കുന്നവര്‍ ഇന്ത്യക്കാരല്ല, മഹാപാപികള്‍: നിതീഷ് കുമാര്‍

  പട്‌ന: മദ്യപിക്കുന്നവരെ ഇന്ത്യക്കാരായി പരിഗണിക്കാനാവില്ലെന്ന് ബീഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍. മദ്യപിക്കുന്നവര്‍ മഹാപാപികളാണെന്നും നിതീഷ് കൂട്ടിച്ചേര്‍ത്തു. വിഷ മദ്യം കഴിച്ച് മരിക്കുന്നവര്‍ക്ക് സഹായം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരല്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യം കഴിക്കരുതെന്ന് മഹാത്മാ ഗാന്ധി പറഞ്ഞിട്ടുണ്ട്. അദ്ദേഹത്തിന്റെ തത്വത്തിനെതിരെ പ്രവര്‍ത്തിക്കുന്നവര്‍ മഹാപാപികളാണ്. അവരെ ഇന്ത്യക്കാരായി കാണാന്‍ കഴിയില്ല, നിതീഷ് കുമാര്‍ പറഞ്ഞു. വിഷമാണെന്നറിഞ്ഞിട്ടും ആളുകള്‍ മദ്യപിക്കുക്കയാണെന്നും അതുമൂലമുണ്ടാകുന്ന അനന്തരഫലങ്ങള്‍ക്ക് അവരാണ് ഉത്തരവാദികളെന്നും സര്‍ക്കാറിന് ബാധ്യത ഏല്‍ക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. മദ്യനിരോധനം കര്‍ശനമാക്കാനുള്ള ഭേദഗതി ബില്‍ കഴിഞ്ഞ ദിവസം നിയമസഭയില്‍ പാസാക്കിയിരുന്നു. മദ്യ നിരോധനം ഫലപ്രതമാവാത്തതാണ് ബീഹാറില്‍ നിരന്തരം ഉണ്ടായിക്കൊണ്ടിരിക്കുന്ന വിഷമദ്യ ദുരന്തത്തിന് കാരണം എന്ന് പ്രതിപക്ഷം ആരോപിച്ചിരുന്നു.

ഗുലാം നബി- പവാര്‍ കൂടിക്കാഴ്ച; കോണ്‍ഗ്രസിന് പ്രതിസന്ധിയോ പ്രതീക്ഷയോ?

  ന്യൂദല്‍ഹി: ഗുലാം നബി ആസാദ് എന്‍.സി.പി അധ്യക്ഷന്‍ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി. കോണ്‍ഗ്രസില്‍ നേതൃമാറ്റ ആവശ്യം ശക്തിപ്പെടുന്നതിനിടെയാണ് ജി-23യില്‍ പെട്ട ഗുലാം നബി ആസാദ് പവാറിനെ കണ്ടത്. അഞ്ച് സംസ്ഥാനങ്ങളില്‍ നടന്ന തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പരാജയപ്പെട്ടതിന് പിന്നാലെ പാര്‍ട്ടിക്കകത്ത് അസ്വാരസ്യം ഉണ്ടായിരുന്നു. ഒരിടത്തുപോലും വിജയിക്കാതെ സമ്പൂര്‍ണമായി പരാജയപ്പെട്ടതോടെ പാര്‍ട്ടിയില്‍ നേതൃമാറ്റം ആവശ്യമാണെന്ന് ജി-23 നേതാക്കള്‍ വ്യക്തമാക്കി. കോണ്‍ഗ്രസില്‍ നിന്ന് വിട്ടുപോയ മമത ബാനര്‍ജിയേയും ശരദ് പവാറിനേയും അകന്നുപോയ എത്തിക്കണമെന്ന് കപില്‍ സിബല്‍ പറഞ്ഞിരുന്നു. ബി.ജെ.പിയെ ആഗ്രഹിക്കാത്ത ഇന്ത്യയിലെ എല്ലാവരെയും ഒരുമിച്ചുകൂട്ടുകയാണ് ഇപ്പോള്‍ വേണ്ടതെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പാര്‍ട്ടി നേതൃത്വവുമായി ജി-23 ഇടഞ്ഞു നില്‍ക്കുന്ന സാഹചര്യത്തില്‍ ഗുലാം നബിയും പവാറും തമ്മിലുള്ള കൂടിക്കാഴ്ച പുതിയ ചര്‍ച്ചകള്‍ക്ക് വഴിയൊരുക്കുകയാണ്.

ഇമ്രാന്‍ ഖാന്റെ ജീവന് ഭീഷണി; വധിക്കാന്‍ നീക്കം: പി.ടി.ഐ നേതാവ്

  ഇസ്‌ലാമാബാദ്: ഭൂരിപക്ഷം നഷ്ടപ്പെട്ട പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്റെ ജീവന് ഭീഷണിയുണ്ടെന്നും അദ്ദേഹത്തെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നതായും ഭരണകക്ഷിയായ പാകിസ്ഥാന്‍ തെഹ്‌രീക് ഇ ഇന്‍സാഫ് (പി.ടി.ഐ) നേതാവ്. പൊതുചടങ്ങുകളില്‍ അഭിസംബോധന ചെയ്യുമ്പോള്‍ ബുള്ളറ്റ് പ്രൂഫ് ഗ്ലാസ് ധരിക്കാന്‍ ഇമ്രാന്‍ ഖാന് നിര്‍ദേശം ലഭിച്ചതായും പാകിസ്ഥാന്‍ ന്യൂസ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പി.ടി.ഐ നേതാവ് ഫൈസല്‍ വാര്‍ധ പറഞ്ഞു. ”പൊതുചടങ്ങുകളെ അഭിസംബോധന ചെയ്യുമ്പോള്‍ ബുള്ളറ്റ് ഷീല്‍ഡ് ധരിക്കാന്‍ ഇമ്രാന്‍ ഖാന് ഉപദേശം ലഭിച്ചിട്ടുണ്ട്. എന്നാല്‍, സര്‍വ്വശക്തനായ അല്ലാഹു നിശ്ചയിച്ച സമയത്ത് മാത്രമേ ഈ ലോകം വിടുകയുള്ളൂ എന്നായിരുന്നു ഖാന്‍ നല്‍കിയ മറുപടി,” ഫൈസല്‍ വാര്‍ധ പറഞ്ഞു. ”വിദേശ നയത്തിന്റെ കാര്യത്തില്‍ ഇമ്രാന്‍ ഖാന് കൃത്യമായ നിലപാടുകളുണ്ട്. പാകിസ്ഥാന്‍ ഇനി മറ്റ് രാജ്യങ്ങളുടെ യുദ്ധത്തിന്റെ ഭാഗമാകില്ല. ഞങ്ങളുടെ അയല്‍രാജ്യങ്ങള്‍ ആക്രമിക്കാന്‍ വേണ്ടി ഞങ്ങളുടെ തന്നെ എയര്‍ബേസ് മറ്റൊരു രാജ്യത്തിനും വിട്ടുകൊടുക്കില്ല,” പി.ടി.ഐ നേതാവ് കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ ദിവസം ജനങ്ങളെ അഭിസംബോധന ചെയ്ത് സംസാരിക്കാനിരുന്നതായിരുന്നു ഇമ്രാന്‍ ഖ...

വെറുതെ പറഞ്ഞാൽ ഗൂഢാലോചനയാകുമോ? ഹൈക്കോടതി; പീഡിപ്പിക്കുന്നെന്ന് ദിലീപ്

  കൊച്ചി: നടിയെ ആക്രമിച്ച കേസിലെ അന്വേഷണ ഉദ്യോഗസ്ഥനെ വധിക്കാൻ ഗൂഢാലോചന നടത്തിയെന്ന കേസിൽ നാളെയും വാദം തുടരും. വെറുതെ പറയുന്നത് വധ ഗൂഢാലോചന ആകുമോയെന്ന് ഇന്ന് നടന്ന വാദത്തിനിടെ ഹൈക്കോടതി പ്രൊസിക്യൂഷനോട് ചോദിച്ചു. ഗൂഢാലോചനയുടെ അടിസ്ഥാനത്തിൽ ഒരു കുറ്റകൃത്യം ചെയ്യേണ്ടേയെന്നും കോടതി ചോദിച്ചു. ദിലീപ് പറഞ്ഞത് വെറും വാക്കല്ലെന്ന് പ്രോസിക്യൂഷൻ മറുപടി നൽകി. വധഗൂഢാലോചനയ്ക്ക് തെളിവുകളുണ്ട്. സംവിധായകൻ ബാലചന്ദ്രകുമാർ ഓഡിയോകളും തെളിവുകളും കൈമാറിയിട്ടുണ്ടെന്നും പ്രൊസിക്യൂഷൻ പറഞ്ഞു. അങ്ങനെയെങ്കിൽ കേസിൽ ബാലചന്ദ്രകുമാർ എന്തുകൊണ്ട് ഫസ്റ്റ് ഇൻഫോർമർ ആയില്ലെന്ന് കോടതി ചോദിച്ചു. കേസിന്റെ പേരിൽ തന്നെ പീഡിപ്പിക്കുകയാണെന്ന് ദിലീപ് കോടതിയിൽ ആരോപിച്ചു. തനിക്കെതിരെ പ്രഥമ ദൃഷ്ട്യ തെളിവുകളില്ലെന്ന് ഹൈക്കോടതി മുൻകൂർ ജാമ്യ ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്. അന്വേഷണ സംഘം തന്നെയും കുടുംബത്തെയും കൂട്ടത്തോടെ പ്രതിയാക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. തന്റെ 87 വയസ്സുള്ള അമ്മയുടെ മുറിയിൽ പോലും പരിശോധനയുടെ പേരിൽ പോലീസ് കയറിയിറങ്ങിയെന്ന് ദിലീപ് കോടതിയിൽ പറഞ്ഞു. വീട്ടിൽ അന്വേഷണ ഉദ്യോഗസ്ഥർ നിരന്തരം റെയ്ഡ് നടത്തുകയാണെന്നും ദിലീപ് പര...

ജില്ലാ പഞ്ചായത്ത് ബജറ്റ് : ചട്ടഞ്ചാലില്‍ ഓപ്പണ്‍ ഓഡിറ്റോറിയം

  വാഹന ശവപ്പറമ്പ് എന്ന അപരനാമത്തിലാറിയപ്പെട്ടിരുന്ന റവന്യു ഭൂമി ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് ഒരു ഓപ്പൻ ഓഡിറ്റോറിയം നിർമ്മിക്കും. കാസര്‍കോടിന്റെ സമഗ്ര വികസനത്തിനായി വിവിധ വികസന പദ്ധതികള്‍ മുന്നോട്ടുവെച്ച് ജില്ലാ പഞ്ചായത്തിന്റെ 2022 - 23 ബജറ്റ് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണന്റെ അധ്യക്ഷതയില്‍  വൈസ് പ്രസിഡണ്ട് ഷാനവാസ് പാദൂര്‍ അവതരിപ്പിച്ചു.

പൗരത്വസമരം; ഉമര്‍ഖാലിദിന്റെ ജാമ്യഹരജി തള്ളി

  ന്യൂഡല്‍ഹി:  മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥിയും പൗരത്വസമരങ്ങളില്‍ നേതൃത്വപരമായ പങ്കുവഹിക്കുകയും ചെയ്ത ഉമര്‍ഖാലിദിന്റെ ജാമ്യ ഹരജി ഡല്‍ഹി കോടതി തള്ളി. 2020ല്‍ വടക്ക് കിഴക്കന്‍ ഡല്‍ഹില്‍ പൊട്ടിപ്പുറപ്പെട്ട സംഘര്‍ഷത്തില്‍ ഗൂഢാലോചനക്കുറ്റം ചുമത്തിയാണ് ഉമര്‍ഖാലിദിനെയും മറ്റ് നിരവധി പ്രക്ഷോഭകരെയും ഡല്‍ഹി പോലിസ് അറസ്റ്റ് ചെയ്തത്. 2020 സപ്തംബര്‍ 14നാണ് ഉമര്‍ ഖാലിദ് അറസ്റ്റിലായത്. നിലവില്‍ തിഹാര്‍ ജയിലിലാണ് അദ്ദേഹമുളളത്. മാര്‍ച്ച്‌ 3ന് വാദം പൂര്‍ത്തിയാക്കിയ കേസ് വിധിപറയാതെ അഡിഷണല്‍ സെഷന്‍സ് ജഡ്ജി അമിതാഭ് റാവത്ത് മാറ്റിവച്ചിരിക്കുകയായിരുന്നു. ഉമര്‍ഖാലിദിനെ കുറ്റക്കാരനായി വിധിക്കാനാവശ്യമായ ഒരു തെളിവുപോലും പ്രോസിക്യൂഷന് ഹാജരാക്കാനായിട്ടില്ലെന്ന് അദ്ദേഹത്തിന്റെ അഭിഭാഷകന്‍ വാദിച്ചു. യുഎപിഎയുടെ വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് കേസെടുത്തിരിക്കുന്നത്. 2020 ഫെബ്രുവരിയില്‍ ഡല്‍ഹിയില്‍ നടന്ന സംഘര്‍ഷത്തില്‍ മുഖ്യസൂത്രധാരനാണ് ഉമര്‍ഖാലിദെന്ന് പോലിസ് ആരോപിക്കുന്നു. അന്നത്തെ സംഘര്‍ഷത്തില്‍ 53 പേര്‍ മരിച്ചു. 700ഓളം പേര്‍ക്ക് പരിക്കേറ്റു. ഗൂഢാലോചനക്കുറ്റം ചുമത്തി 18 പേരെയാണ് ഇതുവരെ ജയിലിലടച്ചത്. ഇതുവരെ 6 പേ...

എം.പിമാര്‍ക്ക് നേരെ ഡല്‍ഹി പൊലിസ് മര്‍ദ്ദനം: പിന്നില്‍ പിണറായി-മോദി ധാരണയെന്ന് സുധാകരന്‍

  തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിക്കെതിരായി പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തിയ യു.ഡി.എഫ് എംപിമാരെ ഡല്‍ഹി പൊലിസ് മര്‍ദിച്ചത് മോദി-പിണറായി ധാരണയനുസരിച്ചാണെന്ന് കെ.പി.സി.സി അധ്യക്ഷന്‍ കെ.സുധാകരന്‍. ജനവിരുദ്ധ കെ - റയില്‍ പദ്ധതിയ്ക്കെതിരെ പാര്‍ലമെന്റ് മാര്‍ച്ച്‌ നടത്തിയ കേരളത്തില്‍ നിന്നുള്ള യു ഡി എഫ് ജനപ്രതിനിധികളെ നരേന്ദ്രമോദിയും അമിത് ഷായും നിയന്ത്രിക്കുന്ന ദില്ലി പോലീസ് ക്രൂരമായി മര്‍ദ്ദിച്ചിരിക്കുന്നു. സമാധാനപരമായി നടത്തിയ പ്രതിഷേധ പ്രകടനത്തില്‍ വര്‍ഷങ്ങളുടെ അനുഭവസമ്ബത്തുള്ള മുതിര്‍ന്ന നേതാക്കളടക്കമുള്ളവരുടെ മേല്‍ പൊലിസ് അകാരണമായി നടത്തിയ കൈയ്യേറ്റം യാദൃശ്ചികമാണെന്ന് കരുതുന്നില്ല.കെ-റയില്‍ കമ്മീഷന്‍ വീതം വെപ്പില്‍ അടുത്ത ചങ്ങാതിമാരായ നരേന്ദ്ര മോദിയും പിണറായി വിജയനും തമ്മില്‍ ധാരണയായെന്ന് ഈ മര്‍ദ്ദനം വ്യക്തമാക്കുന്നു.- സുധാകരന്‍ ഫേസ്ബുക്കില്‍ കുറിച്ചു. ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

സില്‍വര്‍ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും വേണം; മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

  ന്യൂഡല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി കൂടിക്കാഴ്ച നടത്തി. സില്‍വര്‍ ലൈനിന് അനുമതിയും കേന്ദ്രവിഹിതവും തേടിയാണ് പിണറായി വിജയന്‍ മോദിയെ കണ്ടത്. വൈകിട്ട് മുഖ്യമന്ത്രി മാദ്ധ്യമങ്ങളെ കാണും. പാര്‍ലമെന്റ് ഹൗസിലെ പ്രധാനമന്ത്രിയുടെ ഓഫീസില്‍ പതിനൊന്ന് മണിക്കായിരുന്നു കൂടിക്കാഴ്ച. മുഖ്യമന്ത്രിക്കൊപ്പം ചീഫ് സെക്രട്ടറി വി പി ജോയിയും ജോണ്‍ ബ്രിട്ടാസ് എംപിയും ഉണ്ടായിരുന്നു. സില്‍വര്‍ ലൈനിനെതിരെ സംസ്ഥാനത്ത് പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തിയത്.സംസ്ഥാനത്തിന്റെ വികസനത്തിന് നാഴികക്കല്ലാവുന്നതും,​ സാമ്ബത്തിക വളര്‍ച്ചയ്ക്കും ജനങ്ങളുടെ ജീവിതനിലവാരം ഉയര്‍ത്താനും വഴിയൊരുക്കുന്നതുമായ പദ്ധതിക്ക് പ്രധാനമന്ത്രി ഇടപെട്ട് അനുമതി ലഭ്യമാക്കണമെന്ന് മുഖ്യമന്ത്രി ആവശ്യപ്പെട്ടെന്നാണ് സൂചന. ഓഹരിയുടമകള്‍ക്ക് 13.55ശതമാനം ലാഭവിഹിതം ലഭിക്കുന്നതിനാല്‍ ലാഭകരമായ പദ്ധതിയാണെന്നും ധരിപ്പിച്ചു.

യുഡിഎഫ് എംപിമാരെ ഡല്‍ഹി പോലീസ് തല്ലിച്ചതച്ചു; ഹൈബി ഈഡന്‍റെ മുഖത്തടിച്ചു

  ന്യൂഡല്‍ഹി: യു​ഡി​എ​ഫ് എം​പി​മാ​രെ പാ​ര്‍​ലെ​ന്‍റ് മ​ന്ദി​ര​ത്തി​ന് മു​ന്നി​ല്‍ വ​ച്ച്‌ ഡ​ല്‍​ഹി പോ​ലീ​സ് ത​ല്ലി​ച്ച​ത​ച്ചു. സി​ല്‍​വ​ര്‍​ലൈ​ന്‍ പ​ദ്ധ​തി​ക്കെ​തി​രെ പ്ര​തി​ഷേ​ധ​വു​മാ​യി വി​ജ​യ് ചൗ​ക്കി​ല്‍ നി​ന്നും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് സമാധാനമായി മാ​ര്‍​ച്ച്‌ ചെ​യ്ത് വ​ന്ന എം​പി​മാ​രെ യാ​തൊ​രു പ്ര​കോ​പ​ന​വു​മി​ല്ലാ​തെ പോ​ലീ​സ് മ​ര്‍​ദി​ക്കു​ക​യാ​യി​രു​ന്നു. ഹൈ​ബി ഈ​ഡ​ന്‍റെ മു​ഖ​ത്ത് പോ​ലീ​സ് അ​ടി​ച്ചു. ടി.​എ​ന്‍. പ്ര​താ​പ​ന്‍റെ കോ​ള​റി​ന് പി​ടി​ച്ചു വ​ലി​ച്ചു. ബെ​ന്നി ബെ​ഹ​ന്നാ​ന്‍, മു​ര​ളീ​ധ​ര​ന്‍, രാ​ജ്മോ​ഹ​ന്‍ ഉ​ണ്ണി​ത്താ​ന്‍, കെ.​സി. വേ​ണു​ഗോ​പാ​ല്‍, ര​മ്യാ ഹ​രി​ദാ​സ് തു​ട​ങ്ങി​യ​വ​ര്‍​ക്കും മ​ര്‍​ദ​ന​മേ​റ്റു. ത​ന്നെ പു​രു​ഷ പോ​ലീ​സ് മ​ര്‍​ദി​ച്ചു​വെ​ന്ന് ര​മ്യാ ഹ​രി​ദാ​സ് ആ​രോ​പി​ച്ചു. വ​നി​താ പൊ​ലീ​സു​കാ​രൊ​ന്നും സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്നി​ല്ല. വി​ജ​യ് ചൗ​ക്ക് ഭാ​ഗ​ത്ത് എം​പി​മാ​ര്‍ പ്ര​തി​ഷേ​ധം ന​ട​ത്തു​ന്ന​ത് സ​ര്‍​വ​സാ​ധാ​ര​ണ​മാ​ണ്. ഇ​വി​ടെ നി​ന്നും പാ​ര്‍​ല​മെ​ന്‍റി​ലേ​ക്ക് വ​രു​ന്ന​തി​നി​ടെ​യാ​ണ് സം​ഘ​ര്‍​ഷ​മു​ണ്ടാ​യ​ത്. കെ.​റെ​യി​ല്‍ അ​നു​മ​തി​ക്കാ​യി കേ​ര​ള മു...

സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ​തു​വ​രെ പി​ഴ​യാ​യി ഈ​ടാ​ക്കി​യ​ത് 350 കോ​ടി​യോ​ളം രൂ​പ

  തി​രു​വ​ന​ന്ത​പു​രം: 66 ല​ക്ഷ​ത്തോ​ളം പേ​രാണ് സം​സ്ഥാ​ന​ത്ത് കോ​വി​ഡ് നി​യ​മ​ലം​ഘ​ന​ത്തി​ന് ഇ​തു​വ​രെ നി​യ​മ ​ന​ട​പ​ടി നേ​രി​ട്ട​ത്. 350 കോ​ടി​യോ​ളം രൂ​പയാണ് നി​യ​മ ​ലം​ഘ​ന​ങ്ങ​ളി​ല്‍ പി​ഴ​യാ​യി ഇ​തു​വ​രെ ഈ​ടാ​ക്കി​യ​ത് .ഏ​റ്റ​വും കൂ​ടു​ത​ല്‍ പേ​ര്‍​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ത്ത​ത് മാ​സ്ക് ധ​രി​ക്കാ​ത്ത​തി​നാ​ണ്. 42,73,735 പേ​രി​ല്‍നി​ന്നു മാ​ത്രം 213 കോ​ടി 68 ല​ക്ഷ​ത്തി​ലേ​റെ രൂ​പ മാ​സ്ക് ധ​രി​ക്കാ​തി​രു​ന്നവരില്‍ നിന്ന് മാത്രം പി​രി​ച്ചെ​ടു​ത്ത​താ​യും ക​ണ​ക്കു​ക​ള്‍ വ്യ​ക്ത​മാ​ക്കു​ന്നു. ഈ കണക്ക് ലോ​ക്ഡൗ​ണ്‍ സം​സ്ഥാ​ന​ത്ത് പ്ര​ഖ്യാ​പി​ച്ചു ര​ണ്ടു വ​ര്‍​ഷ​ത്തി​നു​ ശേ​ഷ​മു​ള്ളതാണ്. സം​സ്ഥാ​ന​ങ്ങ​ള്‍​ക്കു കേ​ന്ദ്രം ദു​ര​ന്ത നി​വാ​ര​ണ നി​യ​മം കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ള്‍ ന​ട​പ്പാ​ക്കാ​ന്‍ പ്ര​യോ​ഗി​ക്കു​ന്ന​ത് അ​വ​സാ​നി​പ്പി​ക്കാ​മെന്നു നി​ര്‍​ദേ​ശം ന​ല്‍​കി​യി​രു​ന്നു. പു​തി​യ നി​ര്‍​ദേശ പ്ര​കാ​രം മാ​സ്ക് ധരിച്ചില്ലെങ്കില്‍ കേ​സെ​ടു​ക്ക​ണ​മെ​ന്നി​ല്ല. എ​ന്നാ​ലും മാ​സ്ക് പൂ​ര്‍​ണ​മാ​യും ഒ​ഴി​വാ​ക്കി​യി​ട്ടി​ല്ലെന്നു കേ​ന്ദ്രം പി​ന്നീ​ടു വി​ശ​ദീ​ക​രി​ച്ചു.

സ്വ​കാ​ര്യ ബ​സ്​ സ​മ​രം തു​ട​ങ്ങി, കെ.​എ​സ്.​ആ​ര്‍.​ടി.​സി അ​ധി​ക സ​ര്‍​വി​സ്​ ന​ട​ത്തും

  തി​​രു​​വ​​ന​​ന്ത​​പു​​രം: ബ​​സ്​ ചാ​​ര്‍​​ജ്​ വ​​ര്‍​​ധ​​ന ആ​​വ​​ശ്യ​​പ്പെ​​ട്ട്​ സ്വ​​കാ​​ര്യ​​ബ​​സു​​ട​​മ​​ക​​ളു​​ടെ അ​​നി​​ശ്ചി​​ത​​കാ​​ല പ​​ണി​​മു​​ട​​ക്ക്​ തു​​ട​​ങ്ങി. മി​​നി​​മം ചാ​​ര്‍​​ജ്​ 12 രൂ​​പ​​യാ​​ക്കു​​ക, വി​​ദ്യാ​​ര്‍​​ഥി​​ക​​ളു​​ടെ യാ​​ത്ര​​നി​​ര​​ക്ക്​ ഒ​​ന്നി​​ല്‍​​നി​​ന്ന്​ ആ​​റു​ രൂ​​പ​​യാ​​ക്കു​​ക, കി​​​ലോ​​മീ​​റ്റ​​ര്‍ നി​​ര​​ക്ക്​ 90 ​ പൈ​​സ​​യി​​ല്‍ നി​​ന്ന്​ 1.10 രൂ​​പ​​യാ​​ക്കു​​ക എ​​ന്നീ ആ​​വ​​ശ്യ​​ങ്ങ​​ളു​​ന്ന​​യി​​ച്ച്‌​ ബ​​സു​​ട​​മ സം​​യു​​ക്ത സ​​മി​​തി നേ​​തൃ​​ത്വ​​ത്തി​​ലാ​​ണ്​ പ​​ണി​​മു​​ട​​ക്ക്. ന​​വം​​ബ​​ര്‍ ഒ​​മ്ബ​​തി​​ന്​ പ്ര​​ഖ്യാ​​പി​​ച്ച പ​​ണി​​മു​​ട​​ക്ക്​ മാ​​റ്റി​​വെ​​ക്കു​​ന്ന​​തി​​ലേ​​ക്ക്​ ന​​യി​​ച്ച ച​​ര്‍​​ച്ച​​യി​​ല്‍ 10​ ദി​​വ​​സ​​ത്തി​​നു​​ള്ളി​​ല്‍ പ്ര​​ശ്നം പ​​രി​​ഹ​​രി​​ക്കു​​മെ​​ന്നാ​​ണ്​ മ​​ന്ത്രി ഉ​​റ​​പ്പു​​ന​​ല്‍​​കി​​യ​​തെ​​ങ്കി​​ലും ഇ​​തു​​വ​​രെ ന​​ട​​പ്പാ​​യി​​ല്ലെ​​ന്നും ഇ​​നി കാ​​ത്തി​​രു​​ന്നും ന​​ഷ്ട​​ത്തി​​ലോ​​ടി​​യും കൂ​​ടു​​ത​​ല്‍ പ്ര​​തി​​സ​​ന്ധി​​യി​​ലാ​​കാ​​നി​​ല്ലെ​​ന്നു​​മാ​​ണ്​ ബ​​സു​​ട​​മ​​ക​​ളു​​ടെ നി...

സംസ്ഥാനത്ത് ഇന്ന് 702 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു: 02 മരണം റിപോർട്ട് ചെയ്തു

  സംസ്ഥാനത്ത് ഇന്ന് 702 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 155, തിരുവനന്തപുരം 81, കോട്ടയം 71, കോഴിക്കോട് 67, പത്തനംതിട്ട 61, കൊല്ലം 48, തൃശൂര്‍ 47, ഇടുക്കി 41, കണ്ണൂര്‍ 35, മലപ്പുറം 34, ആലപ്പുഴ 23, പാലക്കാട് 19, വയനാട് 13, കാസര്‍ഗോഡ് 7 എന്നിങ്ങനേയാണ് ജില്ലകളില്‍ രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 23,238 സാമ്പിളുകളാണ് പരിശോധിച്ചത്. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 16,540 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 17,541 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 500 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 80 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 5091 കോവിഡ് കേസുകളില്‍, 10 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് സ്ഥിരീകരിച്ചത്. ഇതുകൂടാതെ മുന്‍ ദിവസങ്ങളില്‍ മരണപ്പെടുകയും എന്നാല്‍ രേഖകള്‍ വൈകി ലഭിച്ചത് കൊണ്ടുള്ള 6 മരണങ്ങളും സുപ്രീം കോടതി വിധിപ്രകാരം ...

അഞ്ജലി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്ന് പൊലീസ്

  നമ്ബര്‍ 18 പോക്സോ കേസില്‍ അഞ്ജലി പറഞ്ഞ കാര്യങ്ങള്‍ പരിശോധിക്കുമെന്ന് കൊച്ചി സിറ്റി പൊലീസ് കമീഷണര്‍. നിരവധി കാര്യങ്ങള്‍ അഞ്ജലി പറഞ്ഞു. കുറ്റാരോപിതര്‍ കുറ്റം നിഷേധിക്കുന്നത് സ്വാഭാവികം. അഞ്ജലി ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ലെന്നും കമീഷണര്‍ പറഞ്ഞു. രാവിലോടെയാണ് അഞ്ജലി കൊച്ചി കമ്മീഷണര്‍ ഓഫീസില്‍ ചോദ്യം ചെയ്യലിന് ഹാജറായത്. നമ്ബര്‍ 18 പോക്സോ കേസില്‍ കേസില്‍ മൂന്നാംപ്രതിയാണ് അഞ്ജലി റീമദേവ്. ഒന്നാം പ്രതി ഹോട്ടലുടമ റോയ് വയലാട്ടും സൈജു തങ്കച്ചന്‍ രണ്ടാം പ്രതിയുമാണ്. പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടികളെ നമ്ബര്‍ 18 ഹോട്ടലില്‍ എത്തിച്ച്‌ പീഡിപ്പിച്ചെന്നാണ് കേസ്. റോയി വയലാട്ടും സൈജു എം.തങ്കച്ചനും മൂന്നു ദിവസം മുമ്ബാണ് പൊലീസിന് മുന്നില്‍ കീഴടങ്ങിയത്. മട്ടാഞ്ചേരി പോലീസ് സ്റ്റേഷനിലെത്തിയാണ് റോയി വയലാട്ട് കീഴടങ്ങിയത്. തിങ്കളാഴ്ച രാവിലെ കൊച്ചി മെട്രോ പൊലീസ് സ്റ്റേഷനില്‍ എത്തിയാണ് സൈജു കീഴടങ്ങിയത്. കോഴിക്കോട് താമസിക്കുന്ന അമ്മയുടെയും പ്രായപൂര്‍ത്തിയാകാത്ത മകളുടെയും പരാതിയിലാണ് പൊലീസ് റോയി വയലാട്ട് അടക്കമുള്ളവര്‍ക്കെതിരേ പോക്‌സോ കേസ് എടുത്തത്. 2021 ഒക്ടോബര്‍ 20-ന് റോയി വയലാട്ടിന്റെ ഉടമസ്ഥതയിലുള്ള...

ഉത്തര്‍പ്രദേശില്‍ വിഷാംശമുള്ള മിഠായി കഴിച്ച്‌ നാല് കുട്ടികള്‍ മരിച്ചു

  ലഖ്‌നൗ: വിഷാംശമുള്ളതെന്ന് സംശയിക്കുന്ന മിഠായി കഴിച്ച്‌ മൂന്നു സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു കുട്ടികള്‍ മരിച്ചു. ഉത്തര്‍പ്രദേശിലെ കുശിനഗര്‍ ജില്ലയിലെ ദിലീപ്നഗര്‍ ഗ്രാമത്തില്‍ ബുധനാഴ്ചയാണ് സംഭവം. മരണപ്പെട്ട കുട്ടികളില്‍ മൂന്നുപേര്‍ മഞ്ജന(5), സ്വീറ്റി(3), സമര്‍(2) എന്നിവര്‍ സഹോദരങ്ങളാണ്. കൂടാതെ, സമീപവാസിയായ അഞ്ചുവയസ്സുകാരന്‍ അരുണും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. മഞ്ജനയുടെയും സ്വീറ്റിയുടെയും സമറിന്റെയും മുത്തശ്ശിയായ മുഖിയ ദേവിക്ക്, രാവിലെ അടിച്ചുവാരുന്നതിനിടെ ഒരു പ്ലാസ്റ്റിക് ബാഗ് ലഭിക്കുകയായിരുന്നു. അഞ്ചു മിഠായികളും കുറച്ച്‌ നാണയങ്ങളുമായിരുന്നു ബാഗിലുണ്ടായിരുന്നത്. മുഖിയ, മിഠായികള്‍ തന്റെ കൊച്ചുമക്കള്‍ക്കും സമീപത്തെ കുഞ്ഞിനും നല്‍കുകയായിരുന്നെന്ന് ഗ്രാമവാസികള്‍ പറഞ്ഞതായി കുശിനഗര്‍ അഡീഷണല്‍ ഡിസ്ട്രിക്‌ട് മജിസ്‌ട്രേട്ട് വരുണ്‍ കുമാര്‍ പാണ്ഡേ പറഞ്ഞു. മിഠായി കഴിച്ചതിനു പിന്നാലെ കുട്ടികള്‍ ബോധരഹിതരായി. ഇവരെ ജില്ലാ ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും ജീവന്‍ നഷ്ടപ്പെട്ടിരുന്നതായി ഡോക്ടര്‍മാര്‍ പറഞ്ഞു. കുട്ടികള്‍ കഴിക്കാത്ത, ബാക്കിവന്ന ഒരു മിഠായി ഫോറന്‍സിക് പരിശോധനയ്ക്കായി സൂക്ഷിച്ചിരിക്കുകയാണെന്...