കാസർകോട് : കാസർകോട് പൊവ്വൽ മുതലപ്പാറ മദ്റസയിലെ അദ്ധ്യാപകൻ ശാഹുൽ ഹമീദ് ദാരിമിയെ മദ്റസയിൽ കയറി ക്രൂര മർദ്ധനത്തിനിരയാക്കിയ സംഭവം അത്യന്തം അപലപനീയമാണെന്നും കുറ്റക്കാർക്കെതിരെ കർശന നടപടി സ്വീകരിക്കണമെന്നും എസ്.കെ എസ് എസ് എഫ് കാസർകോട് ജില്ലാ പ്രസിഡണ്ട് സുബൈർ ദാരിമി പടന്ന, ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി എന്നിവർ പ്രസ്താവിച്ചു.
ജില്ലയിൽ മതം പറയുന്നവർക്കെതിരെ അക്രമം നടത്തുന്നത് പതിവായിരിക്കുകയാണ്.പലപ്പോഴും പള്ളി ഇമാമീങ്ങളും മദ്റസ അദ്ധ്യാപകരുമാണ് ഇരയാക്കപ്പെടുന്നത്. ഇത്തരത്തിൽ അക്രമം നടത്തുന്നവർക്കെതിരെ മുഖം നോക്കാതെ നടപടിയെടുത്ത് ഗുണ്ടാവിളയാട്ടം അവസാനിപ്പിക്കാൻ നിയമപാലകർ തയ്യാറാവണമെന്നും നേതാക്കൾ കൂട്ടിച്ചേർത്തു.
അക്രമത്തിനിരയായി ചികിത്സയിൽ കഴിയുന്ന ശാഹുൽ ഹമീദ് ദാരിമിയെ എസ്.കെ എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ഫാറൂഖ് ദാരിമി കൊല്ലമ്പാടി, ജംജയ്യത്തുൽ മുഅല്ലിമീൻ ജില്ലാ ജനൽ സെക്രട്ടറി സയ്യിദ് ഹുസൈൻ തങ്ങൾ, ഹാരിസ് ദാരിമി ബെദിര, സാലൂദ് നിസാമി, എ.ബി ഷാഫി, മൊയ്തു ചെർക്കള, ഇർഷാദ് ഹുദവി ബെദിര, ഹമീദ് ഫൈസി പൊവ്വൽ, റൗഫ് ബാവിക്കര, ലതീഫ് മൗലവി ചെർക്കള,സലാം നഈമി തുടങ്ങിയ നേതാക്കൾ സന്ദർശിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ