ഉക്രൈനില്‍ നിന്നും പാലയനം ചെയ്യാന്‍ സഹായിക്കാമെന്ന് അമേരിക്ക; വാഗ്ദാനം നിരസിച്ച് സെലന്‍സ്കി; "അവസാന നിമിഷംവരെ രാജ്യത്തിനായി പോരാടും"
ക്വീവ്: പ്രസിഡന്റ് വഌദിമിര്‍ സെലന്‍സ്കിയെ ഉക്രൈനില്‍ നിന്ന് പാലായനം ചെയ്യാന്‍ സഹായവാഗ്ദാനവുമായി അമേരിക്ക.
സെലന്‍സ്കി രാജ്യതലസ്ഥാനമായ ക്വീവില്‍തന്നെ തുടരുകയാണ്. പ്രധാനമന്ത്രിക്കും പ്രതിരോധ മന്ത്രിക്കും ഒപ്പമുള്ള വീഡിയോ പുറത്തുവിട്ടാണ് അദേഹം നിലവില്‍ രാജ്യത്ത് തന്നെയുണ്ടെന്ന് അറിയിച്ചത്.
ഉെ്രെകനില്‍ നിന്നും റഷ്യന്‍ സൈന്യത്തെ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടുള്ള യുഎന്‍ രക്ഷാ സമിതി പ്രമേയത്തെ റഷ്യ വീറ്റോ ചെയ്തു. ഇതോടെ പ്രമേയം പൊതു സഭയിലെത്തും. 11 രാജ്യങ്ങള്‍ രക്ഷാ സമിതി പ്രമേയത്തെ അനുകൂലിച്ചു. എന്നാല്‍ ഇന്ത്യയും ചൈനയും ഇതില്‍ നിന്നും വിട്ട നിന്നു.
സ്ഥിരാംഗം വീറ്റോ ചെയ്തതോടെ പ്രമേയം യുഎന്‍ പൊതു സഭയില്‍ കൊണ്ടുവരുമെന്ന് അമേരിക്ക അറിയിച്ചു. എന്നാല്‍ ഇരു രാജ്യങ്ങളും തമ്മിലുള്ള പ്രശ്നം പരിഹാരം കാണണമെന്ന് ഇന്ത്യ യുഎന്നില്‍ ആവശ്യപ്പെട്ടു. നയതന്ത്ര ചര്‍ച്ചയിലൂടെയാണ് പ്രശ്നം പരിഹരിക്കേണ്ടതെന്നും മനുഷ്യക്കുരുതിയില്ലാതാക്കാകണം. പ്രമേയത്തില്‍ നിന്ന് വിട്ടു നിന്നത് സമാധാന നീക്കങ്ങള്‍ക്ക് ഇടം കൊടുക്കാനാണെന്നും ഇന്ത്യന്‍ പ്രതിനിധി ടി.എസ്. തിരുമൂര്‍ത്തി വിശദീകരിച്ചു. എന്നാല്‍ റഷ്യക്ക് എതിരായ പ്രമേയത്തില്‍ ചൈനയുടെ പിന്മാറ്റം അപ്രതീക്ഷിതമായിരുന്നു. ഇനി 192 അംഗ പൊതു സഭയില്‍ ഇനി വിഷയമെത്തും. ചര്‍ച്ചയുടെ വഴിയിലേക്ക് ഇരുപക്ഷവുമെത്തുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും ഇന്ത്യ യുഎന്നില്‍ പ്രതീക്ഷ പ്രകടിപ്പിച്ചു.
ഉെ്രെകനിലെ റഷ്യന്‍ ആക്രമണം ഇപ്പോഴും തുടരുകയാണ്. അഞ്ച് സ്ഫോടനങ്ങളാണ് ഇന്ന് നടന്നത്. ഒഡേസ തുറമുഖത്ത് റഷ്യ നടത്തിയ ആക്രമണത്തില്‍ രണ്ട് ചരക്ക് കപ്പലുകള്‍ തകര്‍ന്നതായാണ് വിവരം. ഒഡേസ തുറമുഖത്തെ മാള്‍ഡോവ, പനാമ കപ്പലുകളാണ് തകര്‍ത്തത്. മെട്രോ സ്റ്റേഷനില്‍ നടന്ന സ്ഫോടനത്തില്‍ സ്റ്റേഷന് തകര്‍ന്നു. ഉെ്രെകന് മേല്‍ റഷ്യ ആക്രമണങ്ങള്‍ കടുപ്പിച്ചതോടെ സ്വകാര്യ റഷ്യന്‍ വിമാനങ്ങള്‍ക്ക് ബ്രിട്ടന് വ്യോമപാത നിരോധിച്ചു. ഉെ്രെകന് തിരിച്ചടിച്ചതായുള്ള വാര്‍ത്തകളും പുറത്തുവരുന്നുണ്ട്. റഷ്യന്‍ വിമാനം വെടിവെച്ചിട്ടെന്നാണ് ഉെ്രെകന് അവകാശപ്പെടുന്നത്.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ