കീവ്: യുക്രെയ്ന് തലസ്ഥാനമായ കീവിലേക്ക് 65 കിലോമീറ്റര്‍ ദൂരത്തില്‍ റഷ്യന്‍ സൈനിക വ്യൂഹം എത്തിക്കൊണ്ടിരിക്കുന്നു. റഷ്യന്‍ സൈന്യമെത്തുന്നതിന്റെ സാറ്റലൈറ്റ് ദൃശ്യങ്ങള്‍ പുറത്തുവന്നു. അതേസമയം, കിഴക്കന്‍ യുക്രെയ്നിലെ സൈനിക ക്യാമ്ബിന് നേര്‍ക്ക് നടന്ന റഷ്യന്‍ പീരങ്കി ആക്രമണത്തില്‍ 70 സൈനികര്‍ കൊല്ലപ്പെട്ടതായി വിവരം. കീവിനും ഖാര്‍കീവിനും ഇടയിലുള്ള നഗരമായ ഒഖ്തിര്‍കയിലെ സൈനിക താവളത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ആക്രമണത്തില്‍ നിരവധി പ്രദേശവാസികളും കൊല്ലപ്പെട്ടു. കേഴ്സന്‍ നഗരവും പൂര്‍ണമായി യുക്രെയ്ന്റെ നിയന്ത്രണത്തിലായിട്ടുണ്ട്. അതേസമയം, എല്ലാ ഇന്ത്യക്കാരും അടിയന്തരമായി ഇന്ന് തന്നെ കീവ് വിടണമെന്ന് എംബസി നിര്‍ദേശിച്ചു . കീവിലെ സ്ഥിതി ഗുരുതരമാകുമെന്ന നിഗമനത്തെ തുടര്‍ന്നാണ് നിര്‍ദേശം. പടിഞ്ഞാറന്‍ മേഖലയിലേക്ക് മാറാനാണ് അറിയിച്ചിരിക്കുന്നത്. ഏകദേശം 500 ഓളം ഇന്ത്യക...