വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങുന്നതിനിടെ എം ജി സര്‍വകലാശാല ജീവനക്കാരി പിടിയില്‍.
സെക്ഷന്‍ അസിസ്റ്റന്റ് എല്‍സി സി ജെ യാണ് വിജിലന്‍സിന്റെ പിടിയിലായത്. എംബിഎ മാര്‍ക്ക് ലിസ്റ്റിനും സര്‍ട്ടിഫിക്കറ്റിനുമായി കൈക്കൂലി വാങ്ങിയതിനാണ് അറസ്റ്റ്. ഒന്നര ലക്ഷം രൂപ കൈക്കൂലി ആവശ്യപ്പെട്ടതില്‍ 15000 രൂപ സര്‍വകലാശാല ഓഫീസില്‍ വച്ച് കൈപ്പറ്റിയപ്പോഴാണ് വിജിലന്‍സ് ഇവരെ കുടുക്കിയത്.
വിജിലന്‍സ് എസ്പിക്ക് വിദ്യാര്‍ഥിനി നല്കിയ പരാതി തുടര്‍ന്ന് നടത്തിയ ഓപ്പറേഷനിലാണ് സര്‍വകലാശാല ജീവനക്കാരി പിടിയിലായത്.ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയായിരുന്നു വിജിലന്‍സ് സംഘം എം ജി സര്‍വ്വകലാശാല ആസ്ഥാനത്തു മിന്നല്‍ പരിശോധന നടത്തിയത്.
വിദ്യാര്‍ത്ഥിയില്‍ നിന്ന് കൈക്കൂലി വാങ്ങിയ എംജി യൂണിവേഴ്സിറ്റി സെക്ഷന്‍ അസിസ്റ്റന്റ് എല്‍സി സി ജെ യാണ് പിടിയിലായത്. പത്തനംതിട്ട സ്വദേശിയായ എം.ബിഎ വിദ്യാര്‍ത്ഥിനിയില്‍ നിന്നും മാര്‍ക്ക് ലിസ്റ്റും പ്രൊഫഷണല്‍ സര്‍ട്ടിഫിക്കറ്റും നല്‍കുന്നതിനായി ഒന്നര ലക്ഷം രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഇതില്‍ 125000 രൂപ ബാങ്ക് വഴി കൈപ്പറ്റി.
ബാക്കി തുക കൂടി ആവശ്യപ്പെട്ടതിനെ തുടര്‍ന്നു വിദ്യാര്‍ത്ഥിനി വിജിലന്‍സ് എസ്.പിക്ക് പരാതി നല്‍കുകയായിരുന്നു. വിജിലന്‍സ് നിര്‍ദ്ദേശം നല്‍കിയതിനെ തുടര്‍ന്ന് ബാക്കി തുകയില്‍ നിന്നും 15000 രൂപ വിദ്യാര്‍ത്ഥിനി യൂണിവേഴ്സിറ്റി ഓഫീസില്‍ എത്തിച്ചു നല്‍കുന്നതിനിടെ ഉദ്യോഗസ്ഥയെ പിടികൂടുകയായിരുന്നു.
മേഴ്സി ചാന്‍സ് പരീക്ഷ എഴുതിയ വിദ്യാര്‍ത്ഥിനി തോറ്റു പോയി എന്ന് തെറ്റിദ്ധരിപ്പിച്ചായിരുന്നു പണം തട്ടാന്‍ ശ്രമിച്ചത്. പരീക്ഷയില്‍ വിജയിച്ചു എന്ന് മനസ്സിലാക്കിയതിനെത്തുടര്‍ന്നാണ് വിദ്യാര്‍ഥിനി പരാതി നല്കാന് തയ്യാറായത്.
വിജിലന്‍സ് എസ്.പി വിനോദ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു നടപടി. അറസ്റ്റിലായ എല്‍സി ആര്‍പ്പൂക്കര സ്വദേശിയാണ്. അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ
ശക്തമായ നടപടി സ്വീകരിക്കുന്നതിന്്റെ ഭാഗമാണ് വിജിലന്‍സ് നടപടി.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ