ഇടുക്കി: രാഷ്ട്രീയ പ്രവര്‍ത്തനം പൂര്‍ണമായി അവസാനിപ്പിക്കുന്നതായി മുന്‍ ദേവികുളം എംഎല്‍എ എസ്. രാജേന്ദ്രന് പ്രഖ്യാപിച്ചു.
കഴിഞ്ഞ ദിവസമാണ് എസ്. രാജേന്ദ്രനെ സിപിഎം ഒരു വര്‍ഷത്തേക്ക് പാര്‍ട്ടിയില്‍ നിന്നും പുറത്താക്കിയത്. പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജേന്ദ്രനെ ഒരു വര്‍ഷത്തേക്ക് സസ്പെന്‍ഡ് ചെയ്യാനുള്ള ശുപാര്‍ശ സംസ്ഥാന സെക്രട്ടറിയേറ്റ് അംഗീകരിക്കുകയായിരുന്നു. ദേവികുളത്തെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥി എ. രാജയെ വിജയിപ്പിക്കാന്‍ എസ്. രാജേന്ദ്രന് പരിശ്രമിച്ചില്ലെന്നും അദ്ദേഹത്തെ പരാജയപ്പെടുത്താന്‍ നീക്കങ്ങള്‍ നടത്തിയെന്നും പാര്‍ട്ടി നിയോഗിച്ച അന്വേഷണ കമ്മീഷന് കണ്ടെത്തിയിരുന്നു. ജില്ലാ കമ്മിറ്റിയാണ് രാജേന്ദ്രനെ തത്കാലത്തേക്ക് പുറത്താക്കണമെന്ന് സംസ്ഥാന സെക്രട്ടറിയേറ്റിന് ശുപാര്‍ശ നല്‍കിയത്.
ജനുവരി ആദ്യ വാരം ഇടുക്കിയില്‍ നടന്ന പാര്‍ട്ടിയുടെ ജില്ലാ സമ്മേളനത്തില്‍ പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചപ്പോള്‍ എസ്. രാജേന്ദ്രനെതിരെ രൂക്ഷ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. തെരഞ്ഞെടുപ്പ് യോഗങ്ങളില്‍ പ്രസംഗത്തിനിടെ ദേവികുളത്തെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എ. രാജയുടെ പേര് സൂചിപ്പിക്കാന്‍ പോലും രാജേന്ദ്രന് സന്നദ്ധനായിരുന്നില്ല. സ്ഥാനാര്‍ത്ഥിയുടെ പേര് പറയണമെന്ന് നേതാക്കള്‍ നിര്‍ദ്ദേശിച്ചിട്ടും രാജേന്ദ്രന് അനുസരിച്ചില്ല. രാജേന്ദ്രന്റെ പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷണ കമ്മീഷനും ശരിവെച്ചതോടെയാണ് അദ്ദേഹത്തെ പുറത്താക്കാന്‍ ശുപാര്‍ശ നല്‍കിയതെന്ന് പാര്‍ട്ടി ഇടുക്കി ജില്ലാ സെക്രട്ടറി കെ.കെ ജയചന്ദ്രന് വ്യക്തമാക്കി. ജില്ലാ സമ്മേളനത്തിലും രാജേന്ദ്രന് പങ്കെടുത്തിരുന്നില്ല. ജില്ലാ സമ്മേളനം കഴിഞ്ഞതോടെ പുതുതായി നിയോഗിക്കപ്പെട്ട 39 അംഗ ജില്ലാ കമ്മിറ്റിയില്‍ പത്ത് പുതുമുഖങ്ങളെ ഉള്‍പ്പെടുത്തിയപ്പോള്‍ എസ്. രാജേന്ദ്രന് ഉള്‍പ്പെടെ 8 പേരെ പാര്‍ട്ടി ഒഴിവാക്കിയിരുന്നു.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ