ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് കൂടും;മന്ത്രി കെ കൃഷ്ണന്‍കുട്ടി

 


സംസ്ഥാനത്ത് വൈദ്യുതി നിരക്ക് വര്‍ധനവ് ആവശ്യമെന്ന് മന്ത്രി കെ കൃഷ്ണന്‍കുട്ടി. നിരക്ക് വര്‍ധിപ്പിക്കാതെ മുന്നോട്ട് പോകാനാവില്ലെന്ന് ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പെടെ നല്‍കേണ്ടതുണ്ട്.

നിരക്ക് വര്‍ധനയില്‍ അന്തിമ തീരുമാനം മുഖ്യമന്ത്രി വന്നതിന് ശേഷമായിരിക്കുമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി പറഞ്ഞു.

വൈദ്യുതി നിരക്ക് അടുത്ത ഒരു വര്‍ഷത്തേക്ക് യൂണിറ്റിന് പരമാവധി ഒരു രൂപയുടെ വര്‍ധനയാണ് കെഎസ്‌ഇബി ഉദ്ദേശിക്കുന്നത്. അഞ്ചുവര്‍ഷത്തേക്ക് പരമാവധി ഒന്നര രൂപയുടെ വര്‍ധനയും പ്രതീക്ഷിക്കുന്നുണ്ട്.

സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുതുക്കി നിശ്ചയിക്കുന്നത് സംബന്ധിച്ച്‌ കെ എസ് ഇ ബി തയാറിക്കി താരിഫ് പെറ്റീഷന്‍ അംഗീകാരത്തിനായി ഇന്ന് റെഗുലേറ്ററി കമ്മിഷന് സമര്‍പ്പിക്കാനിരിക്കെയാണ് നിരക്ക് വര്‍ധന ഉണ്ടാകുമെന്ന സൂചന മന്ത്രി നല്‍കുന്നത്.

ജീവനക്കാര്‍ക്ക് ശമ്ബളമുള്‍പ്പടെ നല്‍കേണ്ടതുണ്ട്. കെ എസ് ഇ ബിയുടെ നിലനില്‍പ്പ് കൂടി നോക്കണമെന്നും മന്ത്രി പറഞ്ഞു.

Suspension | 'മുട്ടുകാല്‍ തല്ലിയൊടിക്കും, ഇറങ്ങിപ്പോടാ'; രോഗിയുടെ ബന്ധുവിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്പെന്‍ഷന്‍

തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ രോഗിയുടെ ബന്ധുവിനോട് അപമര്യാദയായി പെരുമാറിയ ഡോക്ടര്‍ക്ക് സസ്‌പെന്‍ഷന്‍. ഡോ. അനന്തകൃഷ്ണനെതിരെയാണ് നടപടി. മെഡിക്കല്‍ കോളേജ് അത്യാഹിതവിഭാഗത്തില്‍ ഡോക്ടറും രോഗിയുടെ ബന്ധുക്കളും തമ്മിലുള്ള തര്‍ക്കം സാമൂഹികമാധ്യമങ്ങളിലൂടെ പുറത്തുവന്നിരുന്നു.

കഴിഞ്ഞ ദിവസം രോഗിയുടെ എക്‌സ്റേ എടുക്കാന്‍ ഡോക്ടര്‍ എഴുതിയ കുറിപ്പടിയില്‍ ലാബ് ടെക്നീഷ്യന്‍ സംശയമുന്നയിച്ചു. തെറ്റാണെന്നും മാറ്റിയെഴുതണമെന്നും ആവശ്യപ്പെട്ടതിനെ തുടര്‍ന്ന് ഡോക്ടറെ സമീപിക്കുകയായിരുന്നു. എന്നാല്‍ തന്നെ പഠിപ്പിക്കേണ്ടെന്നും പറഞ്ഞതുപോലെ എക്‌സ്‌റേ എടുത്താല്‍ മതിയെന്നുമായിരുന്നു ഡോക്ടറുടെ പ്രതികരണം.

തുടര്‍ന്ന് രോഗിയുടെ ബന്ധുവും ഡോക്ടറും തമ്മില്‍ വാക്കേറ്റം ഉണ്ടായത്. 'മുട്ടുകാല് ഞാന്‍ തല്ലിയൊടിക്കും, ഇറങ്ങിപ്പോടാ...' എന്ന് ആക്രോശിച്ചായിരുന്നു പെരുമാറ്റം.

അതേസമയം വിഷയത്തില്‍ ആരോഗ്യവകുപ്പിന് വിശദീകരണം നല്‍കാന്‍ വൈകി എന്ന കാരണമാണ് ഡെപ്യൂട്ടി സൂപ്രണ്ട് എസ്‌എസ് സന്തോഷ് കുമാറിനെ സ്ഥാനത്ത് നിന്ന് മാറ്റാനിടയാക്കിയത്. കോവിഡ് വ്യാപന ഘട്ടത്തില്‍ സര്‍ക്കാര്‍ പ്രതിരോധത്തിലായ സാഹചര്യത്തിലെല്ലാം സര്‍ക്കാരിന് വേണ്ടി വാദിച്ച ആരോഗ്യപ്രവര്‍ത്തകനാണ് ഡോക്ടര്‍ എസ്‌എസ് സന്തോഷ് കുമാര്‍. കോവിഡ് വ്യാപനം രൂക്ഷമായപ്പോള്‍ കാസര്‍കോട് ആരോഗ്യ സംവിധാനം ഒരുക്കാനും, കോവിഡ് പ്രതിരോധത്തിനായി മഹാരാഷ്ട്രയിലേയ്ക്കുള്ള കേരള ടീമിനെ നയിച്ച ആളുമാണ് ഡോക്ടര്‍ എസ്.എസ് സന്തോഷ് കുമാര്‍.

ഇദ്ദേഹത്തെയാണ് കൃത്യവിലോപം ആരോപിച്ച്‌ ഡെപ്യുട്ടി സൂപ്രണ്ട് സ്ഥാനത്ത് നിന്ന് മാറ്റിയത്. പിജി ഡോക്ടര്‍മാരുടെ സമരത്തെ സന്തോഷ് കുമാര്‍ പിന്തുണച്ചിരുന്നു. ഇതും സ്ഥാനമാറ്റത്തിന് കാരണമായെന്നാണ് സൂചന. കെകെ ശൈലജ ആരോഗ്യമന്ത്രിയായിരുന്നപ്പോള്‍ ടീമിലെ അംഗമായിരുന്നു ഡോക്ടര്‍ എസ്‌എസ് സന്തോഷ് കുമാര്‍. ആര്‍എം ഒ മോഹന്‍ റോയിക്കാണ് പകരം കാഷ്വാലിറ്റി ചുമതല നല്‍കിയത്.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കോളിയടുക്കത്തെ യുവാവ് മരണപ്പെട്ടു

  കാസറകോട്: കോളിയടുക്കം താമസിക്കുന്ന റിയാസ് 36 എന്ന ചെറുപ്പക്കാരൻ അർദ്ധ രാത്രി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു,ഇദ്ദേഹം ദീർഘകാല ചികിത്സയിലായിരുന്നു. ഭാര്യ: സീനത്, മക്കൾ: ബാദുഷ, ശിഫ, റിസ്വാന, മാതാപിതാക്കൾ അബൂബക്കർ, സക്കീന.  മൂടമ്പയിൽ ജുമാ മസ്ജിദിൽ കബറടക്കം