തൃക്കരിപ്പൂർ:മഹാത്മജിയുടെ രക്തസാക്ഷിത്വ ദിനത്തിൽ പ്രണാമമർപ്പിച്ചു കൊണ്ട് തൃക്കരിപ്പൂരിൽ നടന്ന സന്നദ്ധ രക്തദാന ക്യാമ്പ് കോവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസമായി.
കൃത്യമായ കോവിഡ് മാനദണ്ഡങ്ങൾ കർശനമായി പാലിച്ചു കൊണ്ട് നടന്ന ക്യാമ്പിൽ അറുപത്തിനാല് ആളുകൾ രക്തദാനം നടത്തി.
തൃക്കരിപ്പൂർ ഗവൺമെന്റ് വൊക്കേഷണൽ ഹയർ സെക്കന്ററി സ്ക്കൂൾ സ്റ്റുഡന്റ് പോലീസ് കേഡറ്റിന്റെയും ചന്തേര ജനമൈത്രി പോലീസിന്റെയും ബ്ലഡ് ഡോണേർസ് കേരളയുടെയും സംയുക്താഭിമുഖ്യത്തിൽ കാസർഗോഡ് ജനറൽ ആശുപത്രി രക്തബാങ്കിന്റെ സഹകരണത്തോടു കൂടിയാണ് ക്യാമ്പ് സംഘടിപ്പിച്ചത്.
കാസർഗോഡ് ജി എച്ച് രക്തബാങ്ക് മെഡിക്കൽ ഓഫീസർ ഡോ. സൗമ്യനായർ ക്യാമ്പിന് നേതൃത്വം നൽകി.
എസ് പി സി കമ്മ്യൂണിറ്റി പോലീസ് ഓഫീസർ മധുസൂദനൻ കെ വി, അസി.കമ്മ്യൂണിറ്റി പോലീസ് ഓഫീസർ എം സരിത, പാറ്റൂൺ കമാന്റന്റുമാരായ നന്ദ കെ , നന്ദന ടി, അഖില എം കെ, എസ് പി സി കേഡറ്റുകൾ, ബി ഡി കെ സംസ്ഥാന സെക്രട്ടറി സനൽലാൽ, ജില്ലാ- സോൺ ഭാരവാഹികൾ എന്നിവർ ക്യാമ്പിന്റെ പൂർണ്ണ ചുമതലകൾ ഏറ്റെടുത്ത് പ്രവർത്തിച്ചു.
ചന്തേര ജനമൈത്രി പോലീസ് ഓഫീസർമാരായ എസ് ഐ ഉദയഭാനു, ബീറ്റ് ഓഫീസർ സുരേശൻ കാനം, ബിജു എന്നിവർ ക്യാമ്പിലെത്തി നിർദ്ദേശങ്ങൾ നൽകി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ