കരിങ്കൊടി, കല്ലേറ്, ചെളിയേറ്; യുപിയിലെ ഗ്രാമങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കെതിരെ ജനങ്ങളുടെ പ്രതിഷേധം
ലഖ്‌നൗ: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചരണത്തിനിടെ പശ്ചിമ യുപിയിലെ ഗ്രാമങ്ങളില്‍ ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്കും പ്രവര്‍ത്തകര്‍ക്കും നേരെ ജനങ്ങളുടെ പ്രതിഷേധം.നേതാക്കളെയും പ്രവര്‍ത്തകരെയും ജനങ്ങള്‍ കരിങ്കൊടി കാണിക്കുകയും കല്ലേറിയുകയും ചെളി വിരി എറിഞ്ഞെന്നുമാണ് ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നത്.ശിവല്‍ഖാസ് മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായ മനീന്ദര്‍പാല്‍ സിങ്ങിനു നേരെയാണ് കല്ലേറുണ്ടായത്. അദ്ദേഹത്തിന്റെ വാഹനവ്യൂഹത്തിലെ ഏഴോളം കാറുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്തു.ചപ്രോളിയിലെ സ്ഥാനാര്‍ഥി സഹേന്ദ്ര രമാലയ്ക്ക് നേരെ കരിങ്കൊടി കാട്ടി പ്രതിഷേധിച്ചു. വോട്ട് ചോദിക്കാനായി നിരുപദ ഗ്രാമത്തില്‍ അദ്ദേഹത്തെ ജനങ്ങള്‍ പ്രവേശിപ്പിച്ചില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ