ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കോവിഡ് ചികിത്സാ നിഷേധമുണ്ടായാല്‍ എപ്പിഡെമിക് നിയമപ്രകാരം നടപടി: ആരോഗ്യ മന്ത്രി വീണാ ജോര്‍ജ്

 


എറണാകുളം: കോവിഡ് രോഗികള്‍ക്കു ചികിത്സ നിഷേധിച്ചാല്‍ ആശുപത്രികള്‍ക്കെതിരെ എപ്പിഡെമിക് നിയമപ്രകാരം നടപടി സ്വീകരിക്കുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

ചികിത്സ തേടിയെത്തുമ്ബോള്‍ കോവിഡ് പോസിറ്റീവായതിന്‍്റെ പേരില്‍ ഒരാളെ പോലും തിരിച്ചയക്കരുതെന്നും അങ്ങനെ ഉണ്ടായാല്‍ ആ ആശുപത്രികള്‍ക്കും ഡോക്ടര്‍മാര്‍ക്കുമെതിരെ കര്‍ശന നടപടിയെടുക്കുമെന്നും മന്ത്രി പറഞ്ഞു.

എറണാകുളം ജില്ലയിലെ കോവിഡ് സാഹര്യത്തില്‍ നിലവിലെ പ്രവര്‍ത്തനങ്ങളും തുടര്‍ നടപടികളും സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ജില്ലയുടെ ചുമതലയുള്ള മന്ത്രി പി.രാജീവിന്‍്റെ സാന്നിധ്യത്തില്‍ ജനപ്രതിനിധികള്‍, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവരെ പങ്കെടുപ്പിച്ചു നടത്തിയ ഓണ്‍ലൈന്‍ യോഗത്തിലാണ് മന്ത്രി ഇക്കാര്യം പറഞ്ഞത്.

സ്വകാര്യ ആശുപത്രികളില്‍ 50 ശതമാനം കിടക്കകള്‍ കോവിഡ് രോഗികള്‍ക്ക് വേണ്ടി മാറ്റിവയ്ക്കണം. അതോടൊപ്പം മറ്റ് ചികിത്സയും നല്‍കണം. ഓരോ ദിവസവും സര്‍ക്കാര്‍, സ്വകാര്യ മേഖലയിലെ ആശുപത്രികളില്‍ ഐസിയു, ഓക്സിജന്‍ കിടക്കകള്‍ ഉള്‍പ്പെടെ എത്ര കിടക്കകള്‍ ഉണ്ടെന്ന വിവരം ജനപ്രതിനിധികള്‍ക്ക് നല്‍കണം. സര്‍ക്കാര്‍ ആശുപത്രികളില്‍ നിലവിലുള്ള സംവിധാനങ്ങളും സൗകര്യങ്ങളും ഫലപ്രദമായി ഉപയോഗിക്കണം.

എറണാകുളം ജില്ലയില്‍ സര്‍ക്കാര്‍ ആരോഗ്യമേഖലയില്‍ അടിയന്തരമായി 497 പേരെ നിയമിക്കും. ആശുപത്രികളില്‍ 429 പേരെയും ലാബുകളില്‍ 68 പേരെയുമാണ് നിയമിക്കുന്നതെന്ന് മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു. ജില്ലയില്‍ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരുടെ 13 ഒഴിവില്‍ പി എസ് സി ലിസ്റ്റായിട്ടുണ്ട്. ഫാര്‍മസിസ്റ്റ് പ്രതിക്ഷിത ഒഴിവുകള്‍ കണക്കാക്കി പി എസ് സി ക്ക് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കോവിഡ് പോസിറ്റിവായ കാന്‍സര്‍ രോഗികള്‍ക്ക് കീമോ തെറാപ്പി ചെയ്യുന്നതിന് എറണാകുളം ജനറല്‍ ആശുപത്രി, മൂവാറ്റുപുഴ ജനറല്‍ ആശുപത്രി എന്നിവിടങ്ങളില്‍ പ്രത്യേക സൗകര്യമൊരുക്കിയിട്ടുണ്ട്. ഗര്‍ഭിണികള്‍ കോവിഡ് പോസിറ്റിവാണെങ്കിലും ആശുപത്രികളില്‍ പ്രത്യേകമായി ചികിത്സ നല്‍കണം. നിലവില്‍ കോവിഡ് ബാധിതരായ ഗര്‍ഭിണികള്‍ക്ക് മാത്രമായി മട്ടാഞ്ചേരി, അങ്കമാലി സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നല്‍കുന്നുണ്ട്. കോവിഡ് ബാധിതരായവര്‍ക്ക് ഡയാലിസിസ് ചെയ്യുന്നതിന് കളമശേരി മെഡിക്കല്‍ കോളജ്, ആലുവ ആശുപത്രി എന്നിവിടങ്ങില്‍ സൗകര്യമൊരുക്കിയിട്ടുണ്ട്. കൂടുതല്‍ പേര്‍ക്ക് ഡയാലിസിന് സൗകര്യമൊരുക്കാന്‍ ജില്ലാ മെഡില്‍ ഓഫിസര്‍, ദേശീയാരോഗ്യ ദൗത്യം ജില്ലാ പ്രോഗ്രാം മാനേജര്‍ എന്നിവര്‍ക്ക് മന്ത്രി നിര്‍ദേശം നല്‍കി. സ്വകാര്യ ആശുപത്രികളില്‍ ഡയാലിസിന് ചെയ്യുന്നവരില്‍ കോവിഡ് വന്നാല്‍ അവര്‍ക്ക് പ്രത്യേക സൗകര്യം അതത് ആശുപത്രികള്‍ ലഭ്യമാക്കണം.

മരുന്നിന്‍്റെ ലഭ്യത എല്ലാ ആശുപത്രികളിലും ഉറപ്പുവരുത്തണമെന്ന് മന്ത്രി നിര്‍ദേശിച്ചു. ഇ സഞ്ജീവിനി സംവിധാനം പരമാവധി പ്രയോജനപ്പെടുത്തണം

മന്ത്രി പി.രാജീവിന്‍്റെയും ജനപ്രതിനിധികളുടേയും ജില്ലാ ഭരണകൂടത്തിന്‍്റെയും ആരോഗ്യ വകുപ്പിന്‍്റെയും നേതൃത്വത്തില്‍ ജില്ലയില്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ തൃപ്തികരമാണെന്ന് ആരോഗ്യ മന്ത്രി പറഞ്ഞു. എല്ലാവരും ഒരുമിച്ചു നില്‍ക്കണം.റാപ്പിഡ് റെസ്പോണ്‍സ് ടീമിന്‍്റെ (ആര്‍ ആര്‍ ടി) പ്രവര്‍ത്തനം ശക്തിപ്പെടുത്തണം. നിയോജക മണ്ഡലാടിസ്ഥാനത്തില്‍ എം എല്‍ എ മാരുടെ അധ്യക്ഷതയില്‍ കോവിഡ് അവലോകന യോഗങ്ങള്‍ ചേരണം.

108 ആംബുലന്‍സുകള്‍ എല്ലായിടത്തും ലഭ്യമാക്കും. ആശുപത്രികളില്‍ ചികിത്സ ആവശ്യമുള്ളവരുടെ ഷിഫ്റ്റിങ് വൈകരുതെന്നും മന്ത്രി ആരോഗ്യ വിഭാഗത്തിന് നിര്‍ദേശം നല്‍കി. തടസങ്ങള്‍ പരിഹരിച്ച്‌ മൂവാറ്റുപുഴ ആശുപത്രിയില്‍ ഉപയോഗിക്കാന്‍ കഴിയുന്ന കിടക്കകള്‍ അടിയന്തരമായി ഒരുക്കണമെന്നും മന്ത്രി പറഞ്ഞു.

ജില്ലയില്‍ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ എല്ലാവരുടെയും സഹകരണത്തോടെ മികച്ച രീതിയില്‍ മുന്നോട്ടു പോകുന്നുണ്ടെന്ന് ജില്ലയുടെ ചുമതലയുള്ള വ്യവസായ, നിയമ വകുപ്പ് മന്ത്രി പി.രാജീവ് പറഞ്ഞു. തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ കഴിഞ്ഞ തവണ നടത്തിയ സിഎഫ്‌എല്‍ടിസി കളുടെ സാമ്ബത്തിക ബാധ്യതകള്‍ ചൂണ്ടിക്കാണിക്കുകയുണ്ടായി. സര്‍ക്കാര്‍ ഇതില്‍ അനുകൂല തീരുമാനമെടുക്കുകയും കുടിശിഖ കൈമാറുന്നതിന് നടപടിയെടുക്കുകയും ചെയ്തു. എംപി, എംഎല്‍എമാര്‍, തദ്ദേശ സ്ഥാപന അധ്യക്ഷര്‍, ഉദ്യോഗസ്ഥരെ പങ്കെടുച്ചിച്ച്‌ പ്രത്യേക യോഗങ്ങള്‍ ചേര്‍ന്നു. ചര്‍ച്ചകളുടെ അടിസ്ഥാനത്തില്‍ ഉയര്‍ന്നു വന്ന പരാതികള്‍ പരമാവധി പരിഹരിച്ചു.

കോവിഡ് വ്യാപന സാഹചര്യത്തില്‍ ജില്ലയില്‍ 16 ഡോമിസിലിയറി കെയര്‍ സെന്‍്ററുകള്‍( ഡി സി സി ) തുടങ്ങുന്നതിന് തീരുമാനിച്ചു. ഓരോ ഡിസിസി ക്കും മുന്‍കൂറായി അഞ്ചു ലക്ഷം രൂപ നല്‍കും. ആരോഗ്യമേഖലയിലെ ജീവനക്കാരുടെ കുറവ് പരിഹരിക്കാനും ശ്രമം നടത്തി. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്ബത്തിക പ്രതിസന്ധി പരിഹരിക്കുന്നതിന് ഫണ്ട് അനുവദിച്ചിട്ടുണ്ട്. കൂടാതെ സാമൂഹ്യ അടുക്കള തുടങ്ങുന്നതിനുള്ള നടപടികളും മന്ത്രിതല ചര്‍ച്ചയില്‍ തീരുമാനിച്ചിട്ടുണ്ട്. കോവിഡ് പ്രതിരോധത്തില്‍ ജില്ലാ ഭരണകൂടം മികച്ച ഇടപെടലാണ് നടത്തുന്നതെന്നും മന്ത്രി പി.രാജീവ് പറഞ്ഞു.

യോഗത്തില്‍ പ്രതിപക്ഷ നേതാവും പറവൂര്‍ എംഎല്‍എയുമായ വി.ഡി സതീശന്‍, തോമസ് ചാഴിക്കാടന്‍ എം.പി, കൊച്ചി കോര്‍പറേഷന്‍ മേയര്‍ എം.അനില്‍കുമാര്‍, എംഎല്‍എ മാരായ കെ.ബാബു, അനുപ് ജേക്കബ്, എല്‍ദോസ് കുന്നപ്പിള്ളി, റോജി.എം. ജോണ്‍, അന്‍വര്‍ സാദത്ത്, കെ.ജെ. മാക്സി, ആന്‍്റണി ജോണ്‍, പി.വി.ശ്രീനിജിന്‍, മാത്യു കുഴല്‍ നാടന്‍, കെ.എന്‍. ഉണ്ണികൃഷ്ണന്‍, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ആരോഗ്യ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി രാജന്‍ ഖോബ്രഗഡെ, സിറ്റി പോലീസ് കമ്മീഷണര്‍ സി.എച്ച്‌ നാഗരാജു, ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്, ജില്ലാതല ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.

അഭിപ്രായങ്ങള്‍

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്‌സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍

കാസര്‍കോട്‌: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്‌സോ കേസുകളില്‍ അറസ്റ്റു ചെയ്‌തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്‌മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട്‌ പൊലീസാണ് അറസ്റ്റു ചെയ്‌തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്‌ക്കു സമീപത്തെ താമസ സ്ഥലത്തേയ്‌ക്ക്‌ പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്‌കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്‌ക്ക്‌ വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട്‌ സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്‌.ഐ എം.വി.ശ്രീദാസ്‌ ആണ്‌ ഇയാളെ അറസ്റ്റു ചെയ്‌തത്‌ പെൺകുട്ടി മദ്രസാ അധ്യാപകന്‍റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട്‌ പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ്‌ ഉബൈദിനെ അറസ്റ്റു ചെയ്‌തത്‌. ഇയാളെ ഹൊസ്‌ദുര്‍ഗ്ഗ്‌ കോടതി രണ്ടാഴ്‌ചത്തേയ്‌ക്ക്‌ റിമാന്റു ചെയ്‌തു.

മൊഗ്രാല്‍പുത്തൂര്‍ സ്‌കൂളില്‍ പ്ലസ് വണ്‍ വിദ്യാര്‍ത്ഥികള്‍ക്ക് മര്‍ദ്ദനം; അഞ്ച് പ്ലസ്ടു വിദ്യാര്‍ത്ഥികള്‍ക്കെതിരെ കേസ്

  കാസര്‍കോട്: മൊഗ്രാല്‍പുത്തൂര്‍ ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളില്‍ പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളെ മര്‍ദ്ദിച്ചു. പ്രിന്‍സിപ്പല്‍ നല്‍കിയ പരാതിയില്‍ പ്ലസ്ടു വിദ്യാര്‍ത്ഥികളായ അഞ്ചു പേര്‍ക്കെതിരെ കാസര്‍കോട് ടൗണ്‍ പൊലീസ് കേസെടുത്തു. ജൂണ്‍ മാസം 25 മുതല്‍ 27 വരെയുള്ള തിയ്യതികളില്‍ സ്‌കൂളിലും പുറത്തു വെച്ചും മര്‍ദ്ദിച്ചുവെന്നാണ് പരാതി. പ്ലസ്് വണ്‍ വിദ്യാര്‍ത്ഥികളായ മൂന്ന് പേരെയാണ് സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദ്ദിച്ചത്. ഇക്കാര്യം വിദ്യാര്‍ത്ഥികള്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രിന്‍സിപ്പല്‍ പൊലീസില്‍ പരാതി നല്‍കിയത്.

കോളിയടുക്കത്തെ യുവാവ് മരണപ്പെട്ടു

  കാസറകോട്: കോളിയടുക്കം താമസിക്കുന്ന റിയാസ് 36 എന്ന ചെറുപ്പക്കാരൻ അർദ്ധ രാത്രി പരിഹാരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ വച്ച് മരണപ്പെട്ടു,ഇദ്ദേഹം ദീർഘകാല ചികിത്സയിലായിരുന്നു. ഭാര്യ: സീനത്, മക്കൾ: ബാദുഷ, ശിഫ, റിസ്വാന, മാതാപിതാക്കൾ അബൂബക്കർ, സക്കീന.  മൂടമ്പയിൽ ജുമാ മസ്ജിദിൽ കബറടക്കം