കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിനെതിരെ വീണ്ടും വെളിപ്പെടുത്തലുമായി സംവിധായകന് ബാലചന്ദ്രകുമാര്‍.
പള്‍സര്‍ സുനിയെ വീണ്ടും ചോദ്യം ചെയ്തു,ദിലീപ് പറയുന്ന മുന്‍ ഭാര്യയുടെ സംഭാഷണം ഫോണിലുണ്ടെന്നും, അഭിഭാഷകനുമായി സംസാരിച്ച കാര്യങ്ങളുണ്ടെന്നും എല്ലാം പറയുന്നത് കള്ളമാണ്. ഉപയോഗിച്ച് കൊണ്ടിരുന്ന ഫോണ്‍ ജയിലില്‍ നിന്ന് വന്ന ശേഷമുള്ളതാണെന്നാണ് അറിയാന്‍ കഴിഞ്ഞത്. കാരണം പഴയ ഫോണുകളെല്ലാം ദിലീപ് തല്ലിപ്പൊട്ടിച്ച് കത്തിച്ച് കളഞ്ഞതിന് ഞാന്‍ ദൃക്സാക്ഷിയാണ്. മാത്രമല്ല, മഞ്ജുവുമായി സംസാരിച്ചു എന്നെല്ലാം പറയുന്നത് കള്ളമാണ്. കഴിഞ്ഞ അഞ്ച് വര്‍ഷത്തോളം ദിലീപും മഞ്ജു വാര്യരുമായി സംസാരിച്ചിട്ടില്ല. 2016 പകുതിക്ക് ശേഷമാണ് ഇരുവരും തമ്മില്‍ പരസ്പരം മിണ്ടാതായതെന്നാണ് അറിവ്. ഇങ്ങനെ നോക്കുമ്ബോള്‍ ദിലീപ് കോടതിയില്‍ പറഞ്ഞതെല്ലാം കള്ളമാണെന്ന് ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു.ആ ഫോണ്‍ കൊണ്ടുവന്നാല്‍ കൂടുതല്‍ കാര്യങ്ങള്‍ ദിലീപിന് പറയേണ്ടി വരും. എനിക്കെതിരെ ഉയര്‍ത്തിയ ആരോപണങ്ങള്‍ അതോടെ പൊളിയും. അന്വേഷണ സംഘത്തിന് ഞാന്‍ പറഞ്ഞതാണ് സത്യമെന്ന് ബോധ്യപ്പെടും. സ്വാഭാവികമായും ദിലീപ് ഇക്കാര്യം പുറത്തുവരുന്നതില്‍ ഭയപ്പെടുന്നുണ്ടെന്നും ബാലചന്ദ്രകുമാര്‍ പറഞ്ഞു. ദിലീപ് റിപ്പോര്‍ട്ടര്‍ ടിവിയുടെ ചര്‍ച്ച കാണുമെന്ന് എനിക്കുറപ്പാണ്. ഇപ്പോഴുള്ള കാര്യം ദിലീപിനെ വെല്ലുവിളിച്ചാണ് പറയുന്നത്. ഫോണ്‍ ഡാറ്റ റിട്രീവ് ചെയ്ത് കൊണ്ടുവരുമ്ബോള്‍ എന്റെ ഫോണില്‍ കിടക്കുന്ന സന്ദേശം അദ്ദേഹത്തിന്റെ ഫോണിലുണ്ടാവുമല്ലോ? അത് കളയാനാവില്ലെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വ്യക്തമാക്കി.ഞാന്‍ മോളുടെ ആഭരണമുണ്ട്, അത് വില്ക്കുകയോ പണയം വെച്ചോ, എന്ന് തുടങ്ങുന്ന ഒരു സന്ദേശം 2018 ജൂലായ് മാസത്തില്‍ അയച്ചിട്ടുണ്ട്. അത് കൂടി അതില്‍ കാണാം. 2018 ഓഗസ്റ്റില്‍ മറ്റൊരു സംഭവം കൂടി നടന്നിരുന്നു. അന്നേ ദിവസം ഞാന്‍ തിരികെ പോകുമ്ബോള്‍ അദ്ദേഹത്തിന്റെ വീട്ടില്‍ വെച്ച് ഒരു വ്യക്തിയെ കണ്ടിരുന്നു. അയാളെ കുറിച്ച് ഞാന്‍ വിശദമായി നാളെ പറയും. അത് ശരിയോ തെറ്റോ എന്ന് അദ്ദേഹം പറയട്ടെ. 2018 ഒക്ടോബര്‍ 19ന് രാവിലെ 7.30ന് കാവ്യ ഇപ്പോള്‍ പ്രസവിച്ചു, ബേബി ഗേള്‍ എന്ന സന്ദേശം അയച്ചിട്ടുണ്ട്. ഈ സന്ദേശം അദ്ദേഹം നിര്‍ബന്ധമായും കൊണ്ടുവരണം. എന്റെ ഫോണില്‍ ഇതുണ്ടെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് വെളിപ്പെടുത്തി.ദിലീപിന്റെ സഹോദരി ഭര്‍ത്താവ് സുരാജ് 2017 സെപ്റ്റംബര്‍ 13ന് എനിക്കൊരു മെസേജ് അയച്ചിരുന്നു. രാത്രി പത്ത് മണി കഴിഞ്ഞാണ് മെസേജ് വന്നത്. നെയ്യാറ്റിന്‍കര വിന്‍സെന്റ് സാമുവല്‍ ബിഷപ്പിനെ പരിചയപ്പെടാന്‍ എന്തെങ്കിലും മാര്‍ഗമുണ്ടോ എന്നായിരുന്നു ചോദിച്ചത്. ഞാന്‍ രാവിലെയാണ് മറുപടി അയച്ചത്. എനിക്കറിയാം എന്നായിരുന്നു മറുപടി പറഞ്ഞത്. ഫോണ്‍ റിട്രീവ് ചെയ്യുമ്ബോള്‍ ഇതൊക്കെ കൊണ്ടുവരണമെന്നും ബാലചന്ദ്രകുമാര്‍ റിപ്പോര്‍ട്ടര്‍ ടിവിയോട് പറഞ്ഞു. അതേസമയം ദിലീപ് ഉപയോഗിച്ചിരുന്ന രണ്ട് ആപ്പിള്‍ ഫോണ്‍, ഒരു വിവോ ഫോണ്‍, ദിലീപിന്റെ സഹോദരന് അനൂപ് ഉപയോഗിച്ചിരുന്ന രണ്ട് ഹുവായ് ഫോണ്‍ എന്നിവ അന്വേഷണം തുടങ്ങിയപ്പോള്‍ മാറ്റിയെന്നും, ഹാജരാക്കിയത് പുതിയ ഫോണാണെന്നും ക്രൈംബ്രാഞ്ച് കോടതിയെ അറിയിച്ചു.അതേസമയം ഫോണുകള്‍ മാറ്റിയെന്ന കാര്യത്തില്‍ ദിലീപ് തര്‍ക്കിക്കുന്നില്ല. പക്ഷേ ഫോണ്‍ കൈമാറുന്നത് സ്വകാര്യതയെ ബാധിക്കുമെന്നാണ് ദിലീപ് ഹൈക്കോടതിയോട് പറഞ്ഞത്. മഞ്ജു വാര്യരുമായി സംസാരിച്ച കാര്യങ്ങള്‍ അന്വേഷണ സംഘത്തിന് കിട്ടിയാല്‍ അവരത് ദുരുപയോഗം ചെയ്യും. ബാലചന്ദ്രകുമാറുമായുള്ള സംഭാഷണം താനും റെക്കോര്‍ഡ് ചെയ്തിച്ചുണ്ട്. ഫോറന്‍സിക് പരിശോധനയ്ക്ക് കൊടുത്തിരിക്കുകയാണ് ആ സംഭാഷണങ്ങള്‍. തന്റെ ഡിഫന്‍സിന് ഈ ഫോണ്‍ അനിവാര്യമാണെന്നും ദിലീപ് പറഞ്ഞു. ഫോണ്‍ ആര്‍ക്കാണ് ഫോറന്‍സിക് പരിശോധനയ്ക്ക് നല്‍കേണ്ടത് എന്ന കാര്യം ദിലീപാണോ തീരുമാനിക്കേണ്ടത് എന്നും കോടതി ചോദിച്ചു.
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
- ലിങ്ക് സ്വന്തമാക്കുക
- X
- ഇമെയില്‍
- മറ്റ് ആപ്പുകൾ
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ