എയിംസ് കാസറഗോഡ് ജനകീയ കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പുതിയ ബസ്റ്റാന്റ് പരിസരത്ത് നടന്ന് വരുന്ന അനിശ്ചിതകാല നിരാഹാര സത്യാഗ്രഹ സമരം 19 ദിനങ്ങൾ പിന്നിട്ടു. എയിംസിന് വേണ്ടി കാസറഗോഡ് ജില്ലയുടെ പേരുൾപ്പെടുത്തി പുതിയ പ്രൊപോസൽ കേന്ദ്രത്തിന് സമർപ്പിക്കുക എന്ന ആവശ്യവുമായാണ് അനിശ്ചിതകാല നിരാഹാര സമരം സംഘടിപ്പിച്ചിക്കുന്നത്.അനിശ്ചിതകാല നിരാഹാരത്തിന്റെ 19-ാം ദിന സമരം 'കോലായ് കലാ സാംസ്കാരിക വേദി' ആണ് സമരം ഏറ്റെടുത്തത്. കോലായ് പൈതൃക കൂട്ടായ്മ നേതാവ് ഉസ്മാൻ കടവത്തിന്റെ അധ്യക്ഷതയിൽ സലാം കുന്നിൽ ഉത്ഘാടനം ചെയ്തു. സ്കാനിയ ബെദിര, ഹസൈനാർ തോട്ടുംഭാഗം,
ഹമീദ് കോളിയടുക്കം,
റഹീം ബള്ളൂർ,
ശരീഫ് സാഹിബ്,
മാഹിൻ ലോഫ്
ഹമീദ് കന്നം,
മജീദ് പള്ളിക്കാൽ,
ഇസ്മയിൽ ഷേക്ക്,
ഷാഫി കല്ലുവളപ്പിൽ,
ഉസൈൻ ഭാരത്,
ഗണേഷൻ അരമങ്ങാനം,
ബഷീർ കൊല്ലംപാടി,
മുഹമ്മദ് ഈച്ചിലങ്കാൽ,
കബിർ പി.എം.,
താജുദ്ദീൻ ചേരങ്കയ്,
ബഷീർ കൊല്ലംപാടി, സതീഷ് കുമാർ ജി.,
വിജയ കുമാർ,
മുഹമ്മദ് അലി,
സലിം ചൗക്കി,
കരിം ചൗക്കി,
കെ.ജെ. സജി,
അമ്പലത്തറ കുഞ്ഞി കൃഷ്ണൻ,
ആനന്ദൻ പെരുമ്പള,
സുര്യ നാരായണ ഭട്ട്, ഡോക്ടർ മേഘ, റഹീം നെല്ലിക്കുന്ന്,
ഖദീജ ഇ.എം.,
സുഹറ കരിം,
റാംജി തണ്ണോട്ട്, എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു സംസാരിപ്പിച്ചു. പഴയതും പുതിയതുമായ നിരവധി പാട്ടുകളാണ് 'കോലായ് കൂട്ടായ്മ' സമര പന്തലിൽ അവതരിപ്പിച്ചത്. മുഴുവൻ പരിപാടികളും യൂട്യൂബിൽ ലൈവ് സംപ്രേഷണം ചെയ്തിരുന്നു.
ഉസ്മാൻ കടവത്ത്,
സ്കാനിയ ബെദിര,
യു.എം. ഷാഫി പള്ളംങ്കോട്, കെബിഎം ഷെരീഫ് കാപ്പിൽ, സതീഷ് കുമാർ കള്ളാർ,
വിജയ കുമാർ കള്ളാർ, സിസ്റ്റർ ജയ ആൻ്റോ മംഗലത്ത്,
എന്നിവരാണ് നിരാഹാര സമരത്തിൽ ഇന്ന് ഉപവസിച്ചത്.
സംഘാടക സമിതി ചെയർമാൻ നാസർ ചെർക്കളം സ്വാഗതവും ജനറൽ കൺവീനർ
സിസ്റ്റർ ജയ ആന്റോ മംഗലത്ത് നന്ദിയും പറഞ്ഞു.
മർച്ചന്റ്സ് യൂത്ത് വിംഗ് നേതാവ് നിസാർ(സിറ്റികൂൾ) അവർകൾ കെബിഎം ഷരീഫ് കാപ്പിലിന് നാരങ്ങാ നീര് നൽകി ഇന്നത്തെ ഉപവാസ സമരം അവസാനിപ്പിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ