തിരുവനന്തപുരം : ജനുവരി മൂന്നുമുതല്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ തുറക്കുമെന്ന് വനിത-ശിശു വികസന വകുപ്പ് അറിയിച്ചു.9:30 മുതല്‍ 12:30 വരെയായിരിക്കും അങ്കണവാടികള്‍ പ്രവര്‍ത്തിക്കുക.1.5 മീറ്റര്‍ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിര്‍ദേശമുണ്ട്.രക്ഷാകര്‍ത്താക്കള്‍ അങ്കണവാടിയില്‍ പ്രവേശിക്കരുത്. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും.ഇതാനായി 'കുരുന്നുകള്‍ അങ്കണവാടികളിലേക്ക്' എന്ന പേരില്‍ പ്രത്യേക മാര്‍ഗനിര്‍ദേശങ്ങള്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15ന് മുകളില്‍ കുട്ടികളുള്ള അങ്കണവാടികളില്‍ രക്ഷാകര്‍ത്താക്കളുടെ അഭിപ്രായം പരിഗണിച്ച് ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ