മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനും രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്സെയെ വാഴ്ത്തിയതിനും ആള്‍ദൈവം കാളിചരണ്‍ മഹാരാജിനെ റായ്പൂര്‍ പൊലീസ് അറസ്റ്റ് ചെയ്തു.ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഖജുരാഹോയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്തത്. റായ്പൂര്‍ മുന്‍ മേയര്‍ പ്രമോദ് ദുബെയുടെ പരാതിയിലാണ് കാളിചരണ്‍ മഹാരാജിനെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്.ഞായറാഴ്ച, റായ്പൂരിലെ രാവണ്‍ ഭട്ട ഗ്രൗണ്ടില്‍ നടന്ന ധരം സന്‍സദില്‍ സംസാരിക്കവേ, 'രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചെടുക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യം' എന്ന് കാളിചരണ്‍ മഹാരാജ് ആരോപിച്ചിരുന്നു. കൂടാതെ, ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്സെയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും സമ്മേളനത്തില്‍ പറഞ്ഞു.പ്രസ്താവനക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര് രംഗത്തെത്തിയിരുന്നു. ഹരിദ്വാറില്‍ നടന്ന സന്ന്യാസി സമ്മേളനത്തിലും സമാനമായ രീതിയിലുള്ള വിദ്വേഷ പ്രസംഗം കാളിചരണ്‍ നടത്തിയിരുന്നു.
പ്രായപൂർത്തിയാകാത്ത കുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം; പോക്സോ കേസില്‍ രണ്ടു മദ്രസ അധ്യാപകര്‍ അറസ്റ്റില്‍
കാസര്‍കോട്: ചന്തേരയിലും കാസര്‍കോടുമായി രണ്ടു മദ്രസ അധ്യാപകരെ പോക്സോ കേസുകളില്‍ അറസ്റ്റു ചെയ്തു. പ്രായപൂർത്തിയാകാത്ത പതിനാറുകാരനെ പീഡിപ്പിച്ചതിന് കാസർകോട് മദ്രസാ അധ്യാപകനായ അജ്മല്‍ ഹിമമി സഖാഫി(33)യെ കാസര്‍കോട് പൊലീസാണ് അറസ്റ്റു ചെയ്തത്. ഇയാള്‍ ജോലി ചെയ്യുന്ന മദ്രസയ്ക്കു സമീപത്തെ താമസ സ്ഥലത്തേയ്ക്ക് പതിനാറുകാരനെ കൂട്ടി കൊണ്ടുപോയി പീഡിപ്പിച്ചുവെന്നാണ് പരാതി. സാമൂഹിക മാധ്യമത്തിലൂടെ പരിചയപ്പെട്ട ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ത്ഥിനിയായ പതിനാറുകാരിയെ താമസിക്കുന്ന മുറിയിലേയ്ക്ക് വിളിച്ചു വരുത്തി പീഡിപ്പിക്കാന്‍ ശ്രമിച്ചതെന്ന പരാതിയിൽ കാഞ്ഞങ്ങാട് സ്വദേശിയും മദ്രസ അധ്യാപകനായ കെ ഉബൈദാണ്(26) അറസ്റ്റിലായത്. ചന്തേര എസ്.ഐ എം.വി.ശ്രീദാസ് ആണ് ഇയാളെ അറസ്റ്റു ചെയ്തത് പെൺകുട്ടി മദ്രസാ അധ്യാപകന്റെ താമസ സ്ഥലത്ത് പോകുന്നത് നാട്ടുകാരുടെ ശ്രദ്ധയില്‍പ്പെട്ടതോടെ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. പിന്നീട് പൊലീസെത്തി പെണ്‍കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയശേഷമാണ് ഉബൈദിനെ അറസ്റ്റു ചെയ്തത്. ഇയാളെ ഹൊസ്ദുര്‍ഗ്ഗ് കോടതി രണ്ടാഴ്ചത്തേയ്ക്ക് റിമാന്റു ചെയ്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ