യു.ഡി.എഫ് അടുത്ത ഘട്ട സമരത്തിലേക്ക് കടക്കുകയാണ്; ജിഫ്‌രി തങ്ങളുമായി പാര്‍ട്ടിക്കുള്ളത് അടുത്ത ബന്ധം ,തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ട: പി.കെ കുഞ്ഞാലിക്കുട്ടി
മലപ്പുറം: ജിഫ്രി തങ്ങള്‍ക്കെതിരെയുണ്ടായ വധഭീഷണിയില്‍ പ്രതിക്കൂട്ടിലാക്കാമെന്നത് വ്യാമോഹമാണെന്നും തമ്മിലടിപ്പിക്കാന്‍ നോക്കണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി.ജിഫ്രി തങ്ങളുമായി പാര്‍ട്ടിക്കുള്ളത് അടുത്ത ബന്ധമാണ്. സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.യു.ഡി.എഫ് അടുത്ത ഘട്ടം സമരത്തിലേക്ക് കടക്കുകയാണെന്നും ഇന്ന് പ്രതിപക്ഷനേതാവുമായി ആലോചിച്ച് രണ്ടാം ഘട്ട സമരം പ്രഖ്യാപിക്കകയും ചെയ്യും. യു.ഡി.എഫില്‍ ഇക്കാര്യത്തില്‍ അവ്യക്തയില്ല, അഭിപ്രായ വ്യത്യാസവുമില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിനാണ് സില്‍വര്‍ ലൈനില്‍ കാഴ്ചപ്പാടില്ലാത്തത്.മുസ്ലിം ലീഗിനെതിരായ സിപിഎം വിമര്‍ശനം വഖഫ് സമ്മേളനം വിജയിച്ചതിന് തെളിവാണ്. വഖഫ് സമ്മേളനത്തിന്റെ വിജയമാണ് നിരന്തര വിമര്‍ശനം. ഇത് വഖഫില്‍ ലീഗ് പറഞ്ഞത് ശരിയാണെന്നാണ് വ്യക്താക്കുന്നത്. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കണം. സില്‍വര്‍ ലൈന്‍ സംബന്ധിച്ച് മുസ്ലീം ലീഗിലും അഭിപ്രായ വ്യത്യാസമില്ല.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ