രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനു കൂടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി.കൂടാതെ ആന്റി വൈറല്‍ മരുന്നിനും അനുമതി നല്‍കിയിട്ടുണ്ട്.കോര്‍ബെവാക്‌സ്, കൊവൊവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ള ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറും അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഉപയോഗിക്കാവൂ.ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂനിറ്റ് വാക്‌സിനായ കോര്‍ബെവാക്‌സ് ഹൈദരാബാദിലെ ബയോലോജിക്കല്‍ -ഇയാണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇതെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു.ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡുമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകള്‍. ഇതില്‍ കൊവിഷീല്‍ഡ് ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്രാസെനക്കയും സംയുക്തമായാണ് വികസിപ്പിച്ചത്.നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിനായ കൊവൊവാക്‌സ് പൂനെയിലെ എസ്‌ഐഐ ആണ് വികസിപ്പിച്ചത്.ഇതോടെ ഇന്ത്യയില്‍ എട്ട് കൊവിഡ് വാക്‌സിനാണ് അനുമതിയുളളത്- കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സൈകൊവ് ഡി, സ്പുട്‌നിക് 5, മൊഡേര്‍ണ, ജോണ്‍സന്‍ ആന്റ് ജോണ്‍സന്‍, കോര്‍ബെവാക്‌സ്, കൊവൊവാക്‌സ്.ആന്റി വൈല്‍ മരുന്നായ മോള്‍നുപിരാവിര്‍ രാജ്യത്ത് 13 കമ്ബനികളാണ് നിര്‍മിക്കുന്നത്. പ്രായപൂര്‍ത്തിയായവരില്‍ അടിയന്തര സാഹചര്യത്തില്‍ ഉപയോഗിക്കാം. അതും രോഗം ഗുരുതരമാവുന്ന സാഹചര്യത്തില്‍.സിപ്ല, മിലന്‍, ടൊറന്റ്, എംക്യൂര്‍, സണ്‍ ഫാര്‍മ എന്നീ കമ്ബനികള്‍ക്കാണ് മോള്‍നുപിരാവിര്‍ നിര്‍മിക്കാനുള്ള അനുമതി നല്‍കിയിട്ടുള്ളത്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ