മുസ്ലിം ലീഗിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ പ്രതികരണവുമായി മുസ്ലിം ലീഗ് എം.എല്‍.എ കുഞ്ഞാലിക്കുട്ടി.മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ലെന്നും ലീഗ് ഇല്ലാതെയായാല്‍ ആലപ്പുഴ മോഡല്‍ വര്‍ഗീയതിയില്‍ ഊന്നിയ രാഷ്ട്രീയം പറയുന്നവര്‍ ആ ഇല്ലായ്മയെ കീഴടക്കുമെന്നും അത് പ്രശ്നമാകുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്.'മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ല. ലീഗില്ലാതായാല്‍ ആ ഇല്ലായ്മയെ കീഴടക്കുക, ആലപ്പുഴ മോഡല്‍ വര്‍ഗീയതിയില്‍ ഊന്നിയ രാഷ്ട്രീയം പറയുന്നവരാകും. മതേതര നിലപാടില്‍ ഒത്തുതീര്‍പ്പ് ചെയ്യാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നും ഇവിടെ വര്‍ഗീയത ഇല്ലാത്തതിന്റെ ക്രഡിറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണ്', കുഞ്ഞാലിക്കുട്ടി പറഞ്ഞു.അതേസമയം, വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയ ദാര്‍ഢ്യം നല്ലതാണെന്ന് അദ്ദേഹത്തെ പുകഴ്ത്തിയും കുഞ്ഞാലിക്കുട്ടി തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. കെ റെയില്‍ പദ്ധതി പ്രതിപക്ഷം ഉള്‍പ്പെടെയുള്ളവരുമായി ചര്‍ച്ച ചെയ്ത് വേണം നടപ്പിലാക്കാന്‍. കൃത്യമായി ബോധ്യപ്പെടുത്തുന്ന തരത്തിലുള്ള മറുപടി ഉണ്ടായാല്‍ പ്ദധതിയെ ആരും എതിര്‍ക്കില്ലെന്നും കുഞ്ഞാലിക്കുട്ടി കണ്ണൂരില്‍ പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ