ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് ഡി.വൈ.എഫ്.ഐ. മുത്തുക്കോയ തങ്ങള്‍ക്ക് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ മുസ്ലിംലീഗാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍ക്ക് അപ്പുറത്ത് മതരാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ലീഗില്‍ കൂടിവരുന്നുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു.ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് വധഭീഷണി.വധഭീഷണിയെ ഡിവൈഎഫ് ഐ അപലപിക്കുന്നു. ലീഗ് നടത്തുന്ന വര്‍ഗീയ നീക്കം കേരളം ജാഗ്രതയോടെ കാണണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു.മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്. ചെമ്ബരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം അബദുല്ല മൗലവിയുടെ സ്ഥിതിയുണ്ടാകുമെന്നായിരുന്നു അജ്ഞാത ഫോണ്‍ സന്ദേശം.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ