പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ, ചിലര്‍ എഴുതിയ കഥയ്ക്കനുസരിച്ച് അഭിനയിക്കാനില്ല: എസ്. രാജേന്ദ്രന്‍
തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വീഴ്ചയില്‍ സി.പി.ഐ.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ പ്രതികരണവുമായി ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. സി.പിഐ.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി രാജേന്ദ്രന്‍ പറഞ്ഞു.പാര്‍ട്ടി അന്വേഷണത്തില്‍ താന്‍ വിശദീകരണം നല്‍കിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും ദേവികുളം എം.എല്‍.എ രാജയെ തോല്‍പ്പിക്കാന്‍ ചായക്കടയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറയുന്ന പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.‘ചായക്കടയില്‍വെച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ? ചായക്കട എന്താ സ്വന്തമായി എടുത്തിരിക്കുകയാണോ?,’ രാജേന്ദ്രന്‍ ചോദിച്ചു.ആരെങ്കിലും കഥയെഴുതുന്നതിന് അനുസരിച്ച് അഭിനയിക്കാനറിയില്ല. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിച്ച് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. അതില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപടിയെ കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും പുറത്താക്കുകയാണെങ്കില്‍ പുറത്താക്കട്ടെയെന്നും രാജേന്ദ്രന്‍ കൂട്ടിച്ചേര്‍ത്തു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ