രാത്രികാല നിയന്ത്രണം ഇന്നുമുതല്‍; രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണ് നിയന്ത്രണം
ഒമിക്രോണ്‍ ഭീഷണിയുടെ പശ്ചാത്തലത്തില്‍ പ്രഖ്യാപിച്ച നാലു ദിവസത്തെ രാത്രികാല നിയന്ത്രണം ഇന്നു മുതല്‍.രാത്രി 10 മുതല്‍ പുലര്‍ച്ചെ അഞ്ചു വരെയാണു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുള്ളത്. ദേവാലയങ്ങളിലും മറ്റു പൊതുയിടങ്ങളിലും ഉള്‍പ്പെടെ നടത്തുന്ന മത, സാമുദായിക, രാഷ്ട്രീയ, സാംസ്കാരിക, സാമൂഹിക കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും രാത്രി പത്തുമുതല്‍ പുലര്‍ച്ചെ അഞ്ചുവരെ അനുവദിക്കില്ലെന്ന് ദുരന്തനിവാരണ വകുപ്പ് അറിയിച്ചു. അടിയന്തര ആവശ്യങ്ങള്‍ക്ക് പുറത്തിറങ്ങുന്നവര്‍ സ്വയം സാക്ഷ്യപത്രം കൈയില്‍ കരുതണമെന്നും നിര്‍ദേശിച്ചിട്ടുണ്ട്.ഇന്നു രാത്രി മുതല്‍ പത്തിനു ശേഷം കടകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ല. രാത്രി പത്തിനു ശേഷം പുതുവത്സരാഘോഷങ്ങള്‍ക്കും അനുമതിയില്ല. പുതുവത്സരത്തില്‍ ദേവാലയങ്ങളിലെ തിരുക്കര്‍മങ്ങള്‍ക്ക് അനുമതി നല്‍കണമെന്ന് വ്യാപക ആവശ്യമുയര്‍ന്നിരുന്നു. എന്നാല്‍, അതിന് അനുമതി ഉണ്ടാകില്ലെന്നു വ്യക്തമായിരിക്കുകയാണ്.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ