ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2021 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

സംസ്ഥാനത്ത് ഇന്ന് 2,423 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു; 15 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 2423 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 455, തിരുവനന്തപുരം 416, കോഴിക്കോട് 266, കോട്ടയം 195, തൃശൂര്‍ 192, കണ്ണൂര്‍ 152, പത്തനംതിട്ട 150, കൊല്ലം 149, ആലപ്പുഴ 99, മലപ്പുറം 98, ഇടുക്കി 88, വയനാട് 67, പാലക്കാട് 64, കാസര്‍ഗോഡ് 32 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 58,459 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,10,680 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,07,074 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3606 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 172 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 19,835 കോവിഡ് കേസുകളില്‍, 10.5 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 15 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്...

ദക്ഷിണാഫ്രിക്ക വീണു; ഒന്നാം ടെസ്റ്റില്‍ ഇന്ത്യയ്‌ക്ക് ഉജ്വല ജയം

  സെഞ്ചൂറിയന് ; ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തില് ഇന്ത്യയ്ക്ക 113 റണ്സിന്റെ ജയം. ഇന്ത്യ ഉയര്ത്തിയ 305 റണ്സ് വിജയലക്ഷ്യം പിന്തുടര്ന്ന് ബാറ്റേന്തിയ ദക്ഷിണാഫ്രിക്ക 191 റണ്സിന് പുറത്തായി. സ്കോര്: ഇന്ത്യ - 327/10, 174/10, ദക്ഷിണാഫ്രിക്ക - 197/10, 191/10. ഇന്ത്യക്കായി ജസ്പ്രിത് ബുമ്റ, മുഹമ്മദ് ഷമി എന്നിവര് മൂന്ന് വിക്കറ്റുകള് വീഴ്ത്തി. മുഹമ്മദ് സിറാജ്, അശ്വിന് എന്നിവര് രണ്ട് വീതം വിക്കറ്റുകളും സ്വന്തമാക്കി

ഒമൈക്രോണ്‍ കേസുകള്‍ കൂടി വരുന്നു; പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്

  സംസ്ഥാനത്ത് ഒമൈക്രോണ്‍ കേസുകള്‍ കൂടി വരുന്ന സാഹചര്യത്തില്‍ പുതുവര്‍ഷാഘോഷങ്ങള്‍ കരുതലോടെ വേണമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. സംസ്ഥാനത്ത് പുതുവര്‍ഷത്തോടനുബന്ധിച്ച്‌ രാത്രി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഇതുകൂടാതെ കടകള്‍, ഷോപ്പിംഗ് മാളുകള്‍, ഹോട്ടലുകള്‍, ആരാധനാലയങ്ങള്‍ എന്നിവിടങ്ങളില്‍ പോകുന്നവരും ജാഗ്രത പുലര്‍ത്തണം. സംസ്ഥാനത്ത് ഇതുവരെ 63 പേര്‍ക്കാണ് ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. എറണാകുളം 25, തിരുവനന്തപുരം 18, പത്തനംതിട്ട 5, തൃശൂര്‍ 5, ആലപ്പുഴ 4, കണ്ണൂര്‍ 2, കൊല്ലം 1, കോട്ടയം 1, മലപ്പുറം 1, കോഴിക്കോട് 1 എന്നിങ്ങനെയാണ് ജില്ലകളില്‍ ഒമൈക്രോണ്‍ സ്ഥിരീകരിച്ചത്. ഹൈ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 30 പേര്‍ക്കും ലോ റിസ്‌ക് രാജ്യങ്ങളില്‍ നിന്നും വന്ന 25 പേര്‍ക്കും ഒമിക്രോണ്‍ ബാധിച്ചു. 8 പേര്‍ക്കാണ് സമ്ബര്‍ക്കത്തിലൂടെ രോഗം ബാധിച്ചത്. അതിനാല്‍ തന്നെ അതീവ ജാഗ്രത പാലിക്കണമെന്നും മന്ത്രി അഭ്യര്‍ത്ഥിച്ചു. ഗുരുതരാവസ്ഥ കുറവാണെങ്കിലും ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ട് വളരെ വേഗത്തില്‍ പടര്‍ന്നു പിടിക്കുന്ന കോവിഡിന്റെ ജനിതക വകഭേദമാണ് ഒമിക്രോണ്‍. വ്യാപനം വളരെ കൂടുതലായതിനാല്‍ സംസ്ഥാനത്തെ ...

മണിചെയ്ന്‍ മാര്‍ക്കറ്റും എം.എല്‍.എം മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍; 90 ദിവസത്തിനുള്ളില്‍ നിയമം ബാധകം

  ന്യൂദല്‍ഹി: രാജ്യത്ത് വ്യാപകമായ മണിചെയ്ന്‍ മാര്‍ക്കറ്റും മള്‍ട്ടി ലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിംഗും നിരോധിച്ച് കേന്ദ്രസര്‍ക്കാര്‍. കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയമാണ് മള്‍ട്ടിലെയര്‍ നെറ്റ്‌വര്‍ക്ക് മാര്‍ക്കറ്റിങ്ങും മണി ചെയ്നും നിരോധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചത്. 90 ദിവസത്തിനുള്ളില്‍ നിയമങ്ങള്‍ ബാധകമാകും. ഡയറക്ട് സെല്ലിംഗ് മാര്‍ക്കറ്റിംഗിന്റെ ഭാഗമെന്ന തരത്തില്‍ ആളുകളെ മണിചെയ്ന്‍ മാതൃകയില്‍, മള്‍ട്ടിലെയര്‍ രീതിയില്‍ കണ്ണിചേര്‍ത്ത് പ്രവര്‍ത്തിക്കുന്നതിനെയാണ് കേന്ദ്രസര്‍ക്കാര്‍ വിലക്കിയത്. രാജ്യത്ത് പ്രവര്‍ത്തിക്കുന്ന ആംവെയ് പോലുള്ള കമ്പനികള്‍ക്ക് നിയമം ബാധകമാണ്.പ്രൈസ് ചിറ്റ്സ് ആന്റ് മണി സര്‍ക്കുലേഷന്‍ സ്‌കീം നിരോധന നിയമത്തിന്റെ രണ്ടാം വകുപ്പില്‍ വരുന്ന മണിചെയ്ന്‍ പദ്ധതികളെയും കേന്ദ്രസര്‍ക്കാര്‍ നിരോധിച്ചിട്ടുണ്ട്.ഒട്ടും നീതിയുക്തമല്ലാത്ത വ്യാപാരരീതിയാണ് ഇതെന്ന് കേന്ദ്ര ഉപഭോക്തൃ ഭക്ഷ്യവിതരണ മന്ത്രാലയം ജോയിന്റ് സെക്രട്ടറി അനുപമ മിശ്ര അഭിപ്രായപ്പെട്ടു. ആദ്യം ചേരുന്നവര്‍ മുകള്‍തട്ടിലും പിന്നീട് ചേരുന്നവര്‍ താഴെ തട്ടിലുമായി വീണ്ടും ആളുകളെ ചേര്‍ത്തു കൊണ്ടിരിക്കുന്ന മള്‍ട്...

പുറത്താക്കുന്നെങ്കില്‍ പുറത്താക്കട്ടെ, ചിലര്‍ എഴുതിയ കഥയ്ക്കനുസരിച്ച് അഭിനയിക്കാനില്ല: എസ്. രാജേന്ദ്രന്‍

  തിരുവനന്തപുരം: തെരഞ്ഞെടുപ്പ് വീഴ്ചയില്‍ സി.പി.ഐ.എമ്മില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്യാനുള്ള നടപടിയില്‍ പ്രതികരണവുമായി ദേവികുളം മുന്‍ എം.എല്‍.എ എസ്. രാജേന്ദ്രന്‍. സി.പിഐ.എമ്മുമായുള്ള എല്ലാ ബന്ധവും ഉപേക്ഷിക്കുന്നതായി രാജേന്ദ്രന്‍ പറഞ്ഞു. പാര്‍ട്ടി അന്വേഷണത്തില്‍ താന്‍ വിശദീകരണം നല്‍കിയില്ലെന്ന് പറയുന്നത് തെറ്റാണെന്നും ദേവികുളം എം.എല്‍.എ രാജയെ തോല്‍പ്പിക്കാന്‍ ചായക്കടയില്‍ വെച്ച് ഗൂഢാലോചന നടത്തിയെന്ന് പറയുന്ന പാര്‍ട്ടി കമ്മീഷന്റെ കണ്ടെത്തല്‍ അടിസ്ഥാന രഹിതമാണെന്നും അദ്ദേഹം പറഞ്ഞു.‘ചായക്കടയില്‍വെച്ച് ആരെങ്കിലും ഗൂഢാലോചന നടത്തുമോ? ചായക്കട എന്താ സ്വന്തമായി എടുത്തിരിക്കുകയാണോ?,’ രാജേന്ദ്രന്‍ ചോദിച്ചു.ആരെങ്കിലും കഥയെഴുതുന്നതിന് അനുസരിച്ച് അഭിനയിക്കാനറിയില്ല. തനിക്കെതിരെ ചിലര്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കാണിച്ച് നേതൃത്വത്തിന് കത്ത് നല്‍കിയിരുന്നു. അതില്‍ ഇതുവരെ നടപടിയുണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കാന്‍ സി.പി.ഐ.എം ജില്ലാ കമ്മിറ്റി ശിപാര്‍ശ ചെയ്തിരുന്നു. എന്നാല്‍ ഇതുവരെ നടപടിയെ കുറിച്ച് പാര്‍ട്ടിയില്‍ നിന്ന് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്നും ...

ഒമിക്രോണ്‍: കേരളത്തില്‍ ആശങ്കപ്പെടേണ്ട സാഹചര്യമല്ല; വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് മന്ത്രി വി. ശിവന്‍കുട്ടി

  തിരുവനന്തപുരം : സംസ്ഥാനത്തെ സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ പരീക്ഷകള്‍ മുന്‍ നിശ്ചയിച്ച പ്രകാരം നടക്കുമെന്ന് വിദ്യാഭ്യാസമന്ത്രി വി. ശിവന്‍കുട്ടി. ഒമിക്രോണ്‍ കേരളത്തില്‍ സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും ആശങ്കപ്പെടേണ്ട സാഹചര്യം ഇപ്പോഴില്ല. മുന്‍ നിശ്ചയിച്ച പ്രകാരം സംസ്ഥാനത്തെ പരീക്ഷകള്‍ നടത്തുമെന്നും മന്ത്രി പറഞ്ഞു. കേരളത്തില്‍ ഇതുവരെ 65 പേര്‍ക്കാണ് ഒമിക്രോണ്‍ സ്ഥിരീകരിച്ചത്. ഇവരില്‍ കൂടുതല്‍ പേരും വിദേശത്ത് നിന്നും നാട്ടിലെത്തിയവരാണ്. ഇവരുമായി സമ്ബര്‍ക്കം പുലര്‍ത്തിയ ചിലര്‍ക്കും രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. 961 ഒമിക്രോണ്‍ കേസുകളാണ് ഇന്ത്യയില്‍ ഇതുവരെ സ്ഥിരീകരിച്ചത്. ഒമിക്രോണ്‍ ജാഗ്രതയുടെ ഭാഗമായി സംസ്ഥാനത്ത് ഇന്ന് മുതല്‍ ജനുവരി രണ്ട് വരെ രാത്രികാല നിയന്ത്രണം കൊണ്ടുവരും. ദേവാലയങ്ങളടക്കം രാത്രി പത്തു മണിക്ക് ശേഷം ഒരു കൂടിച്ചേരലും പാടില്ലെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടുണ്ട്. രാത്രി പത്ത് മുതല്‍ മത- സാമൂഹ്യ- രാഷ്ട്രീയപരമായ കൂടിച്ചേരലുകള്‍ അടക്കം ആള്‍ക്കൂട്ട പരിപാടികളൊന്നും പാടില്ലെന്നാണ് നിര്‍ദ്ദേശം. ഒമിക്രോണ്‍ കൂടുതല്‍ പേര്‍ക്ക് സ്ഥിരീകരിക്കുന്നത് കണക്കിലെടുത്താണ് സര്‍ക്കാര്‍ നിയന്ത്രണം ഏര...

മഹാത്മാഗാന്ധിക്കെതിരെ വിദ്വേഷപ്രസംഗം നടത്തിയ ആള്‍ദൈവം കാളിചരണ്‍ പൊലീസ് പിടിയില്‍

  മഹാത്മാഗാന്ധിക്കെതിരെ അപകീര്‍ത്തികരമായ വാക്കുകള്‍ ഉപയോഗിച്ചതിനും രാഷ്ട്രപിതാവിനെ കൊന്നതിന് നാഥുറാം ഗോഡ്‌സെയെ വാഴ്‌ത്തിയതിനും ആള്‍ദൈവം കാളിചരണ്‍ മഹാരാജിനെ റായ്‌പൂര്‍ പൊലീസ് അറസ്റ്റ് ചെയ്‌തു. ഇന്ന് പുലര്‍ച്ചെ നാല് മണിയോടെ ഖജുരാഹോയില്‍ വച്ചാണ് ഇയാളെ അറസ്റ്റ് ചെയ്‌തത്. റായ്‌പൂര്‍ മുന്‍ മേയര്‍ പ്രമോദ് ദുബെയുടെ പരാതിയിലാണ് കാളിചരണ്‍ മഹാരാജിനെതിരെ കേസെടുത്തിരിക്കുന്നത്. വിദ്വേഷ പ്രചരണം, പൊതുസ്ഥലത്ത് അപകീര്‍ത്തി പരാമര്‍ശം തുടങ്ങിയ വകുപ്പുകളാണ് കാളിചരണിനെതിരെ ചുമത്തിയിരിക്കുന്നത്. ഞായറാഴ്‌ച, റായ്‌പൂരിലെ രാവണ്‍ ഭട്ട ഗ്രൗണ്ടില്‍ നടന്ന ധരം സന്‍സദില്‍ സംസാരിക്കവേ, 'രാഷ്ട്രീയത്തിലൂടെ രാഷ്ട്രം പിടിച്ചെടുക്കുകയാണ് ഇസ്ലാമിന്റെ ലക്ഷ്യം' എന്ന് കാളിചരണ്‍ മഹാരാജ് ആരോപിച്ചിരുന്നു. കൂടാതെ, ഗാന്ധിയെ കൊന്ന നാഥുറാം ഗോഡ്‌സെയെ ഞാന്‍ സല്യൂട്ട് ചെയ്യുന്നുവെന്നും സമ്മേളനത്തില്‍ പറഞ്ഞു. പ്രസ്‌താവനക്കെതിരെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. ഹരിദ്വാറില്‍ നടന്ന സന്ന്യാസി സമ്മേളനത്തിലും സമാനമായ രീതിയിലുള്ള വിദ്വേഷ പ്രസംഗം കാളിചരണ്‍ നടത്തിയിരുന്നു.

രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ഇ​ന്നു​മു​ത​ല്‍; രാ​ത്രി 10 മു​ത​ല്‍ പുലര്‍ച്ചെ അ​ഞ്ചു വ​രെ​യാ​ണ് നിയന്ത്രണം

  ഒ​മി​ക്രോ​ണ്‍ ഭീ​ഷ​ണി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ല്‍ പ്ര​ഖ്യാ​പി​ച്ച നാ​ലു ദി​വ​സ​ത്തെ രാ​ത്രി​കാ​ല നി​യ​ന്ത്ര​ണം ഇ​ന്നു മു​ത​ല്‍. രാ​ത്രി 10 മു​ത​ല്‍ പുലര്‍ച്ചെ അ​ഞ്ചു വ​രെ​യാ​ണു നി​യ​ന്ത്ര​ണം ഏ​ര്‍​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്. ദേ​വാ​ല​യ​ങ്ങ​ളി​ലും മ​റ്റു പൊ​തു​യി​ട​ങ്ങ​ളി​ലും ഉ​ള്‍​പ്പെ​ടെ ന​ട​ത്തു​ന്ന മ​ത, സാ​മു​ദാ​യി​ക, രാ​ഷ്‌​ട്രീ​യ, സാം​സ്കാ​രി​ക, സാ​മൂ​ഹി​ക കൂ​ടി​ച്ചേ​ര​ലു​ക​ള്‍ അ​ട​ക്കം ആ​ള്‍​ക്കൂ​ട്ട പ​രി​പാ​ടി​ക​ളൊ​ന്നും രാ​ത്രി പ​ത്തു​മു​ത​ല്‍ പുലര്‍ച്ചെ അ​ഞ്ചു​വ​രെ അ​നു​വ​ദി​ക്കി​ല്ലെ​ന്ന് ദു​ര​ന്ത​നി​വാ​ര​ണ വ​കു​പ്പ് അ​റി​യി​ച്ചു. അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് പു​റ​ത്തി​റ​ങ്ങു​ന്ന​വ​ര്‍ സ്വ​യം സാ​ക്ഷ്യ​പ​ത്രം കൈ​യി​ല്‍ ക​രു​ത​ണ​മെ​ന്നും നി​ര്‍​ദേ​ശി​ച്ചി​ട്ടു​ണ്ട്.ഇ​ന്നു രാ​ത്രി മു​ത​ല്‍ പ​ത്തി​നു ശേ​ഷം ക​ട​ക​ള്‍ പ്ര​വ​ര്‍​ത്തി​ക്കാ​ന്‍ പാ​ടി​ല്ല. രാ​ത്രി പ​ത്തി​നു ശേ​ഷം പു​തു​വ​ത്സ​രാ​ഘോ​ഷ​ങ്ങ​ള്‍​ക്കും അ​നു​മ​തി​യി​ല്ല. പു​തു​വ​ത്സ​ര​ത്തി​ല്‍ ദേ​വാ​ല​യ​ങ്ങ​ളി​ലെ തി​രു​ക്ക​ര്‍​മ​ങ്ങ​ള്‍​ക്ക് അ​നു​മ​തി ന​ല്‍​ക​ണ​മെ​ന്ന് വ്യാ​പ​ക ആ​വ​ശ്യ​മു​യ​ര്‍​ന്നി​രു​ന്നു. എ​ന്നാ...

വരാനിരിക്കുന്നത് കോവിഡ് സുനാമി: ലോകാരോഗ്യ സംഘടന

  ഒമിക്രോൺ വ്യാപനത്തിൽ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കോവിഡ് സുനാമിയാണ് വരാനിരിക്കുന്നതെന്നും ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങൾ ഉയർത്തുന്ന ഭീഷണി വലുതാണെന്നും ഡബ്ല്യു.എച്ച്.ഒ മേധാവി ടെഡ്രോസ് അഡാനം മുന്നറിയിപ്പ് നൽകി. രോഗികളുടെ എണ്ണം കുതിച്ചുയരാൻ സാധ്യതയുണ്ടെന്നും പല രാജ്യങ്ങളിലെയും ആരോഗ്യസംവിധാനങ്ങൾ പ്രതിസന്ധിയിലാകുമെന്നും ടെഡ്രോസ് അഡാനം പറയുന്നു. ഒമിക്രോൺ വകഭേദം വാക്സിൻ എടുത്തവരെയും ഒരിക്കൽ രോഗം വന്നവരെയും ബാധിക്കുന്നുണ്ട്. വാക്സിൻ സ്വീകരിക്കാത്തവരിൽ മരണ നിരക്ക് കൂടുമെന്നും ടെഡ്രോസ് അഡാനം പറഞ്ഞു . യൂറോപ്യൻ രാജ്യങ്ങളിൽ പ്രതിദിന രോഗികളുടെ എണ്ണം ഏറ്റവും ഉയർന്ന കണക്കിലേക്കെത്തി. ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ മിക്ക രാജ്യങ്ങളും നിയന്ത്രണങ്ങൾ കടുപ്പിക്കുകയാണ്. വരും ദിവസങ്ങളിലെ രോഗികളുടെ എണ്ണം കണക്കിലെടുത്താകും കൂടുതൽ നിയന്ത്രണങ്ങൾ പ്രഖ്യാപിക്കുക. കഴിഞ്ഞ മാസം ദക്ഷിണാഫ്രിക്കയിലാണ് ഒമിക്രോണ്‍ ആദ്യമായി സ്ഥിരീകരിച്ചത്. പിന്നീട് ചുരുങ്ങിയ സമയത്തിനുള്ളില്‍ മറ്റ് രാജ്യങ്ങളിലെല്ലാം ഒമിക്രോണ്‍ സാന്നിധ്യം സ്ഥിരീകരിച്ചു. ഇപ്പോള്‍ ഡെല്‍റ്റയെ പോലെ തന്നെ രൂക്ഷമായ കോവിഡ് തരംഗത്തിന് ഒമിക്...

സംസ്ഥാനത്ത് ഇന്ന് 2,846 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു; 12 മരണം റിപോർട്ട് ചെയ്തു

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 2846 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. 2678 പേര്‍ക്ക് സമ്ബര്‍ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍ 20 പേര്‍ സംസ്ഥാനത്തിന് പുറത്ത് നിന്നും വന്നവരാണ്. 121 പേരുടെ സമ്ബര്‍ക്ക ഉറവിടം വ്യക്തമല്ല. 27 ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് രോഗം ബാധിച്ചത്. എറണാകുളം 526, തിരുവനന്തപുരം 507, കോഴിക്കോട് 348, കോട്ടയം 332, തൃശൂര്‍ 185, പത്തനംതിട്ട 179, കൊല്ലം 141, കണ്ണൂര്‍ 136, ആലപ്പുഴ 128, ഇടുക്കി 100, മലപ്പുറം 91, വയനാട് 69, കാസര്‍കോട് 53, പാലക്കാട് 51 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 69,852 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,12,284 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,08,593 പേര്‍ വീട്/ഇന്‍സ്റ്റിറ്റ്യൂഷണല്‍ ക്വാറന്റൈനിലും 3691 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 447 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്...

ജിഫ്രി തങ്ങളെ ഫേസ്ബുക്കിലൂടെ ആക്ഷേപിച്ചു; ലീഗ് വയനാട് ജില്ലാ സെക്രട്ടറിയെ നീക്കി

വയനാട്: സമസ്ത കേരള ജംഇയ്യത്തുല്‍ അധ്യക്ഷന്‍ ജിഫ്രി മുത്തുക്കോയ തങ്ങളെ ഫേസ്ബുക്കിലൂടെ ആക്ഷേപിച്ച ലീഗ് വയനാട് ജില്ലാ സെക്രട്ടറി യഹ്‌യ ഖാന്‍ തലക്കലിനെ സ്ഥാനത്തുനിന്നും നീക്കി. ജിഫ്രി മുത്തുക്കോയ തങ്ങളെ അധിക്ഷേപിക്കുന്ന രീതിയില്‍ ഫേസ്ബുക്ക് പോസ്റ്റിട്ടതിന് പിന്നാലെയാണ് നടപടി. ഇന്ന് കല്‍പ്പറ്റയില്‍ നടന്ന മുസ്‌ലിം ലീഗ് ജില്ലാ ഭാരവാഹി യോഗമാണ് യഹ്‌യ ഖാനെ സ്ഥാനത്ത് നിന്ന് നീക്കാന്‍ തീരുമാനമെടുത്തത്. സംഭവത്തില്‍ യഹ്‌യ ഖാനോട് വിശദീകരണം ആവശ്യപ്പെട്ടെന്നും മറുപടി തൃപ്തികരമായില്ലെങ്കില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും ലീഗ് നേതൃത്വം അറിയിച്ചിട്ടുണ്ട്.തനിക്ക് വധഭീഷണിയുണ്ടെന്ന് ചൂണ്ടിക്കാണിച്ച് കഴിഞ്ഞ ദിവസം ജിഫ്രി തങ്ങള്‍ രംഗത്തുവന്നിരുന്നു. തങ്ങള്‍ക്കെതിരായി വധഭീഷണി വന്നെന്ന സിറാജ് ഓണ്‍ലൈനിന്റെ വാര്‍ത്തയ്ക്ക് താഴെയായിരുന്നു ‘വാര്‍ത്തകളില്‍ നിറഞ്ഞുനില്‍ക്കാന്‍ ചില ചെപ്പടിവിദ്യകള്‍,നാണക്കേട്’ എന്ന് യഹ്യ ഖാന്‍ കമന്റ് ചെയ്തത്. ‘സയ്യിദുല്‍ ഉലമയെ അവഹേളിക്കുന്നത് നോക്കിനില്‍ക്കില്ലെന്നും ലീഗ് യഹ്യഖാനെ തിരുത്തണമെന്നും,’ എസ്.കെ.എസ്.എസ്.എഫ് വയനാട് ജില്ലാക്കമ്മറ്റി പ്രതിഷേധ കുറിപ്പിലൂടെ അറിയിച്ചിരുന്നു.യഹ്യ...

കേരള കോണ്‍ഗ്രസ് ബി കുടുംബ പാര്‍ട്ടിയല്ല, നിയമപരമായി ഒന്നേയുള്ളൂവെന്നും കെ ബി ഗണേഷ് കുമാര്‍

  കൊല്ലം: കേരള കോണ്‍ഗ്രസ് ബി കുടുംബത്തിന്റെ പാര്‍ട്ടിയല്ലെന്നും തന്റെ കുടുംബത്തിലെ ആരും പാര്‍ട്ടിയില്‍ ഇല്ലെന്നും കെ ബി ഗണേഷ് കുമാര്‍ എം എല്‍ എ. സഹോദരി ഉഷ മോഹന്‍ദാസിന് മറുപടിയെന്നോണമാണ് അദ്ദേഹത്തിന്റെ പ്രതികരണം. കേരള കോണ്‍ഗ്രസ് ബി പിളരുകയും പുതിയ വിഭാഗം അദ്ധ്യക്ഷയായി ഉഷ മോഹന്‍ദാസിനെ ചുമതലപ്പെടുത്തുകയും ചെയ്തതിന് പിന്നാലെയാണ് ഗണേഷിന്റെ പ്രതികരണം. തന്നെ പാര്‍ട്ടിയുടെ ചെയര്‍മാനായി തിരഞ്ഞെടുത്തത് എക്സിക്യൂട്ടീവ് കമ്മിറ്റിയാണെന്നും നിയമപരമായി കേരള കോണ്‍ഗ്രസ് ബി ഒന്നേയുള്ളുവെന്നും ഗണേഷ് കുമാര്‍ പറഞ്ഞു. കുടുംബത്തിന്റെ പാര്‍ട്ടിയല്ല കേരള കോണ്‍ഗ്രസ് ബി. അച്ഛന്‍ രാഷ്ട്രീയത്തില്‍ ഉണ്ടായിരുന്നപ്പോള്‍ തന്നെ താന്‍ രാഷ്ട്രീയത്തില്‍ വന്നതാണ്. കഴിഞ്ഞ 23 വര്‍ഷമായി ജനങ്ങള്‍ക്ക് നടുവിലായി അടിത്തട്ടിലിറങ്ങി പ്രവര്‍ത്തിക്കുകയാണ്. തന്റെ തീരുമാനമല്ല പാര്‍ട്ടിയുടേത്. എല്ലാവരും ചേര്‍ന്ന് കൂട്ടായി എടുക്കുന്നതാണ്. തനിക്ക് ശേഷം പ്രളയം എന്ന നിലപാടില്ല. തന്നോടൊപ്പം നിന്ന് പ്രവര്‍ത്തിക്കാനുള്ള ആളുകളെ വാര്‍ത്തെടുക്കുന്നതിന് വേണ്ടിയാണ് എല്ലാവരെയും വിളിച്ച്‌ ചേര്‍ത്തതെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.

സംസ്ഥാനത്തെ ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റിവെച്ചു

  തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് അര്‍ധരാത്രി മുതല്‍ സംയുക്ത സമര സമിതി പ്രഖ്യാപിച്ചിരുന്ന ഓട്ടോ ടാക്‌സി പണിമുടക്ക് മാറ്റി വച്ചു. ഓട്ടോടാക്‌സി തൊഴിലാളി സംഘടനകളുമായി ഗതാഗത മന്ത്രി ആന്റണി രാജുവിന്റെ ചര്‍ച്ചയെ തുടര്‍ന്ന് പണിമുടക്ക് പിന്‍വലികകാന്‍ സംഘടന തീരുമാനിക്കുകയായിരുന്നു. യൂണിയനുകളുടെ ആവശ്യം ന്യായമാണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞത്. തൊഴിലാളികുടെ പ്രധാന പരാതിയായ കള്ള ടാക്‌സി ഓട്ടോകളെ നിയന്ത്രിക്കാന്‍ കര്‍ശന നടപടിയെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അത്തരക്കാര്‍ക്കെതിരെ ലൈസന്‍സ് റദ് ചെയ്യുന്നതടക്കം നടത്താന്‍ നിയമ ഭേദഗതി ആലോചിക്കും. സമിതി മുന്നോട്ടു വെച്ച ആവശ്യങ്ങള്‍ക്ക് അനുകൂലമായ തീരുമാനം മന്ത്രി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് സമരം മാറ്റിവച്ചത്. ഇ ഓട്ടോയ്ക്ക് പെര്‍മിറ്റ് നല്‍കുന്ന കാര്യം പരിഗണിക്കുമെന്നും മന്ത്രി പറഞ്ഞു. ഓട്ടോ മിനിമം ചാര്‍ജ് നിലവിലുള്ളതിനേക്കാള്‍ 5 രൂപയെങ്കിലും കൂട്ടണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. ഓട്ടോ ടാക്‌സി നിരക്ക് പുതുക്കുക,പഴയ വാഹനങ്ങളില്‍ ജി പി എസ് ഒഴിവാക്കുക, വാഹനം പൊളിക്കല്‍ നിയമം 20 വര്‍ഷമായി നീട്ടുക, ഇഓട്ടോ റിക്ഷയ്ക്ക് പെര്‍മിറ്റ് നിര്‍ബന്ധമാക്കുക തുടങ...

തിരുവനന്തപുരത്ത് ഭൂചലനം; നിരവധി വീടുകള്‍ക്ക് വിള്ളല്‍

  തിരുവനന്തപുരം: തിരുവനന്തപുരത്ത് ഭൂചലനം രേഖപ്പെടുത്തി. കാട്ടാക്കട, കള്ളിക്കാട്, വെള്ളറട എന്നിവിടങ്ങളില്‍ ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് നേരിയ ഭൂചലനം ഉണ്ടായത്. അമ്ബൂരി, നെയ്യാര്‍ പരിസരങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പ്രദേശത്തെ ചില വീടുകളില്‍ വിള്ളലുണ്ടായി. ഇടിവെട്ടുപോലുള്ള ശബ്ദം കേട്ടുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു. ഇതോടെ ആളുകള്‍ വീടിന് പുറത്തേയ്ക്ക് ഇറങ്ങിയോടുകയായിരുന്നു.സംഭവ സ്ഥലം എം എല്‍ എയും ജനപ്രതിനിധികളും ഇന്ന് സന്ദര്‍ശിക്കും. ആശങ്ക വേണ്ടെന്ന് ജില്ലാ ഭരണകൂടം അറിയിച്ചു.

ജനുവരി മൂന്നുമുതല്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ തുറക്കും

  തിരുവനന്തപുരം : ജനുവരി മൂന്നുമുതല്‍ സംസ്ഥാനത്തെ അങ്കണവാടികള്‍ തുറക്കുമെന്ന് വനിത-ശിശു വികസന വകുപ്പ് അറിയിച്ചു.9:30 മുതല്‍ 12:30 വരെയായിരിക്കും അങ്കണവാടികള്‍ പ്രവര്‍ത്തിക്കുക. 1.5 മീറ്റര്‍ അകലം പാലിച്ചു വേണം കുട്ടികളെ ഇരുത്താനെന്നും നിര്‍ദേശമുണ്ട്.രക്ഷാകര്‍ത്താക്കള്‍ അങ്കണവാടിയില്‍ പ്രവേശിക്കരുത്. ശനിയാഴ്ചകള്‍ പ്രവൃത്തി ദിനമായിരിക്കും. ഇതാനായി 'കുരുന്നുകള്‍ അങ്കണവാടികളിലേക്ക്' എന്ന പേരില്‍ പ്രത്യേക മാര്‍​ഗനിര്‍ദേശങ്ങള്‍ വകുപ്പ് പുറത്തിറക്കിയിട്ടുണ്ട്.ആദ്യഘട്ടത്തില്‍ ഭിന്നശേഷി കുട്ടികളെ ഒഴിവാക്കിയിട്ടുണ്ട്. 15ന് മുകളില്‍ കുട്ടികളുള്ള അങ്കണവാടികളില്‍ രക്ഷാകര്‍ത്താക്കളുടെ അഭിപ്രായം പരി​ഗണിച്ച്‌ ബാച്ചായി തിരിക്കണം. ജീവനക്കാരും കുട്ടികളെ എത്തിക്കുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാരും രണ്ട് ഡോസ് വാക്സിനും സ്വീകരിക്കണം.

യു.ഡി.എഫ് അടുത്ത ഘട്ട സമരത്തിലേക്ക് കടക്കുകയാണ്; ജിഫ്‌രി തങ്ങളുമായി പാര്‍ട്ടിക്കുള്ളത് അടുത്ത ബന്ധം ,തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ട: പി.കെ കുഞ്ഞാലിക്കുട്ടി

  മലപ്പുറം: ജിഫ്രി തങ്ങള്‍ക്കെതിരെയുണ്ടായ വധഭീഷണിയില്‍ പ്രതിക്കൂട്ടിലാക്കാമെന്നത് വ്യാമോഹമാണെന്നും തമ്മിലടിപ്പിക്കാന്‍ നോക്കണ്ടെന്നും പി.കെ കുഞ്ഞാലിക്കുട്ടി. ജിഫ്രി തങ്ങളുമായി പാര്‍ട്ടിക്കുള്ളത് അടുത്ത ബന്ധമാണ്. സമസ്തയെയും ലീഗിനെയും തമ്മിലടിപ്പിക്കാമെന്ന് ആരും കരുതേണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. യു.ഡി.എഫ് അടുത്ത ഘട്ടം സമരത്തിലേക്ക് കടക്കുകയാണെന്നും ഇന്ന് പ്രതിപക്ഷനേതാവുമായി ആലോചിച്ച്‌ രണ്ടാം ഘട്ട സമരം പ്രഖ്യാപിക്കകയും ചെയ്യും. യു.ഡി.എഫില്‍ ഇക്കാര്യത്തില്‍ അവ്യക്തയില്ല, അഭിപ്രായ വ്യത്യാസവുമില്ല എന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു. സര്‍ക്കാരിനാണ് സില്‍വര്‍ ലൈനില്‍ കാഴ്ചപ്പാടില്ലാത്തത്. മുസ്ലിം ലീഗിനെതിരായ സിപിഎം വിമര്‍ശനം വഖഫ് സമ്മേളനം വിജയിച്ചതിന് തെളിവാണ്. വഖഫ് സമ്മേളനത്തിന്റെ വിജയമാണ് നിരന്തര വിമര്‍ശനം. ഇത് വഖഫില്‍ ലീഗ് പറഞ്ഞത് ശരിയാണെന്നാണ് വ്യക്താക്കുന്നത്. തുടര്‍ച്ചയായ ഗുണ്ടാ ആക്രമണങ്ങളില്‍ സര്‍വകക്ഷി യോഗം വിളിക്കണം. സില്‍വര്‍ ലൈന്‍ സംബന്ധിച്ച്‌ മുസ്ലീം ലീഗിലും അഭിപ്രായ വ്യത്യാസമില്ല.

രാജ്യത്ത് ഒമിക്രോണ്‍ കേസുകള്‍ കുത്തനെ വര്‍ധിക്കുന്നു; ദല്‍ഹിയില്‍ മാത്രം 238 കേസുകള്‍

  ന്യൂദല്‍ഹി: കൊവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണ്‍ ഭീതിയില്‍ വിറങ്ങലിച്ച് രാജ്യതലസ്ഥാനം. നിലവില്‍ ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന കേസുകളുടെ ഭൂരിഭാഗവും ദല്‍ഹിയില്‍ തന്നെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ഇന്ത്യയില്‍ റിപ്പോര്‍ട്ട് ചെയ്ത് 781 കേസുകളില്‍ 238 കേസുകളും ദല്‍ഹിയിലാണ്. മഹാരാഷ്ട്രയിലാണ് രണ്ടാമത് ഏറ്റവും കൂടുതല്‍ ഒമിക്രോണ്‍ രോഗബാധിതരുള്ളത്. നിലവില്‍ 167 രോഗികളാണ് മഹാരാഷ്ട്രയില്‍ മാത്രമുള്ളത്.അതേസമയം, കൊവിഡും ഒമിക്രോണും രൂക്ഷമായതോടെ ദല്‍ഹിയില്‍ രാത്രികാല കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച മുതലാണ് കര്‍ഫ്യൂ നിലവില്‍ വന്നത്. ഞായറാഴ്ച 290 പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതിന് പിന്നാലെയാണ് കര്‍ഫ്യൂ ഏര്‍പ്പെടുത്താന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തത്. കൊവിഡ് കേസുകളില്‍ 16 ശതമാനത്തിന്റെ വര്‍ധനവും 24 മണിക്കൂറിനുള്ളില്‍ ഒരു മരണവും ദല്‍ഹിയില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. കേസ് പോസിറ്റിവിറ്റി നിരക്ക് 0.5 ശതമാനമായി ഉയര്‍ന്നു. ഇതിന് പിന്നാലെ തലസ്ഥാനത്ത് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിരുന്നു. കൊവിഡിന്റെ വകഭേദമായ ഒമിക്രോണ്‍ കേസുകള്‍ രാജ്യത്ത് വ്യാപിക്കാന്‍ തുടങ്ങിയ സാഹചര്യത...

സംസ്ഥാനത്ത് 2,474 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു ; 38 മരണം

  തിരുവനന്തപുരം: കേരളത്തില്‍ ഇന്ന് 2474 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 419, തിരുവനന്തപുരം 405, കോഴിക്കോട് 273, തൃശൂര്‍ 237, കോട്ടയം 203, കണ്ണൂര്‍ 178, കൊല്ലം 167, പത്തനംതിട്ട 158, മലപ്പുറം 102, വയനാട് 90, ആലപ്പുഴ 87, ഇടുക്കി 60, പാലക്കാട് 60, കാസര്‍ഗോഡ് 35 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 60,597 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,16,378 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,12,641 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3737 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 197 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 20,400 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 38 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ...

യുഎഇയില്‍ കോവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്: ഇന്ന് സ്ഥിരീകരിച്ചത് 1800 ല്‍ അധികം കേസുകള്‍

  അബുദാബി:   യുഎഇയില്‍ കോവിഡ് രോഗികളുടെ എണ്ണത്തില്‍ വീണ്ടും വര്‍ധനവ്. 1,846 പുതിയ കേസുകളാണ് ഇന്ന് സ്ഥിരീകരിച്ചത്. 632 പേര്‍ രോഗമുക്തി നേടിയതായും യുഎഇ ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് ബാധയെ തുടര്‍ന്ന് ഒരാള്‍ക്കാണ് ഇന്ന് യുഎഇയില്‍ റിപ്പോര്‍ട്ട് ചെയ്തത്. 7,54,911 പേര്‍ക്കാണ് യുഎഇയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 7,42,565 പേര്‍ രോഗമുക്തി നേടി. 2,160 പേര്‍ കോവിഡിനെ തുടര്‍ന്ന് മരണമടഞ്ഞു. 10,186 പേര്‍ ചികിത്സയില്‍ കഴിയുന്നുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. ഇന്ന് 431,482 കോവിഡ് പരിശോധനകളാണ് യുഎഇയില്‍ നടത്തിയതെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 0.2 ശതമാനമാണ് യുഎഇയിലെ കോവിഡ് മരണ നിരക്ക്. ആഗോള ശരാശരിയേക്കാള്‍ രണ്ട് ശതമാനം കുറവാണിത്. അതേസമയം രാജ്യത്തെ ജനസംഖ്യയുടെ 97 ശതമാനത്തിലധികം പേര്‍ക്കും കോവിഡ് പ്രതിരോധ വാക്സിന്റെ ഒരു ഡോസ് ലഭിച്ചിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കുന്നത്.

'തിരുവനന്തപുരത്ത് ഒരു മേയര്‍ ഉണ്ട്, അതിന് ഒരു വിവരവുമില്ലെന്ന് ഇപ്പോള്‍ മനസിലായി'; ആര്യ രാജേന്ദ്രനെതിരെ വീണ്ടും പരിഹാസവുമായി കെ.മുരളീധരന്‍

  തിരുവനന്തപുരം: മേയര്‍ ആര്യ രാജേന്ദ്രനെതിരെ വീണ്ടും പരിഹാസവുമായി കോണ്‍ഗ്രസ് നേതാവും എം.പിയുമായ കെ.മുരളീധരന്‍. മേയര്‍ക്ക് വിവരം ഇല്ലാത്തതിനാലാണ് രാഷ്ട്രപതിയുടെ വാഹന വ്യൂഹത്തിലേക്ക് വാഹനം ഇടിച്ചുകയറ്റിയതെന്നും ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്ക ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ലെയെന്നുമായിരുന്നു മുരളീധരന്റെ പരിഹാസം. രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് സാധാരണ വാഹനം ഇടിച്ചുകയറ്റിയാല്‍ സ്‌പോടില്‍ വെടിവച്ച് കൊല്ലുകയാണ് സുരക്ഷാ സേന ചെയ്യുകയെന്നും മുരളീധരന്‍ പറഞ്ഞു.‘തിരുവനന്തപുരത്ത് ഒരു മേയര്‍ ഉണ്ട്. അതിനെ വിമര്‍ശിച്ചതിന്റെ പേരിലാണ് എനിക്കെതിരെ കേസ് വന്നത്. പക്ഷേ ഇപ്പോള്‍ ഒരു കാര്യം മനസിലായി. അതിന് വിവരവും ഇല്ലെന്ന്. ആരെങ്കിലും ചെയ്യുമോ ? രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറ്റുകയാണ്. ഹോണടിച്ചിട്ട്. രാഷ്ട്രപതിയുടെയോ പ്രധാനമന്ത്രിയുടെയോ വാഹനവ്യൂഹത്തിലേക്ക് ഇടിച്ചു കയറിയാല്‍ സ്പോട്ടില്‍ വെടിവയ്ക്കുകയാണ് ചെയ്യുന്നത്. ‘കീ’ന്നു ഹോണടിച്ച് കയറിയാല്‍, ‘ഠേ’ന്നുള്ള മറുപടിയായിരിക്കും കിട്ടുക. ഇതൊന്ന് പറഞ്ഞു കൊടുക്കാന്‍ തക്കവണ്ണം ബുദ്ധിയുള്ള ഒരുത്തനും സി.പി.ഐ.എമ്മില്‍ ഇല്ലേ’ എന്നായിരുന്...

മുന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയയും കോണ്‍ഗ്രസ്​ എം.എല്‍.എമാരും ബി.ജെ.പിയില്‍

ചണ്ഡീഗഡ്: മുന്‍ ക്രിക്കറ്റ് താരം ദിനേഷ് മോംഗിയ ബി.ജെ.പിയില്‍ ചേര്‍ന്നു. ഡല്‍ഹിയിലെ പാര്‍ട്ടി ഓഫീസില്‍ നടന്ന ചടങ്ങിലാണ്​ പാര്‍ട്ടിയില്‍ ചേര്‍ന്നത്​. ഏതാനും മാസത്തിനുള്ളില്‍ പഞ്ചാബില്‍ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ആണ് 44 കാരനായ മോംഗിയ ബി.ജെ.പിയില്‍ പ്രാഥമിക അംഗത്വം സ്വീകരിക്കുന്നത്. ഇന്ത്യക്കായി പരിമിതമായ ഓവറുകളില്‍ അന്താരാഷ്ട്ര മത്സരങ്ങളില്‍ കളിച്ച മുന്‍ താരം പഞ്ചാബിലാണ് താമസിക്കുന്നത്. പഞ്ചാബിലെ മൂന്ന് കോണ്‍ഗ്രസ്​ എം.എല്‍.എമാരും ബി.ജെ.പിയില്‍ ചേര്‍ന്നിട്ടുണ്ട്​. ഫുത്തഹ്​ സിങ്​ ബജ്​വ, ബല്‍വീന്ദര്‍ സിംഗ് ലഡ്ഡി, റാണാ ഗുര്‍മീത് സോദി എന്നീ എം.എല്‍.എമാരാണ്​ കോണ്‍ഗ്രസ്​ വിട്ടത്​.

പ്രസിഡന്റിന് മേയറെ നേരില്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട്, രാഷ്‌ട്രപതി വിളിച്ച വിവരം അറിയിച്ച്‌ മേയര്‍ ആര്യ രാജേന്ദ്രന്‍

  രാഷ്ട്രപതിയുടെ വാഹനവ്യൂഹത്തിലേക്ക് മേയര്‍ ആര്യ രാജേന്ദ്രന്റെ വാഹനം കയറിയത് ഏറെ വിവാദം സൃഷ്‌ടിച്ചിരുന്നു. ഗുരുതര പ്രോട്ടോക്കോള്‍ ലംഘനമാണ് മേയറുടെ ഭാഗത്തു നിന്നുമുണ്ടായതെന്ന തരത്തില്‍ ആക്ഷേപം ഉയരുകയും ചെയ‌്തു. എന്നാല്‍, അന്ന് വെകിട്ട് രാഷ്‌ട്രപതി തന്നെ രാജ്‌ഭവനിലേക്ക് വിളിപ്പിച്ച കാര്യം വെളിപ്പെടുത്തുകയാണ് ആര്യ. ആര്യ രാജേന്ദ്രന്റെ വാക്കുകള്‍- രാഷ്ട്രപതിയുടെ സ്നേഹവും കരുതലും ബഹുമാനപ്പെട്ട ഇന്ത്യന്‍ പ്രസിഡന്റിനെ എയര്‍പോര്‍ട്ടില്‍ സ്വീകരിച്ച ശേഷം പൂജപ്പുരയില്‍ അദ്ദേഹത്തോടൊപ്പം പൊതുപരിപാടിയിലും പങ്കെടുത്ത് ഔദ്യാഗിക തിരക്കുകളിലേക്ക് മടങ്ങിയതാണ് അന്ന്. ഉച്ചയോടെ ബഹു. ഇന്ത്യന്‍ പ്രസിഡന്റിന്റെ പ്രൈവറ്റ് സെക്രട്ടറിയുടെ ഫോണ്‍, ആദ്യം കോള്‍ എടുക്കാന്‍ കഴിഞ്ഞില്ല, തിരിച്ച്‌ വിളിച്ചപ്പോള്‍ , "ബഹു. പ്രസിഡന്റിന് മേയറെ നേരില്‍ കാണണം എന്ന് പറഞ്ഞിട്ടുണ്ട് " എന്ന് പറഞ്ഞു. എപ്പോഴാണ് കാണേണ്ടത് എന്ന് ചോദിച്ചു, വൈകിട്ട് 7 ന് എന്ന് പറഞ്ഞു. കൃത്യം 6.40 ന് രാജ്ഭവനിലെത്തി. 7 ന് തന്നെ അദ്ദേഹം വന്നു. ഊഷ്മളമായി, വാത്സല്യപൂര്‍വ്വം സ്വീകരിച്ചു കൊണ്ട് ആദ്യം തന്നെ അഭിനന്ദിച്ചു. കേരളത്തിന്റെ ഭാവി യുവജനങ്ങളിലാണ് ...

ജിഫ്രി തങ്ങള്‍ക്ക് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ മുസ്ലിം ലീഗ്: ഡി.വൈ.എഫ്.ഐ

  ജിഫ്രി മുത്തുക്കോയ തങ്ങളുടെ വെളിപ്പെടുത്തല്‍ ഗൗരവതരമെന്ന് ഡി.വൈ.എഫ്.ഐ. മുത്തുക്കോയ തങ്ങള്‍ക്ക് എതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ മുസ്ലിംലീഗാണെന്നും രാഷ്ട്രീയ വിഷയങ്ങള്‍ക്ക് അപ്പുറത്ത് മതരാഷ്ട്രത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ ലീഗില്‍ കൂടിവരുന്നുണ്ടെന്നും ഡി.വൈ.എഫ്.ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജ് പറഞ്ഞു. ലീഗ് നേതൃത്വത്തിന്റെ അറിവോടെയാണ് വധഭീഷണി.വധഭീഷണിയെ ഡിവൈഎഫ് ഐ അപലപിക്കുന്നു. ലീഗ് നടത്തുന്ന വര്‍ഗീയ നീക്കം കേരളം ജാഗ്രതയോടെ കാണണം. അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്. ചെമ്ബരിക്ക-മംഗലാപുരം ഖാസിയും സമസ്തയുടെ മുതിര്‍ന്ന നേതാവുമായിരുന്ന സി.എം അബദുല്ല മൗലവിയുടെ സ്ഥിതിയുണ്ടാകുമെന്നായിരുന്നു അജ്ഞാത ഫോണ്‍ സന്ദേശം.

രഞ്ജിത് വധക്കേസ്; മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ പിടിയിലായി

  ആലപ്പുഴയില്‍ ബിജെപി നേതാവ് രണ്‍ജീത് ശ്രീനിവാസന്‍ കൊല്ലപ്പെട്ട കേസില്‍ മൂന്ന് എസ്ഡിപിഐ പ്രവര്‍ത്തകര്‍ കസ്റ്റഡിയില്‍. കൃത്യത്തില്‍ നേരിട്ട് പങ്കുള്ളവരാണ് പിടിയിലാതെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. ഇവരുടെ അറസ്റ്റ് ഉടന്‍ രേഖപ്പെടുത്തും. പ്രതികളെ സ്റ്റേഷനിലെത്തിച്ച്‌ ചോദ്യം ചെയ്തുവരികയാണ്. മൂന്നുപേരെയും സംസ്ഥാനത്തിന് പുറത്തുനിന്നാണ് പിടികൂടിയത്. കൊലപാതകത്തിന് ശേഷം പ്രതികള്‍ സംസ്ഥാനം വിട്ടെന്ന നിഗമനത്തില്‍ വ്യാപക തെരച്ചിലാണ് പൊലീസ് നടത്തിയത്. വെള്ളക്കിണറില്‍ നടന്ന കൊലപാതകത്തില്‍ ഉള്‍പ്പെട്ട പന്ത്രണ്ട് പേരാണ് രണ്‍ജീത്തിനെ വെട്ടിയത്. ഈ സംഘത്തില്‍ ഉള്‍പ്പെട്ടവരാണ് പിടിയിലായത്. കൊലപാതകത്തിന് മുന്‍പ് പ്രതികള്‍ ബൈക്കുകളിലായി എത്തിയതിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നിരുന്നു.

ജിഫ്രി തങ്ങള്‍ക്ക് ആവശ്യമെങ്കില്‍ പോലീസ് സംരക്ഷണം നല്‍കും: മന്ത്രി അബ്ദുറഹ്‌മാന്‍

  സമസ്ത പ്രസിഡന്റ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്കെതിരെയുണ്ടായ വധഭീഷണിയില്‍ പ്രതികരിച്ച്‌ മന്ത്രി വി അബ്ദുറഹ്‌മാന്‍. ആവശ്യമെങ്കില്‍ തങ്ങള്‍ക്ക് പോലീസ് സംരക്ഷണം നല്‍കുമെന്നും സര്‍ക്കാറിന്റെ എല്ലാ പിന്തുണയും അദ്ദേഹത്തിനുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. ജിഫ്രി തങ്ങളെ ഫോണില്‍ വിളിച്ചാണ് മന്ത്രി സര്‍ക്കാറിന്റെ സുരക്ഷാ വാഗ്ദാനം നല്‍കിയത്. എന്നാല്‍, തനിക്ക് ഇപ്പോള്‍ സുരക്ഷയുടെ ആവശ്യമില്ലെന്ന് തങ്ങള്‍ മന്ത്രിയെ അറിയിച്ചു. ദിവസങ്ങള്‍ക്ക് മുമ്ബാണ് ഭീഷണിയുണ്ടായത്, അത് ഗൗരവത്തിലെടുക്കുന്നില്ലെന്നും ജിഫ്രി മുത്തുക്കോയ തങ്ങള്‍ മന്ത്രിയെ അറിയിച്ചു. മലപ്പുറം ആനക്കയത്ത് സമസ്തയുടെ കീഴിലുള്ള ഒരു കോളജില്‍ സംസാരിക്കവെയാണ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ തനിക്കെതിരെ ഭീഷണിയുണ്ടായതായി വെളിപ്പെടുത്തിയത്. ചെമ്ബരിക്ക ഖാസിയുടെ അവസ്ഥയുണ്ടാകുമെന്നാണ് ഭീഷണിയെന്നും തങ്ങള്‍ പറഞ്ഞിരുന്നു.

രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനും ആന്റി വൈറല്‍ മരുന്നിനും അനുമതി

  രാജ്യത്ത് രണ്ട് കൊവിഡ് വാക്‌സിനു കൂടി കേന്ദ്ര സര്‍ക്കാര്‍ അടിയന്തര ഉപയോഗത്തിനുള്ള അനുമതി നല്‍കി. കൂടാതെ ആന്റി വൈറല്‍ മരുന്നിനും അനുമതി നല്‍കിയിട്ടുണ്ട്. കോര്‍ബെവാക്‌സ്, കൊവൊവാക്‌സ് എന്നീ വാക്‌സിനുകള്‍ക്കാണ് പുതുതായി അനുമതി നല്‍കിയിട്ടുള്ളത്. ഇപ്പോള്‍ അനുമതി നല്‍കിയിട്ടുള്ള ആന്റി വൈറല്‍ മരുന്നായ മോള്‍നുപിരാവിറും അടിയന്തര സാഹചര്യത്തില്‍ മാത്രമേ ഉപയോഗിക്കാവൂ. ആര്‍ബിഡി പ്രോട്ടീന്‍ സബ് യൂനിറ്റ് വാക്‌സിനായ കോര്‍ബെവാക്‌സ് ഹൈദരാബാദിലെ ബയോലോജിക്കല്‍ -ഇയാണ് വികസിപ്പിച്ചെടുത്തത്. ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്ന മൂന്നാമത്തെ വാക്‌സിനാണ് ഇതെന്ന് ആരോഗ്യമന്ത്രി മന്‍സുഖ് മാണ്ഡവ്യ ട്വീറ്റ് ചെയ്തു. ഭാരത് ബയോടെക്കിന്റെ കൊവാക്‌സിനും സിറം ഇന്‍സ്റ്റിറ്റിയൂട്ടിന്റെ കൊവിഷീല്‍ഡുമാണ് ഇന്ത്യയില്‍ നിര്‍മിക്കുന്ന വാക്‌സിനുകള്‍. ഇതില്‍ കൊവിഷീല്‍ഡ് ഓക്‌സ്ഫഡ് സര്‍വകലാശാലയും ആസ്രാസെനക്കയും സംയുക്തമായാണ് വികസിപ്പിച്ചത്. നാനോ പാര്‍ട്ടിക്കിള്‍ വാക്‌സിനായ കൊവൊവാക്‌സ് പൂനെയിലെ എസ്‌ഐഐ ആണ് വികസിപ്പിച്ചത്. ഇതോടെ ഇന്ത്യയില്‍ എട്ട് കൊവിഡ് വാക്‌സിനാണ് അനുമതിയുളളത്- കൊവിഷീല്‍ഡ്, കൊവാക്‌സിന്‍, സൈകൊവ് ഡി, സ്പുട്‌നിക് 5, മൊഡേ...

തനിക്ക് വധഭീഷണിയുണ്ടെന്ന് ജിഫ്രി തങ്ങള്‍; ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കാസര്‍കോട് ചെമ്പരിക്ക ഖാസിയുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി പലരും വിളിക്കുന്നു

  സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ അധ്യക്ഷന്‍ സയ്യിദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ക്ക് വധഭീഷണി. ഇക്കാര്യം വെളിപ്പെടുത്തി ജിഫ്രി മുത്തുക്കോയ തങ്ങള്‍ തന്നെ രംഗത്തുവന്നു. ദുരൂഹ സാഹചര്യത്തില്‍ മരണപ്പെട്ട കാസര്‍കോട് ചെമ്ബരിക്ക ഖാസിസി.എം.അബ്ദുല്ല മുസ് ലിയാരുടെ അനുഭവം ഉണ്ടാകുമെന്ന് ഭീഷണിപ്പെടുത്തി തന്നെ പലരും വിളിക്കുന്നുണ്ടെന്ന് തങ്ങള്‍ പറഞ്ഞു. മലപ്പുറം ആനക്കയത്ത് നടന്ന ഒരു പരിപാടിയില്‍ പങ്കെടുത്ത് സംസാരിക്കുന്നതിനിടെയാണ് സമസ്ത അധ്യക്ഷന്‍ ഇത്തരത്തില്‍ വെളിപ്പെടുത്തല്‍ നടത്തിയത്. ചെമ്ബരിക്ക ഖാസിയുടെ അനുഭവം തനിക്കുണ്ടായാല്‍ തനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതിയെന്നും നിലപാടുകളില്‍ നിന്ന് പിറകോട്ട് പോകില്ലെന്നും അദ്ദേഹം വ്യക്തമാക്കി. മുസ്ലിംലീഗിനെ ഉന്നമിട്ടായിരുന്നു തങ്ങളുടെ പ്രസ്താവന. 'ഒരു പ്രസ്ഥാനവുമായിട്ട് മുന്നോട്ടു പോവുന്നത് വലിയ പ്രയാസമുള്ള കാര്യമാണ്. പല ഓഫറുകളും ഇപ്പോള്‍ ഉണ്ട്, സി. എമ്മിന്റെ അനുഭവം ഉണ്ടാവും എന്നൊക്കെ പല വിവരമില്ലാത്തവരും വിളിച്ച്‌ പറഞ്ഞിട്ടുണ്ട്. അങ്ങനെ വല്ല അനുഭവവും എനിക്ക് ഉണ്ടായിട്ടുണ്ടെങ്കില്‍ എനിക്കെതിരെ എഴുതുന്നവരെ ആദ്യം പിടിച്ചാല്‍ മതി. ഞാനിപ്പോള്‍ അതുകൊണ്ട...

'പൊലിസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റം'; സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം

  പത്തനംതിട്ട: സി.പി.എം പത്തനംതിട്ട ജില്ലാ സമ്മേളത്തില്‍ ആഭ്യന്തര വകുപ്പിന് രൂക്ഷ വിമര്‍ശനം. പൊതുചര്‍ച്ചയിലാണ് പ്രതിനിധികള്‍ വിമര്‍ശനം ഉന്നയിച്ചത്. പൊലിസിലും സിവില്‍ സര്‍വീസിലും ആര്‍.എസ്.എസുകാരുടെ കടന്ന് കയറ്റമുണ്ട്. പല കാര്യങ്ങളിലും പൊലിസിന്റെ പ്രവര്‍ത്തനം സര്‍ക്കാരിന് അവമതിപ്പുണ്ടാക്കി, ആഭ്യന്തര വകുപ്പിന്റെ പ്രവര്‍ത്തനങ്ങളില്‍ പാര്‍ട്ടി ശ്രദ്ധിക്കണം. പൊലിസ് സേനയില്‍ സര്‍ക്കാര്‍ നിയന്ത്രണം കൊണ്ടുവരണമെന്നും പൊതുചര്‍ച്ചയില്‍ അഭിപ്രായമുയര്‍ന്നു. അതേസമയം, കൊവിഡ് കാലത്ത് പൊലിസ് മികച്ച പ്രവര്‍ത്തനം നടത്തിയെന്നും വിലയിരുത്തലുണ്ടായി.

സംസ്ഥാനത്ത് ഇന്ന് 1,636 പേർക്ക് കോവിഡ്19 സ്ഥിരീകരിച്ചു; 23 മരണം റിപോർട്ട് ചെയ്തു

  തിരുവനന്തപുരം : സംസ്ഥാനത്ത് ഇന്ന് 1636 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 344, കോഴിക്കോട് 233, എറണാകുളം 190, കോട്ടയം 130, കണ്ണൂര്‍ 121, പത്തനംതിട്ട 108, തൃശൂര്‍ 107, കൊല്ലം 100, ആലപ്പുഴ 79, ഇടുക്കി 59, മലപ്പുറം 56, കാസര്‍ഗോഡ് 42, പാലക്കാട് 39, വയനാട് 28 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 42,149 സാമ്ബിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇന്‍ഫെക്ഷന്‍ പോപ്പുലേഷന്‍ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 5 തദ്ദേശ സ്വയംഭരണ പ്രദേശങ്ങളിലായി 6 വാര്‍ഡുകളാണുള്ളത്. ഇവിടെ കര്‍ശന നിയന്ത്രണമുണ്ടാകും. സംസ്ഥാനത്തെ വിവിധ ജില്ലകളിലായി 1,19,025 പേരാണ് ഇപ്പോള്‍ നിരീക്ഷണത്തിലുള്ളത്. ഇവരില്‍ 1,15,182 പേര്‍ വീട്/ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനിലും 3843 പേര്‍ ആശുപത്രികളിലും നിരീക്ഷണത്തിലാണ്. 132 പേരെയാണ് പുതുതായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ 21,224 കോവിഡ് കേസുകളില്‍, 11 ശതമാനം വ്യക്തികള്‍ മാത്രമാണ് ആശുപത്രി/ഫീല്‍ഡ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ടിട്ടുള്ളത്. കഴിഞ്ഞ ദിവസങ്ങളിലുണ്ടായ 23 മരണങ്ങളാണ് കോവിഡ്-19 മൂലമാണെന്ന് ഇന്ന് സ്ഥിരീകരിച്ചത്. ...

മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു

  ദില്ലി: മദര്‍ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ അക്കൗണ്ടുകള്‍ കേന്ദ്ര സര്‍ക്കാര്‍ മരവിപ്പിച്ചു. മതപരിവര്‍ത്തനം ആരോപിച്ച്‌ മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്ത് ഘടകത്തിനെതിരെ കേസെടുത്തതിന് പിന്നാലെയാണ് നടപടി. പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിയാണ്‌ഇക്കാര്യം ട്വിറ്ററിലൂടെ അറിയിച്ചത്. കേന്ദ്ര നീക്കം ഞെട്ടിച്ചുവെന്നും അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മമതാ ബാനര്‍ജി പ്രതികരിച്ചു. മിഷണറീസ് ഓഫ് ചാരിറ്റിയുടെ 22,000 രോഗികളും ജീവനക്കാരും ഭക്ഷണവും മരുന്നുകളും ഇല്ലാതെ കഴിയുകയാണ്. കേന്ദ്രത്തിന്റെ ഈ നീക്കം അംഗീകരിക്കാന്‍ സാധിക്കില്ലെന്നും മമത ട്വീറ്റ് ചെയ്തു

നെടുമ്പാശേരി വിമാനത്താവളത്തിന് കെ കരുണാകരന്റെ പേര് നല്‍കാത്തത് യുഡിഎഫിന്റെ വീഴ്ചയെന്ന് കെ മുരളീധരന്‍

  കോഴിക്കോട്: നെടുമ്ബാശ്ശേരി വിമാനത്താവളത്തിന് കോണ്‍ഗ്രസ്നേ താവും മുന്‍ മുഖ്യമന്ത്രിയുമായ കെ. കരുണാകരന്റെ പേര് നല്‍കുന്നതില്‍ വീഴ്ച വരുത്തിയത് യുഡിഎഫ് സര്‍ക്കാരാണെന്ന് കെ മുരളീധരന്‍ എംപി . 2011 ലെ യുഡിഎഫ് സര്‍ക്കാറും അന്ന് രാജ്യം ഭരിച്ച കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള യുപിഎ സര്‍ക്കാരും ഇക്കാര്യത്തില്‍ വേണ്ട നടപടി സ്വീകരിച്ചില്ലെന്ന് മുരളീധരന്‍ കുറ്റപ്പെടുത്തി. കെ – റെയില്‍ പദ്ധതിയുമായി മുന്നോട്ട് പോകുന്ന സിപിഎമ്മിനെ പരിഹസിച്ച മുരളീധരന്‍ പത്ത് വര്‍ഷം കാലാവധിയുള്ള പദ്ധതി പൂര്‍ത്തിയാവുമ്ബോഴേക്കും കേരളത്തില്‍ സിപിഎം ജീവിച്ചിരിക്കുമോ എന്ന് തീര്‍ച്ചയില്ലെന്നും പരിഹസിച്ചു. തക്കസമയത്ത് വേണ്ടത് ചെയ്യാതെ അനുസ്മണ പരിപാടികളില്‍ വിലപിച്ചിട്ട് കാര്യമില്ലെന്നും മുരളീധരന്‍ പറഞ്ഞു. കോഴിക്കോട്ട് ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റി സംഘടിപ്പിച്ച കെ. കരുണാകരന്‍ അനുസ്മരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുരളീധരന്‍. ‘കോണ്‍ഗ്രസ് എംപി ശശി തരൂര്‍ കെ-റെയില്‍ അനുകൂല നിലപാട് സ്വീകരിച്ചത് നിര്‍ഭാഗ്യകരമാണ്. കെ – റെയില്‍ പ്രായോഗികമല്ലെന്ന് പാര്‍ട്ടി നിയോഗിച്ച കമ്മിറ്റി കണ്ടെത്തിയതാണ്. വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട് അദ്ദേ...

ദേശീയ ആരോഗ്യ സൂചിക ; പ്രവര്‍ത്തന മികവില്‍ കേരളം ഒന്നാമത് ; ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ്

  രാജ്യത്ത് ആരോഗ്യ മേഖലയിലെ പ്രവര്‍ത്തന മികവിന്​ കേരളത്തിന് വീണ്ടും​ അംഗീകാരം. നീതി ആയോഗിന്‍റെ ദേശീയ ആരോഗ്യ സൂചികയില്‍ മറ്റ്​ സംസ്ഥാനങ്ങളെയെല്ലാം പിന്തള്ളി കേരളം ഒന്നാമതെത്തി . അതെ സമയം പട്ടികയില്‍ രണ്ടാം സ്ഥാനം തമിഴ്നാട് സ്വന്തമാക്കി. തെലങ്കാനയും ആരോഗ്യ സൂചികയില്‍ മൂന്നാo സ്ഥാനം കരസ്ഥമാക്കി. 2019-2020ലെ ആരോഗ്യസൂചിക കണക്കിലെടുത്താണ്​ പ്രഖ്യാപനം. അതെ സമയം നീതി ആയോഗിന്‍റെ ആരോഗ്യ സൂചിക പ്രകാരം ഏറ്റവും പിന്നില്‍ ഉത്തര്‍പ്രദേശ് ആണ്. സാമൂഹ്യ സുരക്ഷാ മേഖലകളില്‍ കേരളത്തിന്‍റെ മികച്ച പ്രകടനത്തെ നീതി ആയോഗ് അംഗം ഡോ. വിനോദ് കുമാര്‍ പോള്‍ കഴിഞ്ഞ ദിവസം അഭിനന്ദിച്ചിരുന്നു . വിവിധ മേഖലകളില്‍ സംസ്ഥാനത്തിന്‍റെ അനുഭവങ്ങളും നേരിടുന്ന പ്രശ്‌നങ്ങളും ചര്‍ച്ച ചെയ്യാന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തിലാണ് അദ്ദേഹം കേരളത്തിന്‍റെ നേട്ടങ്ങളെ എണ്ണിപ്പറഞ്ഞത് .സാമൂഹ്യ, ആരോഗ്യ, വിദ്യാഭ്യാസ മേഖലകളില്‍ കേരളം മുന്‍പന്തിയിലാണെന്നും സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ മികച്ച നേട്ടമാണ് കേരളം കൈവരിച്ചതെന്നും വിനോദ് കുമാര്‍ ചൂണ്ടിക്കാട്ടി . ‘സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണപ്രദേശങ്ങളിലും ശക്തമായ ആരോ...

ഇവിടെ വര്‍ഗീയത ഇല്ലാത്തതിന്റെ ക്രഡിറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടത്: കുഞ്ഞാലിക്കുട്ടി

  മുസ്ലിം ലീഗിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ പരസ്യ പ്രതികരണവുമായി മുസ്ലിം ലീഗ് എം.എല്‍.എ കുഞ്ഞാലിക്കുട്ടി. മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ലെന്നും ലീഗ് ഇല്ലാതെയായാല്‍ ആലപ്പുഴ മോഡല്‍ വര്‍ഗീയതിയില്‍ ഊന്നിയ രാഷ്ട്രീയം പറയുന്നവര്‍ ആ ഇല്ലായ്മയെ കീഴടക്കുമെന്നും അത് പ്രശ്നമാകുമെന്നുമാണ് കുഞ്ഞാലിക്കുട്ടി പറയുന്നത്. 'മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ മുസ്ലിം ലീഗിനെ ഒറ്റപ്പെടുത്തി സംസാരിക്കുന്നത് കേരളത്തിന് ഗുണകരമാകില്ല. ലീഗില്ലാതായാല്‍ ആ ഇല്ലായ്മയെ കീഴടക്കുക, ആലപ്പുഴ മോഡല്‍ വര്‍ഗീയതിയില്‍ ഊന്നിയ രാഷ്ട്രീയം പറയുന്നവരാകും. മതേതര നിലപാടില്‍ ഒത്തുതീര്‍പ്പ് ചെയ്യാത്ത പാര്‍ട്ടിയാണ് മുസ്ലിം ലീഗ് എന്നും ഇവിടെ വര്‍ഗീയത ഇല്ലാത്തതിന്റെ ക്രഡിറ്റ് മുസ്ലീം ലീഗിന് അവകാശപ്പെട്ടതാണ്', കുഞ്ഞാലിക്കുട്ടി പറഞ്ഞു. അതേസമയം, വികസന പദ്ധതികള്‍ നടപ്പാക്കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിശ്ചയ ദാര്‍ഢ്യം നല്ലതാണെന്ന് അദ്ദേഹത്തെ പുകഴ്ത്തിയും കുഞ്ഞാലിക്കുട്ടി തന്റെ അഭിപ്രായം തുറന്നു പറഞ്ഞു. കെ റെയില്‍ പദ്ധതി പ്രതിപക്ഷം ഉള്‍പ്പെടെയ...

സി.ജി.ഡി ഷോപ്പിംഗ് മഹാ ഫെസ്റ്റിവല്‍: രണ്ടാം നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം സിറ്റി ഗോള്‍ഡ് കൈമാറി

  സിറ്റി ഗോൾഡ്  മഹാ ഷോപ്പിങ് ഫെസ്റ്റിവലിൻറെ ഭാഗമായി കാസർഗോഡ് ഷോ റൂമിൽ വെച്ച് നടത്തിയ രണ്ടാം നറുക്കെടുപ്പ് വിജയിക്കുള്ള സമ്മാനം കൈമാറി  റഹ്മാൻ   ഉദുമയാണു ഡയമണ്ട്‌ വിന്നർ ആയ ഭാഗ്യവാൻ

പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്, 10 മണിക്ക് ശേഷം ആഘോഷങ്ങള്‍ പാടില്ല

  തിരുവനന്തപുരം: സംസ്ഥാനത്ത് പുതുവത്സര ഡിജെ പാര്‍ട്ടികള്‍ക്ക് കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി പോലീസ്. പുതുവത്സരാഘോഷങ്ങളുമായി ബന്ധപ്പെട്ട് സംസ്ഥാനത്ത് ലഹരി പാര്‍ട്ടികള്‍ നടക്കാന്‍ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഡിജിപിയുടെ കര്‍ശന നിയന്ത്രണം. ഹോട്ടലിന് പുറത്ത് ഡിജെ പാര്‍ട്ടികള്‍ സംഘടിപ്പിക്കുന്നത് രാത്രി 10 മണിവരെ മാത്രമാകണമെന്നാണ് പോലീസിന്‍്റെ നിര്‍ദേശം. ഇവിടങ്ങളില്‍ സിസിടിവി ക്യാമറകളുണ്ടെന്ന് ഉറപ്പ് വരുത്തണം. ഡിജെ പാര്‍ട്ടികളില്‍ ലഹരി ഉപയോഗമില്ലെന്ന് ഹോട്ടല്‍ ഉടമകള്‍ ഉറപ്പുവരുത്തണമെന്നുമാണ് ഡിജിപിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു. ലഹരി പാര്‍ട്ടി നടക്കാന്‍ സാധ്യതയുള്ള ഹോട്ടലുകളുടെ വിവരങ്ങളടക്കം ഉള്‍പ്പെടെയാണ് ഡിജിപി സര്‍ക്കുലര്‍ പുറത്തിറക്കിയത്. പുതുവത്സരത്തോട് അനുബന്ധിച്ച്‌ അതിര്‍ത്തികള്‍ വഴിയുള്ള ലഹരി മരുന്നിന്റെ ഒഴുക്ക് തടയാന്‍ കേരള-തമിഴ്നാട് സംസ്ഥാനങ്ങള്‍ സംയുക്ത പരിശോധന നടത്തുണ്ട്. വനപാതകളിലും നിരീക്ഷണം ശക്തമാക്കി. ഇടുക്കി ജില്ലയുടെ അതിര്‍ത്തി ചെക്ക് പോസ്റ്റുകളായ കുമളി, കമ്ബംമെട്ട്, ബോഡിമെട്ട്, ചിന്നാര്‍ ചെക്ക് പോസ്റ്റുകളിലാണ് കര്‍‍ശന പരിശോധന നടക്...

രാത്രി കര്‍ഫ്യൂ, പകല്‍ ലക്ഷങ്ങളെ പ​​​​ങ്കെടുപ്പിച്ച്‌​ റാലി -യു.പി സര്‍ക്കാറിനെതിരെ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി

  ലഖ്​നോ: ഉത്തര്‍പ്രദേശ്​ സര്‍ക്കാറിന്‍റെ കോവിഡ്​ നിയന്ത്രണങ്ങളെ രൂക്ഷമായി വിമര്‍ശിച്ച്‌​ ബി.ജെ.പി എം.പി വരുണ്‍ ഗാന്ധി. ഒമിക്രോണ്‍ വ്യാപനവും കോവിഡ്​ കേസുകളുടെ എണ്ണം കൂടുന്നതും കണക്കിലെടുത്തായിരുന്നു രാത്രി കര്‍ഫ്യൂ ഉള്‍പ്പെടെയുള്ള നിയന്ത്രണങ്ങള്‍. രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തുമെന്നും പകല്‍ ലക്ഷങ്ങള്‍ പ​ങ്കെടുക്കുന്ന റാലി സംഘടിപ്പിക്കുമെന്നും ബി.ജെ.പിയെയും സംസ്ഥാന സര്‍ക്കാറിനെയും വിമര്‍ശിച്ച്‌​ വരുണ്‍ ഗാന്ധി ട്വീറ്റ്​ ചെയ്തു. 'രാത്രിയില്‍ കര്‍ഫ്യൂ ഏര്‍പ്പെടുത്തും, പകല്‍ ലക്ഷങ്ങളെ പ​​​​ങ്കെടുപ്പിച്ച്‌​ റാലി സംഘടിപ്പിക്കും. സാധാരണക്കാരുടെ സാമാന്യബുദ്ധിയെ വെല്ലുവിളിക്കുന്നതിനും അപ്പുറമാണിത്​. ഉത്തര്‍പ്രദേശിന്‍റെ പരിമിതമായ ആരോഗ്യസംരക്ഷണ സംവിധാനങ്ങള്‍ കണക്കിലെടുക്കുമ്ബോള്‍, ഭയാനകമായ ഒമിക്രോണ്‍ വ്യാപനം തടയുന്നതിനാണോ അതോ തെര​ഞ്ഞെടുപ്പ്​ ശക്തി പ്രകടനത്തിനാണോ മുന്‍ഗണന നല്‍കേണ്ടതെന്ന്​ സത്യസന്ധമായി തീരുമാനിക്കണം' -വരുണ്‍ ഗാന്ധി ട്വീറ്റ്​ ചെയ്തു.ഒമിക്രോണ്‍ വ്യാപനത്തിന്‍റെ പശ്ചാത്തലത്തില്‍ യു.പിയില്‍ രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ അഞ്ചുമണി വരെ കര്‍ഫ്യൂ ഏര്‍പ്പെടുത്തിയിട്ടുണ്ട്​. വിവാ...