കാസറകോട്: മലബാർ ആൽബം അസോസിയേഷൻ (MAA) നിലവിൽ വന്നതോടുകൂടി സംഘടന മെമ്പർമാർക്ക് ഉള്ള കാർഡ് വിതരണം ചെയ്തു. അഷ്റഫ് ബംബ്രാണിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം പ്രശസ്ത കവിയും വ്യവസായിയുമായ അബ്ദുല്ല കളനാട് ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥി മേൽപറമ്പ സി ഐ ഉത്തംദാസ് ടി കാർഡ് വിതരണംചെയ്തു.
ട്രഷറർ നിസാർ ഷിറിയ,
വൈസ് പ്രസിഡന്റ് ഷെബി ബംബ്രാണി ജോയിൻ സെക്രട്ടറി മാരായ ശുഹൈബ് ഷാൻ, അസി മോൾ എക്സിക്യുട്ടീവ് മെമ്പർമാരായ കുദാ ശാഹുൽ, മുനാസ് മുന്നു ,ഹാരിഫ് റീമിക്സ് റിയാസ് ഖാൻ എന്നിവർ സംസാരിച്ചു.
അടുത്ത വർഷം മാർച്ചിൽ 2021 .22 വർഷത്തെ ആൽബം MAA അവാർഡിന് തുടക്കം കുറിക്കാനും,
ജീവകാരുണ്യ പ്രവർത്തനങ്ങളിൽ സജീവമായി ഇറങ്ങി കലാകാരന്മാർക്ക് കൈ താങ്ങാവാനും യോഗം തീരുമാനിച്ചു.
ജനറൽ സെക്രട്ടറി അലി മാങ്ങാട് സ്വാഗതവും,രക്ഷാധികാരി സിയാദ് പി എ നന്ദിയും പറഞ്ഞു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ