ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നല്‍കുന്ന ഫ്രഞ്ച് മാഗസിന്‍ എഡിറ്റര്‍ക്കെതിരെ വിമര്‍ശനവുമായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ
ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം നൽകുന്ന ഫ്രഞ്ച് മാഗസിനായ ഫ്രാൻസ് ഫുട്‌ബോളിന്റ എഡിറ്റർക്കെതിരേ പോർച്ചുഗൽ സൂപ്പർ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. ഈ വർഷത്തെ ബാലണ്‍ ഡി ഓര്‍ പുരസ്‌കാരം മെസിക്കാണെന്ന പ്രഖ്യാപനം വരുന്നതിന് മുമ്പാണ് റൊണാൾഡോയുടെ പ്രതികരണം. ഫ്രാൻസ് ഫുട്‌ബോളിന്റെ എഡിറ്റർ ഇൻ ചീഫായ പാസ്‌കൽ ഫെരെക്കെതിരെയാണ് ക്രിസ്റ്റ്യാനോയുടെ പ്രതികരണം. മെസിയെക്കാൾ കൂടുതൽ ബാലണ്‍ ഡി ഓര്‍
നേടി വിരമിക്കുകയാണ് തന്റെ ലക്ഷ്യമെന്നു താൻ അദ്ദേഹത്തോട് പറഞ്ഞിട്ടുണ്ടെന്ന ഫെരെയുടെ കഴിഞ്ഞ ദിവസത്തെ വെളിപ്പെടുത്തൽ നുണയാണെന്നാണ് റൊണാൾഡോ വ്യക്തമാക്കി.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ