ഉപ്പള :മണ്ണംകുഴി മുനീറുൽ ഇസ്ലാം മദ്രസ പത്താം ക്ലാസ് പൊതു പരീക്ഷയിൽ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥികളെ ജമാഅത്ത് കമ്മിറ്റി അനുമോദിച്ചു. വിജയികളായ വിദ്യാർത്ഥികളെ പ്രശംസിച്ച് പ്രധാന അധ്യാപകൻ അബ്ദുറഹ്മാൻ മുസ്‌ലിയാർ സംസാരിച്ചു.പരിപാടിയിൽ മുൻ ജമാഅത്ത് പ്രസിഡന്റ് അബ്ദുറഹ്മാൻ ഹാജ്ജി മലങ്ക്,ജമാഅത്ത് സാരഥികളായ സിദീഖ് കൈകമ്പ, ഇബ്രാഹിം മുഅമിൻ, അബ്ദുറസാഖ് മുസ്‌ലിയാർ,മദ്റസ പ്രധാന അധ്യാപകൻ അബ്ദുറഹ്മാൻ മുസ്‌ലിയാർ, മറ്റു അധ്യാപകർ സംബന്ധിച്ചു.
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ