കുതിച്ചുയർന്ന വിലക്കയറ്റം തടയാൻ ഹോർട്ടികോർപ്പ് നടത്തിയ വിപണി ഇടപെടൽ വിജയത്തിലേക്ക്. തമിഴ്‌നാട്, കർണ്ണാടക എന്നിവിടങ്ങളിലെ കർഷകരിൽ നിന്ന് നേരിട്ട് പച്ചക്കറി വാങ്ങി എത്തിച്ചതോടെ വ്യാഴാഴ്ച 80 രൂപയ്ക്ക് വില്പന നടത്തിയ തക്കാളിക്ക് ഇന്നലെ 50 രൂപയായി. അതോടെ പൊതുവിപണിയിൽ തക്കാളിയുടെ വില താഴ്ന്നു. ബുധനാഴ്ച്ച പൊതുവിപണിയിൽ 130 രൂപയായിരുന്ന തക്കാളിയുടെ വില.
കാരറ്റ് ,ബീറ്റ്റൂട്ട്, കാബേജ് തുടങ്ങിയ ശീതകാല പച്ചക്കറികൾക്കെല്ലാം കഴിഞ്ഞ ദിവസത്തേക്കാൾ 30 ശതമാനം വരെ വിലക്കുറവിലാണ് ഹോർട്ടികോർപ്പിൽ വില്പന നടന്നത്.
ഇന്നലെ തിരുനെൽവേലി, മൈസൂർ എന്നിവിടങ്ങളിലെ കർഷക കൂട്ടായ്മകളിൽ നിന്ന് സംസ്ഥാനത്ത് 34 ടൺ പച്ചക്കറി കൂടി എത്തിച്ചു. ബുധനാഴ്ച്ച എത്തിച്ച 41 ടണ്ണിന് പുറമെയാണിത്. തിരുവനന്തപുരം, കോഴിക്കോട് എന്നിവിടങ്ങളിലാണ് ലോഡ് എത്തിയത്. ഇവ ജില്ലകളിലെ സംഭരണ കേന്ദ്രങ്ങളിലേക്ക് രാവിലെ തന്നെ എത്തിച്ചിരുന്നു.
ഇന്നലത്തെ വിലനിലവാരം
ഇനം ഹോർട്ടികോർപ്പ് വില
അമര - 49
കത്തിരി - 45
വഴുതന - 59
വെണ്ട - 31
പാവയ്ക്ക - 60
കാരറ്റ് - 40
തക്കാളി - 50
ബീറ്റ്റൂട്ട് - 29
മുരിങ്ങയ്ക്ക- 89
കാബേജ് - 25
മത്തൻ -15
ബീൻസ് - 63
സവാള - 32
പടവലം - 38
ചെറിയ മുളക് - 39
അഭിപ്രായങ്ങള്‍
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ