ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

കാസര്‍കോട് എരിഞ്ഞിപ്പുഴ അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളുടെ മൃതദേഹം കണ്ടെത്തി

കുളിക്കാനിറങ്ങി അപകടത്തില്‍ പെട്ട മൂന്ന് കുട്ടികളുടെയും മൃതദേഹം കണ്ടെത്തി. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ്, അഷ്‌റഫിന്റെ മകന്‍ യാസിന്‍, മജീദിന്റെ മകന്‍ സമദ് എന്നിവരാണ് മരിച്ചത് കാസര്‍കോട് ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരിഞ്ഞിപ്പുഴയില്‍ കുി അപകടത്തില്‍ പെട്ട മൂന്നു കുട്ടികളൂടെയും മൃതദേഹം കണ്ടെത്തി. ഇവരില്‍ ഒരാളെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും മരണപ്പെട്ടിരുന്നു.ളിക്കാന്‍ ഇറങ്ങ തുടര്‍ന്ന് രണ്ട് പേര്‍ക്കായി കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും നടത്തിയ തെരച്ചിലില്‍ 2 പേരുടെ മൃതദേഹങ്ങള്‍ കൂടെ കണ്ടെത്തുകയായിരുന്നു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് , അഷ്‌റഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവരാണ് മരിച്ചത് . റിയാസിന്റെ മാതാവിനൊപ്പം കുളിക്കാന്‍ എത്തിയതായിരുന്നു കുട്ടികള്‍. മൂവരും വെള്ളത്തില്‍ മുങ്ങിത്താഴുന്നത് കണ്ട മാതാവിന്റെ നിലവിളി കേട്ട് എത്തിയ കെട്ടിട തൊഴിലാളികള്‍ ആണ് റിയാസിന്റെ മൃതദേഹം കരയ്‌ക്കെടുത്തത്. എന്നാല്‍ ആശുപത്രിയിലേക്ക് കൊണ്ടുപോകും വഴി തന്നെ റിയാസ് മരണപ്പെട്ടിരുന്നു. സംഭവസ്ഥലം പുരാവസ്തു രജിസ്‌ട്രേഷന്...
ഈയിടെയുള്ള പോസ്റ്റുകൾ

എരിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളെ കാണാതായി; ഒരാള്‍ മരിച്ചു, രണ്ടു പേര്‍ക്കായി തെരച്ചില്‍

കാസര്‍കോട്: ആദൂര്‍, പൊലീസ് സ്റ്റേഷന്‍ പരിധിയിലെ എരിഞ്ഞിപ്പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയ മൂന്നു കുട്ടികളെ കാണാതായി. ഇവരില്‍ ഒരാളെ കരയ്‌ക്കെടുത്ത് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. കുറ്റിക്കോലില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സും നാട്ടുകാരും തെരച്ചില്‍ തുടരുന്നു. എരിഞ്ഞിപ്പുഴയിലെ സിദ്ദിഖിന്റെ മകന്‍ റിയാസ് (17)ആണ് മരണപ്പെട്ടത്. മൃതദേഹം ചെര്‍ക്കള കെ.കെ പുറത്തെ സ്വകാര്യ ആശുപത്രിയില്‍. അഷ്‌റഫിന്റെ മകന്‍ യാസിന്‍ (13), മജീദിന്റെ മകന്‍ സമദ് (13) എന്നിവര്‍ക്കായാണ് തെരച്ചില്‍ നടത്തുന്നത്. ശനിയാഴ്ച ഉച്ചയ്ക്കാണ് അപകടം. ബന്ധുക്കളായ മൂന്നു കുട്ടികളും പുഴയില്‍ കുളിക്കാന്‍ ഇറങ്ങിയപ്പോഴാണ് അപകടം.

ക്രിസ്മസ് ആഘോഷങ്ങൾക്ക് നേരെയുള്ള അതിക്രമങ്ങൾ അപലപനീയം: കാന്തപുരം

  തൃശൂര്‍: പാലക്കാട്‌ ക്രിസ്മസ് ആഘോഷത്തിന് തയ്യാറാക്കിയ പുൽക്കൂട് നശിപ്പിച്ച സംഭവം അപലപനീയമെന്ന് ഇന്ത്യൻ ഗ്രാൻഡ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. ഇത്തരം സംഭവങ്ങൾ ആവർത്തിക്കപ്പെടരുത്. നാട്ടിൽ കുഴപ്പം സൃഷ്ടിക്കുന്ന പ്രവർത്തനങ്ങളിൽ നിന്ന് എല്ലാവരും വിട്ടുനിൽക്കണം. ന്യൂനപക്ഷ ജനവിഭാഗങ്ങൾക്ക് സുരക്ഷിതമായ ജീവിതാന്തരീക്ഷം ഉറപ്പാക്കണം. ഇന്ത്യയിൽ മുസ്ലിംകൾ ഉൾപ്പെടെ ന്യൂനപക്ഷമാണെങ്കിൽ ബംഗ്ലാദേശിൽ ഹിന്ദു സമൂഹം ന്യൂനപക്ഷമാണ്. അവിടെ ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കാൻ ഇന്ത്യ ഇടപെടണം എന്നാവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തയച്ചിട്ടുണ്ട്. ലോകത്തെവിടെയും ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന അക്രമങ്ങൾ അവസാനിപ്പിക്കണം എന്നാണ് ഞങ്ങളുടെ നിലപാട്. എസ് വൈ എസ് കേരള യുവജന സമ്മേളനത്തിന്റെ ഉദ്ഘാടന വേദിയില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. വര്‍ഗീയതയും വിദ്വേഷവും പടര്‍ത്താന്‍ ബോധപൂര്‍വമായ ശ്രമങ്ങളുണ്ട്. അതിനു ആരും വളം വെച്ചുകൊടുക്കുരുത്. കേരളത്തിലെ ബഹുഭൂരിഭാഗം ജനങ്ങളും മതേതരമായി ചിന്തിക്കുന്നവരാണ്. പ്രമുഖ അമേരിക്കന്‍ പണ്ഡിതന്‍ യഹിയ റോഡസ് സമ്മേളനം ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ജമാ...

കോടതി വിധി അംഗീകരിക്കുന്നു; അപ്പീല്‍ നല്‍കുമെന്ന് സിപിഎം; ധാര്‍മികതയുടെ വിജയമെന്ന് സതീശന്‍

പെരിയ ഇരട്ടക്കൊലക്കേസില്‍ ഉദുമ മുന്‍ എംഎല്‍എ കെ.വി കുഞ്ഞിരാമനടക്കം 14 പേര്‍ കുറ്റക്കാരെന്ന സിബിഐ കോടതിയുടെ വിധി അംഗീകരിക്കുന്നുവെന്ന് സിപിഎം. കുഞ്ഞിരാമന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്കായി പാര്‍ട്ടി അപ്പീല്‍ നല്‍കും. നിരപരാധികള്‍ ഇതില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നും എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി.രാമകൃഷ്ണന്‍ പറഞ്ഞു. സിപിഎം ഒരു കൊലപാതകവും കേരളത്തില്‍ ആസൂത്രണം ചെയ്തിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വിധിപ്പകര്‍പ്പ് പഠിച്ചശേഷം തുടര്‍ നടപടിയെന്ന് കാസര്‍കോട് ജില്ലാ സെക്രട്ടറി എം.വി ബാലകൃഷ്ണന്‍ പറഞ്ഞു. നേതാക്കളെ സിബിഐ പ്രതിചേര്‍ത്തത് രാഷ്ട്രീയ ഗൂഢാലോചനയാണെന്നും അദ്ദേഹം ആരോപിച്ചു.  അതേസമയം, ധാര്‍മികതയുടെ വിജയമാണ് കോടതി വിധിയെന്നായിരുന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍റെ പ്രതികരണം. കൊന്നതും പ്രതികളെ ഒളിപ്പിച്ചതും തെളിവ് നശിപ്പിച്ചതുമെല്ലാം സിപിഎമ്മാണ്. കൃപേഷിന്‍റെയും ശരത്​ലാലിന്‍റെയും കുടുംബങ്ങളുമായി ആലോചിച്ച ശേഷം, കോടതി കുറ്റവിമുക്തരാക്കിയ 10 പേര്‍ക്കെതിരെ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കേസ് നടത്താന്‍ ചെലവാക്കിയ ഒരുകോടി രൂപ സിപിഎം തിരികെ നല്‍കണമെന്നും സതീശന്‍ ആവശ്യപ...

യുഎഇ ആലംപാടി ജമാഅത്ത് ചികിത്സാ സഹായം കൈമാറി

  ആലംപാടി : യുഎഇ ആലംപാടി ജമാഅത്ത് കമ്മിറ്റിയുടെ ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ബെളളുറടുക്കയിലെ സഹോദരന്ന് ചികിത്സാസഹായം കൈമാറി. യുഎഇ ആലംപാടി ജമാഅത്ത് ജനറൽ സെക്രട്ടറി ഹനീഫ് ചെറിയാലംപാടി ആലംപാടി ഖിളർ ജമാഅത്ത് ട്രഷറർ ഹമീദ് മിഹ്റാജിന്ന് സഹായം കൈമാറി. ഖിളർ ജമാഅത്ത് വൈസ് പ്രസിഡന്റ് അഹമ്മദ് ഹാജി മദക്കത്തിൽ , ജമാഅത്ത് കമ്മിറ്റിയംഗം അമീർ ഖാസി , യുഎഇ ജമാഅത്ത് സെക്രട്ടറി ഷെരീഫ് ഹാജി മദക്കത്തിൽ , പ്രവർത്തക സമിതിയംഗം അബൂബക്കർ മിഹ്റാജ് , ഹാജി കാദർ , മഹ്മുദ് മിനിസ്റ്റർ , ഖാസി കാദർ ഹാജി , ഷെരീഫ് അബൂബക്കർ എന്നിവർ സംബന്ധിച്ചു

മന്‍മോഹന്‍ സിങിന് രാജ്യം ഇന്ന് വിടപറയും; സംസ്‌കാരം രാവിലെ 11.45 ന്

അന്തരിച്ച മുൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിൻ്റെ സംസ്കാരം ഇന്ന് രാവിലെ 11.45 ന് ഡൽഹി യമുനാതീരത്തെ നിഗംബോധ്ഘട്ടിൽ നടക്കും. പൂർണ ഔദ്യോഗിക ബഹുമതികളോടെ ആണ് സംസ്കാരം. രാവിലെ എട്ടിന് മോത്തിലാൽ നെഹ്റു മാർഗിലെ മൂന്നാം നമ്പർ വസതിയിൽ നിന്ന് ഭൗതികദേഹം എ.ഐ.സി.സി ആസ്ഥാനത്തേക്ക് കൊണ്ടുപോകും. എട്ടര മുതൽ അവിടെ പൊതുദർശനം. ശേഷം വിലാപയാത്രയായാണ് നിഗം ബോധ്ഘാട്ടിലേക്ക് കൊണ്ടുപോവുക. സംസ്കാരത്തിനും സ്മൃതികുടീരം നിർമിക്കാനുമായി  രാജ്ഘട്ടിനടുത്ത് പ്രത്യേകം സ്ഥലം അനുവദിക്കണെമെന്ന്കേന്ദ്ര സർക്കാരിനോട് കോൺഗ്രസ് നേതൃത്വം ആവശ്യപ്പെട്ടിരുന്നെങ്കിലും അംഗീകരിച്ചില്ല. ഇതിനെതിരെ ശക്തമായ പ്രതിഷേധവുമായി കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. അതേസമയം തലസ്ഥാനത്ത് മൻമോഹൻ സിങ്ങിന് സ്മാരകം നിർമിക്കാൻ സർക്കാർ തീരുമാനിച്ചെന്ന് റിപ്പോർട്ടുകളുണ്ട്.

പെരിയ ഇരട്ടക്കൊലക്കേസ്: ഉദുമ മുൻ എംഎൽഎ അടക്കം 14 പ്രതികൾ കുറ്റക്കാർ; 10 പേരെ വെറുതെവിട്ടു

  കൊച്ചി: പേരിയ ഇരട്ടക്കൊലക്കേസിൽ ഒന്ന് മുതൽ എട്ട് വരെ പ്രതികളടക്കം 14 പേരെ കോടതി കുറ്റക്കാരായി കോടതി കണ്ടെത്തി. പത്ത് പ്രതികളെ കോടതി വെറുതെ വിട്ടു. ഒന്ന് മുതൽ എട്ട് വരെ പ്രതികൾക്കെതിരെ കൊലപാതക കുറ്റം തെളിഞ്ഞു. ഉദുമ മുൻ എംഎൽഎ കെവി കുഞ്ഞിരാമനും കുറ്റക്കാരനാണെന്ന് സിബിഐ കോടതി വിധിയിൽ വ്യക്തമാക്കി. എറണാകുളം സിബിഐ കോടതി ജഡ്‌ജ് എൻ. ശേഷാദ്രിനാഥനാണ് വിധി പ്രസ്താവിച്ചത്. പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷിനേയും ശരത് ലാലിനേയും വെട്ടിക്കൊലപ്പെടുത്തിയ കേസിലാണ് ഉത്തരവ്. കൊലപാതകം, ഗൂഢാലോചന, തെളിവു നശിപ്പിക്കൽ തുടങ്ങിയ വിവിധ കുറ്റങ്ങളാണ് ഒന്ന് മുതൽ 24 വരെയുള്ള പ്രതികൾക്കെതിരെ ചുമത്തിയത്. 2019 ഫെബ്രുവരി 17നാണ് കൃപേഷിനേയും ശരത് ലാലിനേയും എട്ടംഗ സംഘം വെട്ടിക്കൊലപ്പെടുത്തിയത്.   സംഭവത്തിൽ തൊട്ടടുത്ത ദിവസം തന്നെ സിപിഎം പെരിയ ലോക്കൽ കമ്മിറ്റി അംഗം എ പിതാംബരനെയും സുഹൃത്തും സഹായിയുമായ സി ജെ സജിയെയും അറസ്റ്റ് ചെയ്തു. മൂന്ന് ദിവസം കഴിഞ്ഞപ്പോൾ കേസ് ക്രൈം ബ്രാഞ്ചിന് വിട്ട് സർക്കാർ ഉത്തരവിറക്കി. എന്നാൽ പൊലീസ് അന്വേഷണത്തിൽ അസംതൃപ്തരായിരുന്ന കൃപേഷിന്‍റെയും ശരത് ലാലിന്‍റേയും മാതാപിതാക്ക...